ചീരചേമ്പ്,വിത്തില്ലാ ചേമ്പ് ,ഇല ചേമ്പ് തുടങ്ങിയ പേരിൽ നമ്മുടെ നാട്ടിൽ പലയിടത്തുമുണ്ട്.ഇതിന് കിഴങ് ഉണ്ടാവില്ല.സാധാരണ ചേമ്പ് ഇലയിലയിലുള്ള ചൊറിച്ചിലും ഇല്ല.
ഇലക്ക് കൂണിൻ്റെ രുചിയാണ് തണ്ടിനും രുചിയുണ്ട്.ഒരു ഇലമതി ഒരു ദിവസത്തെ കറിക്ക്. തണ്ട് മുറിച്ച് അടുത്ത് ദിവസം ഉപയോഗിക്കാം. ഇല കൊണ്ട് തോരനും ഉപ്പേരിയും പരുപ്പ് ചേർത്ത് താള്കറിയും ഉണ്ടാക്കം.തണ്ട് കൊണ്ട് പച്ചടി, തീയൽ,അവിയൽ, പുളികറി എന്നിവയും ഉണ്ടാക്കം.
ഞ്ഞണ്ട് ,കൊഞ്ച്, കണവ, നൊത്തോലി ഇവയുടെ കൂടെ തണ്ടും കൂടെ അരിഞ്ഞിട്ടാൽ അരിഞ്ഞിട്ട തണ്ടിൽ മീനിനെകാൾ രുചി ലഭിക്കും.കറിയുടെ അളവ് കൂട്ടുകയും ചെയ്യാം.
ഇനിയാണ് കാര്യം.
മാലിന്യസംസ്കരണവുമായി ബന്ധപെടുത്തിയാണ് ഞാൻ ഇത് കൃഷിചെയ്യുന്നത്. അടുക്കളയിൽ നിന്നുള്ള മലിനജലം ട്രയിനേജിൽ വിടാതെ ഇതിൻ്റെ മൂട്ടിലേക്ക് വിടുന്നു.(അല്പം ടെക്നോളജി കൂടെ ഉണ്ട്) ഈ ചേമ്പ് ഫ്രെഞ്ച് പൊളീഷ്യൻ ദീപായ റ്റെഹരിയിലെ ചതുപ്പ്നിലങ്ങളിൽ നിന്നും വന്നതാണ് ധാരാളം വെള്ളം ഉണ്ടെങ്കിൽ മാത്രമേ നന്നയി വളരുകയുള്ളു.
പൈപ്പിലെ വെള്ളം കൊണ്ടോ കിണറ്റിലെ വെള്ളം കൊണ്ടോ ഇത് കൃഷിചെയ്യൻ ശ്രമിക്കരുത്. വീട്ടിലെ കൃഷിയെന്നാൽ ഗ്രോബാഗിലോ ചട്ടിയിലോ ചെയ്യുന്നതണ് എന്ന് കരുതുന്ന കുറേപേരുണ്ട്. കൃഷി ഭൂമിയിൽ തന്നെ ചെയ്യണം.
മലിനജലത്തെ നന്നയി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ് ഈ ചീര ചേമ്പ് കൃഷി. പോഷക മുല്യംകൂടിയ ഈ പുതിയ അതിഥിയെ പരമാധി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്
Share your comments