ശരീരഭാരം കുറയ്ക്കാൻ മുട്ട മികച്ച ഭക്ഷണമാണെന്ന് നിങ്ങൾക്ക് അറിയാമോ? പേശി വളർച്ചയ്ക്കും മറ്റും മുട്ട പതിവായി കഴിക്കണമെന്ന് പറയാറുണ്ടെങ്കിലും അമിത ഭാരം നിയന്ത്രിക്കാൻ മുട്ട സഹായിക്കുമെന്ന് വലിയതായി പ്രചരിച്ചിട്ടില്ല. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, പ്രോട്ടീനുകൾ, ആന്റി ഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാണ് ശരീരഭാരം കുറയ്ക്കാൻ പ്രയോജനകരമാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പാലോ തൈരോ, ഏതാണ് ശരീരത്തിന് കൂടുതൽ നല്ലത്?
ശാരീരികാരോഗ്യത്തിന് മികച്ച ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണം. ഒരു ദിവസത്തെ ഊർജ്ജം മുഴുവൻ പ്രദാനം ചെയ്യുന്ന കലോറി മുട്ട ഉൾക്കൊള്ളുന്നുവെന്ന് പഠനങ്ങളും തെളിയിക്കുന്നു.
മുട്ട വെറുതെ പുഴുങ്ങിയോ ഓംലറ്റാക്കിയോ കഴിക്കാം. എന്നാൽ ഇതിൽ നിന്നും കൂടുതൽ മികച്ച ഫലത്തിനായി മുട്ട ചില കോമ്പിനേഷനുകൾക്കൊപ്പം കഴിച്ചാൽ കൂടുതൽ നന്നാകും. രുചികരമായ പ്രഭാതഭക്ഷണം കഴിക്കാമെന്നതും വേഗത്തിൽ ശരീരഭാരം കുറയ്ക്കാമെന്നതുമാണ് ഇതിലൂടെയുള്ള നേട്ടം. ഇത്തരത്തിൽ നിങ്ങൾക്ക് മുട്ട കൊണ്ടുള്ള എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാമെന്നതും ഇങ്ങനെ എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മനസിലാക്കാം.
മുട്ടയും കാപ്സിക്കവും (Eggs and capsicum)
ഏത് നിറത്തിലുള്ള കാപ്‌സിക്കത്തിലായാലും അവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കാപ്‌സിക്കത്തിൽ ഓറഞ്ചിനെക്കാൾ രണ്ട് മടങ്ങ് വിറ്റാമിൻ അടങ്ങിയിരിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. കാപ്‌സിക്കം അരിഞ്ഞ് മുട്ടയിൽ ചേർക്കുന്നത് നല്ലതാണ്. അതുമല്ലെങ്കിൽ കാപ്സിക്കത്തിൽ ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്യുന്നത് പോലെ, മുട്ട പൊട്ടിച്ച് കാപ്‌സിക്കത്തിന് അകത്ത് വച്ച് പാകപ്പെടുത്തി കഴിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മാങ്ങാപ്പൂരമായി; ശരീരഭാരം കുറയ്ക്കാൻ ഇനി വേറെന്ത് വേണം!
മുട്ടയും വെളിച്ചെണ്ണയും (Eggs and coconut oil)
വെളിച്ചെണ്ണയിൽ മുട്ട പാകം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ പ്രധാനമാണെന്ന് വ്യക്തമാണ്. അതായത്, സാധാരണ എണ്ണയെ അപേക്ഷിച്ച് വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നതെങ്കിൽ ശരീരഭാരത്തിൽ വ്യത്യാസം കാണാൻ കഴിയും.
മുട്ടയും ചീരയും (Eggs and lettuce)
ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയോടൊപ്പം ചീര കഴിക്കുന്നതിലൂടെ, അതും പ്രഭാതഭക്ഷണത്തിൽ ആണെങ്കിൽ നിങ്ങൾക്ക് ധാരാളം പോഷകങ്ങൾ ലഭിക്കും. ഇത് നിങ്ങളുടെ ദിവസത്തെ ഊർജ്ജ്വസ്വലമാക്കുന്നു. മുട്ടയും ചീരയും ചേർത്തുള്ള വിഭവം കഴിച്ചാൽ പെട്ടെന്ന് വിശപ്പ് തോന്നില്ല. അതിനാൽ തന്നെ ഭക്ഷണം കഴിക്കുന്നത് കുറയുകയും ഭാരം കുറയ്ക്കാനുമാകും.
ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമോ? ഈ വസ്തുതകൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം!
മുട്ടയും അവോക്കാഡോയും (Eggs and avocado)
ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയ്ക്കൊപ്പം മുട്ട സാലഡിന്റെ രൂപത്തിലോ ഓംലെറ്റ് ഉണ്ടാക്കുകയോ ചെയ്താൽ മെറ്റബോളിസത്തെ വർധിപ്പിക്കുന്നതിന് ഉപകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: Weight Loss Tips: ശരിയായി നടക്കണം, പക്ഷേ എത്ര മണിക്കൂർ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കുമെങ്കിലും, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രോട്ടീൻ ഇതിൽ കൃത്യമായ അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. എന്നാൽ പ്രമേഹ പ്രശ്നങ്ങളോ വൃക്ക സംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കിൽ മുട്ട പൂർണമായും ഒഴിവാക്കാനും നാഷണൽ ഹാർട്ട് ഫൗണ്ടേഷന്‍ ഓഫ് ഓസ്ട്രേലിയയുടെ പഠനറിപ്പോർട്ടിൽ പറയുന്നു.
Share your comments