<
  1. Health & Herbs

എണ്ണമയമുള്ള ആഹാരം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയൂ...

പാചകത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് എണ്ണ. എന്നാൽ എണ്ണ കലർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അനാരോഗ്യങ്ങൾ തിരിച്ചറിയുക. കാരണം ആരോഗ്യം കൂടുതൽ വഷളാവാതെ തിരിച്ചുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

Anju M U
oil
ഭക്ഷണത്തിലെ എണ്ണമയം ആരോഗ്യത്തിന് പ്രശ്നമാണ്

വറുത്തതും പൊരിച്ചതും പോലെ സ്വാദുള്ള ഭക്ഷണം വെറെയൊന്നുമില്ല. എന്നാൽ, എണ്ണ ചേർത്ത ഭക്ഷണവും ഫാസ്റ്റ് ഫുഡ്ഡും ജനപ്രിയ ഭക്ഷണങ്ങളാണെങ്കിലും ആരോഗ്യത്തിന് ഉത്തമമാണെന്ന് പറയാനാകില്ല. ഇങ്ങനെ ഭക്ഷണത്തിൽ അമിതമായി എണ്ണ ചേർത്താൽ ആരോഗ്യത്തിന് ഹാനികരമാണ്.
എണ്ണമയമുള്ള ഭക്ഷണം ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പരിശോധിക്കാം. ഇവ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് മാത്രമല്ല, തിളക്കമുള്ള ചർമത്തിനും ദോഷകരമാണ്. ശരീരഭാരം വർധിക്കുന്നതിന് പുറമെ ദഹന വ്യവസ്ഥയെയും ഇത് മോശമായി ബാധിക്കുന്നു. ഹൃദയാരോഗ്യവും മുഖകാന്തിയും പ്രമേഹരഹിതവുമായ ജീവിതശൈലിയാണ് നിങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ എണ്ണപ്പലഹാരത്തോടും ഭക്ഷണത്തോടുമുള്ള അതിയായ ആവേശം ഒഴിവാക്കേണ്ടതുണ്ട്. പ്രായ വ്യത്യാസമില്ലാതെ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധ നൽകണം.

പാചകത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് എണ്ണ. എന്നാൽ എണ്ണ കലർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അനാരോഗ്യങ്ങൾ തിരിച്ചറിയുക. കാരണം ആരോഗ്യം കൂടുതൽ വഷളാവാതെ തിരിച്ചുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

എണ്ണമയമുള്ള ആഹാരത്തിലൂടെ ഉണ്ടാകുന്ന അനാരോഗ്യങ്ങൾ (Health Problems Caused Due To Oily Foods)

  • ശരീരഭാരം (Body Weight)

എണ്ണമയമുള്ള ഭക്ഷണങ്ങളില്‍ കലോറികള്‍ ഉയര്‍ന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇങ്ങനെ ശരീരഭാരം വർധിക്കുന്നു. അതായത്, ഇങ്ങനെയുള്ള ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകുന്നു.

  • പ്രമേഹം (Diabetes)

എണ്ണ കലർന്ന ഭക്ഷണം ടൈപ്പ്-2 പ്രമേഹത്തിനെ ക്ഷണിച്ചുവരുത്തും. ഇതിന് കാരണം എണ്ണയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ്. എണ്ണമയമുള്ള ഭക്ഷണം ശീലമാക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 15% വര്‍ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

  • മുഖക്കുരു (Pimples)

എണ്ണ ആന്തരികമായി മാത്രമല്ല, ശരീരത്തിന് പുറത്തും പല മാറ്റങ്ങളുണ്ടാക്കും. ചർമത്തിനുള്ളിൽ എണ്ണ അമിതമായി അടിഞ്ഞു കൂടുന്നു. കൊഴുപ്പുള്ള ഭക്ഷണം നിരന്തരം കഴിച്ചാല്‍ ചർമത്തില്‍ മുഖക്കുരു കൂടാന്‍ കാരണമാകുന്നു.

  • ദഹന പ്രശ്‌നങ്ങള്‍ (Digestive Issues)

ദഹന വ്യവസ്ഥയ്ക്ക് പലപ്പോഴും എണ്ണ കൂടുതലായുള്ള ഭക്ഷണങ്ങൾ വില്ലനാകാറുണ്ട്. എണ്ണമയമുള്ള ഭക്ഷണശീലത്തിലൂടെ ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതിനാൽ ഇത് ദഹന പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കുന്നു. കൂടാതെ, വയറുവേദന, വയറിളക്കം, ഓക്കാനം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്കും അമിതമായ എണ്ണയുടെ സാന്നിധ്യം കാരണമാകുന്നു.

  • ഹൃദയ സംബന്ധമായ അസുഖങ്ങൾ (Heart- related diseases)

എണ്ണ കലർന്ന ഭക്ഷണം ഹൃദയത്തിന്റെ പ്രവർത്തനത്തിനും ഗുണകരമല്ല. അതായത്, എണ്ണ അടങ്ങിയ ആഹാരം അമിതമായി കഴിച്ചാൽ അത് രക്തസമ്മര്‍ദത്തിനും, കൊളസ്‌ട്രോളിനും കാരണമാകുന്നു. ഇങ്ങനെ ഹൃദ്രോഗങ്ങൾക്കും ഇത് വഴിവയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പച്ചമുട്ട കഴിക്കുന്നത് അപകടമാണെന്ന് പറയുന്നതെന്തുകൊണ്ട്?

എണ്ണ ആഹാരം കഴിച്ച ശേഷവും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, വറുത്തതും പൊരിച്ചതും അല്ലെങ്കിൽ കൊഴുപ്പ് കൂടുതലായുള്ള ഭക്ഷണങ്ങളും കഴിച്ച ശേഷം, 30 മിനിറ്റ് നടക്കാൻ പോകുന്നത് നല്ലതാണ്. ഇത് ദഹന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
കൂടാതെ, ഇതിന് ശേഷം ചെറുചൂടുള്ള വെള്ളം കുടിയ്ക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കിൽ, എണ്ണ ആഹാരം കഴിച്ച ശേഷം അടുത്ത ഊണ് ഒഴിവാക്കുക. ഇങ്ങനെ ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനാകും.

English Summary: Beware! Oily Foods Cause These Health Problems

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds