-
-
Health & Herbs
ഇവയൊക്കെ നമ്മുക്ക് ഇനി ധൈര്യമായി കഴിക്കാം..!
കാപ്പി, നെയ്യ്, വെണ്ണ തുടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ ഇവയൊക്കെ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പുതിയ കണ്ടെത്തല്‍.
കാപ്പി, നെയ്യ്, വെണ്ണ തുടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ ഇവയൊക്കെ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പുതിയ കണ്ടെത്തല്‍.
1. വെണ്ണ

ഇതിലെ പൂരിത കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുന്നു എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാല്‍, പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് - വെണ്ണ അധികം നല്ലതും എന്നാല്‍ അത്ര ചീത്തയും അല്ല എന്നാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് കൊഴുപ്പുകളടങ്ങിയ ഹൈഡ്രോജിനേറ്റഡ് എണ്ണയേക്കാള്‍ ആരോഗ്യപ്രദമാണ് വെണ്ണ. ഹൈഡ്രോജിനേറ്റഡ് എണ്ണയില്‍ അടങ്ങിയിട്ടുള്ള അപൂരിത കൊഴുപ്പുകള്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍.ഡി.എല്ലിന്റെ അളവ് കൂട്ടുകയും, ഇത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുകയുംചെയ്യും.
2. മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്നില്ല എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ എ ,ഡി എന്നിവകളാല്‍ സമ്പുഷ്ടമാണ് .ഇത് കണ്ണിനും, ഞരമ്പുകള്‍ക്കും, എല്ലിനും നല്ലതാണ് എന്നും ഇപ്പോള്‍ പഠനത്തില്‍ പറയുന്നു.
3.നെയ്യ്

ഇതിലെ പൂരിത കൊഴുപ്പ് പൊണ്ണത്തടിക്ക് കാരണമാകും എന്നായിരുന്നു ഇതുവരെയുള്ള അറിവ്. എന്നാല്‍, ഇപ്പോള്‍ നെയ്യ് മിതമായ അളവില്‍കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ കൊളസ്‌ട്രോലിന്റെ അളവ് മൊത്തത്തില്‍ കുറയുമെന്നും സന്ധികള്‍ക്ക് ബലം നല്‍കുമെന്നും കണ്ടെത്തിയിരിക്കുന്നു.
4.കാപ്പി

കാപ്പികുടിക്കുന്നത് ഉത്ക്കണ്ഠയ്ക്കും, ഉറക്കക്കുറവിനും കാരണമാകും എന്ന് കരുതിയിരുന്നു. എന്നാല്‍, കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് രക്തസമ്മര്ദം കുറയ്ക്കുമെന്നും ,ഹൃദയാഘാതം, മറവി രോഗം എന്നിവ കുറയ്ക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. ഒരു ദിവസം മൂന്ന് കപ്പ് കാപ്പിവരെ ആകാമെന്ന് ഗവേഷകര്‍ പറയുന്നു.
English Summary: blacklisted food are no more in the list
Share your comments