കാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന നെല്ല് ഇനം എന്ന രീതിയിൽ പ്രസിദ്ധിയാർജ്ജിച്ച ഒന്നാണ് കറുത്ത അരി (Black Rice). രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ അനുയോജ്യമായ നെല്ല് ഇനമായി ആയുർവേദത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒന്നാണ് കറുത്ത അരി. കറുപ്പ് നിറമുള്ള ഈ അരി ക്യാൻസറിനെ പ്രതിരോധിക്കാനും ഏറെ സഹായകമാണ്.
മറ്റ് നെല്ല് ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കറുത്ത അരിയിൽ കൂടുതൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. 23 ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള കറുത്ത അരി കഴിക്കുന്നത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ചതാണ്. ദക്ഷിനേതായാണ് രാജ്യങ്ങളിൽ സുലഭമായി കണ്ടുവരുന്ന കറുത്ത അരി ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൃഷി ചെയ്ത് വരുന്നുണ്ട്.മുന്തിരി, അത്തി, ബ്ലൂബെറി, ബ്ലാക്ക് ബെറി, ചെറി, തുടങ്ങിയ പഴങ്ങൾക്ക് കടുത്ത നിറം നൽകുന്ന ആന്തോസയാനിൻ പിഗ്മെന്റിന്റെ സാന്നിധ്യമാണ് ഈ അരിയ്ക്ക് കറുപ്പ് നിറം നൽകുന്നത്. കിലോയ്ക്ക് 300 രൂപയാണ് ഈ അരിയുടെ നിലവിലെ വിപണി വില. ബ്ലാക്ക് റൈസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ അരിയ്ക്ക് മാജിക് റൈസ്,ഫോർബിഡൻ റൈസ്, കാട്ടരി, കനേഡിയൻ അരി, ഇന്ത്യൻ അരി, ഭ്രാന്തൻ അഥവാ ഓലിയാ തുടങ്ങി മറ്റ് പേരുകളുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: അരി കഴുകിയ വെള്ളം കളയണ്ട.... മുടിക്കും മുഖത്തിനും ഗുണം ചെയ്യും
സൂപ്പർ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന ഈ ഇനം അരി ഇന്ത്യയിലെ മണിപ്പൂരിലാണ് സുലഭമായി കൃഷി ചെയ്യുന്നത്. ഗ്ലൈസെമിക് ഇന്‍ഡെക്സ് 42 എന്ന് രേഖാപ്പെടുത്തിയിട്ടുള്ള ഈ അരിയിനം പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണകരമാണ്.പോഷകപ്രദവും സവിശേഷമുള്ളതുമായി കണക്കാക്കപ്പെട്ടുള്ള ഈ അരി ചൈനയിലെ സാധാരണക്കാർക്ക് നിരോധിക്കപ്പെട്ടിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വെറുതെ വെള്ളത്തിലിട്ടാൽ വേവുന്ന അരിയോ! ഈ 'റെഡി ടു ഈറ്റ് റൈസി'നെ കുറിച്ച് അറിയാമോ?
രാജകുടുംബാംഗങ്ങൾ മാത്രമാണ് ചൈനയിൽ ഇത് ഭക്ഷിച്ചിരുന്നത്. അതാണ് കറുത്ത അരിയ്ക്ക് ഫോർബിഡൻ റൈസ് എന്ന പേര് ലഭിക്കാൻ കാരണം. ല്യൂട്ടിന് (Lutein ), സിയാക് സാന്റിന് (Zeaxanthin ) തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ കറുത്ത അരി കഴിക്കുന്നത് കണ്ണിന്റെ റെറ്റിനയെ സംരക്ഷിക്കാൻ നല്ലതാണ്. ഗ്ലൂറ്റൻ രഹിതമായതിനാൽ സീലിയാക് രോഗം അഥവാ ഗ്ലൂറ്റൻ സംവേദനക്ഷമത (gluten sensitivity) ഉള്ളവർക്ക് നല്ലൊരു പ്രതിരോധമാണ് കറുത്ത അരി.
Black rice is a popular rice variety that can fight cancer. Black rice has been mentioned in Ayurveda which enhance the immune system. This black colored rice is also very helpful in preventing cancer.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ അരി സഹായിക്കുമോ?
Share your comments