രാവിലെ ഉറക്കം ഉണർന്നയുടനെ, ഒരു വ്യക്തിയുടെ മസ്തിഷ്കം ശരീരത്തിൽ എത്ര പ്രോട്ടീൻ, എത്ര കാൽസ്യം, മറ്റ് പോഷകങ്ങൾ എത്രയുണ്ടെന്ന് ഒരു ചെറിയ കണക്കെടുപ്പ് നടത്തുന്നു. അതിനാൽ ശരീരത്തിന്റെ ഒരു ദിവസത്തെ
പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പോഷകങ്ങൾ ഇല്ലെങ്കിൽ അത് ശരീരത്തിലെ ഓരോ അവയങ്ങളിൽ നിന്ന് വാങ്ങാൻ തുടങ്ങുന്നു. ശരീരത്തിലെ പ്രോട്ടീനിന്റെ ആവശ്യം പുർത്തീകരിക്കാനായി തലച്ചോർ, പേശികളിൽ നിന്ന് പ്രോട്ടീൻ സ്വീകരിക്കുന്നു.
അതോടൊപ്പം കാൽസ്യത്തിന്റെ ആവശ്യമുള്ളതായി തോന്നിയാൽ, അത് അസ്ഥികളിൽ നിന്ന് കാൽസ്യമെടുക്കുന്നു. അതിനാൽ മസ്തിഷ്കം ഇങ്ങനെ മറ്റു അവയവങ്ങളിൽ നിന്ന് പോഷകങ്ങൾ എടുക്കുന്നതിനു മുൻപായി, ഒരു ദിനത്തേക്ക് ആവശ്യമുള്ളത്ര പോഷകങ്ങൾ ശരീരത്തിൽ കരുതി വെക്കേണ്ടതുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് പിന്നീട് ആ വ്യക്തിയിൽ മറ്റു രോഗങ്ങൾ ഉണ്ടാകാൻ കാരണമാവുന്നു.
വെറും വയറ്റിൽ കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ
ഒരു വ്യക്തിയ്ക്ക് ഉറക്കമുണർന്നയുടൻ കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷണമായി കരുതുന്നത്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനമായും പാൽ, 7 ധാന്യങ്ങൾ അടങ്ങിയ കഞ്ഞി, ഗോതമ്പ് കഞ്ഞി, റാഗി കഞ്ഞി എന്നിവയും പഴങ്ങളും ബദാമുമെല്ലാം വെറും വയറ്റിൽ കഴിക്കാവുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇതുകൂടാതെ പ്രോട്ടീനുകളാൽ സമ്പന്നമായ എല്ലാ ഉണങ്ങിയ പഴങ്ങളും പ്രഭാതഭക്ഷണത്തിനായി കഴിക്കുന്നത് വളരെ നല്ലതാണ്.
കൂടാതെ പുഴുങ്ങിയ മുട്ട, മുട്ട കൊണ്ട് തയാറാക്കിയ ഓംലെറ്റ്, സ്ക്രാംബിൾ ചെയ്‌ത മുട്ട, ബ്രെഡ് ഓംലെറ്റ്, എന്നിവയും കഴിക്കുന്നത് നല്ലതാണ്. ഇത് പോലെ തന്നെയാണ് ഇഡ്ഡലി, ദോശ, മില്ലറ്റ് ദോശ, റാഗി ദോശ, ചെറുപയർ കൊണ്ട് തയാറാക്കിയ ദോശ, പൊങ്കൽ, അപ്പം, ഇടിയപ്പം തുടങ്ങി നിരവധി ഇന്ത്യൻ ഭക്ഷണങ്ങളും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആദ്യത്തെ ഭക്ഷണം അത് ധാരാളം പ്രോട്ടീൻ അടങ്ങിയതാണെങ്കിൽ, അത് കഴിച്ചയുടൻ രാവിലെ കുറച്ച് സമയത്തിനു ശേഷം പ്രഭാതഭക്ഷണം കഴിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൊണ്ട് ആരോഗ്യത്തെ സംരക്ഷിക്കാം, കൂടുതൽ അറിയാം
Pic Courtesy: Pexel.com
Share your comments