മനുഷ്യശരീരത്തിൽആരോഗ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യ മുള്ള മനസ്സുണ്ടാവു .നമ്മുടെ ശരീരം ആരോഗ്യപൂർണ്ണമാവാൻ നാം കഴിക്കുന്ന ആഹാരം വലിയ പ്രാധാന്യം അർഹിക്കുന്നു.അതു കൊണ്ട് ഒരു ദിവസത്തിന്റെ തുടക്കം എന്നത് രാവിലെ അണ്.
ശാരീരിക പ്രവർത്തനം സുഖപ്രദമാക്കാൻ പ്രഭാത ദക്ഷണം അത്യാവശ്യമാണ്.പ്രഭാത ഭക്ഷണം കഴിക്കാതെ വന്നാൽ അത് നമ്മുടെ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നുള്ളത് അരും ഗൗനിക്കാത്ത കാര്യമാണ്.ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും നമുക്ക് ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്.അതുകൊണ്ട് പ്രാതൽ കഴിക്കേണം എന്നു കരുതി എന്തും കഴിക്കരുത് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ഓരോരുത്തരെയും കാത്തിരിക്കുന്നത് പല രോഗങ്ങളാണ്. കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. അതുപോലെ ടൈപ്പ് 2 ഡയബറ്റിസ് വരുന്നതും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിലാണെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പുതിയ നിഗമനം. അതു കൊണ്ട് രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ അന്നജം, കാർബോഹൈഡ്രേറ്റ്, പ്രോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക .മലബന്ധമുള്ളവർ ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല.
രാവിലത്തെ ഭക്ഷണം കഴിച്ചാൽ പിന്നീടുള്ള സമയം അധികം ഭക്ഷണം കഴിക്കേണ്ടതില്ല. പക്ഷേ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം.അതിൽ കടല ,ചെറുപയർ, പരിപ്പ് തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രമിക്കുക .നാം കഴിക്കുന്ന ദോശ ,ഇഡ്ഢലി, പുട്ട് തുടങ്ങിയവയുടെ കൂടെ കറി കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക.കാരണം കറിയിൽ ചേർക്കുന്ന കടല, പയർ തുടങ്ങിയവ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരിക്കലും എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണവും, ബർഗ്ഗർ, പിസ്സ, മുതലായവയും കൂടാതെ സോഫ്തുറ്റ്ട ഡ്രിങ്ക്സും ഒരിക്കലും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ല. മുളപ്പിച്ച പയർ ,ബദാം ,അണ്ടിപരിപ്പ് ,ഈത്തപ്പഴം എന്നിവയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. നമ്മുടെ വീട്ടമ്മമാർ ജോലിക്കും മറ്റും പോവുമ്പോൾ പ്രാതൽ ഒഴിവാക്കാറുണ്ട്. അതുപോലെ കുട്ടികളും. പക്ഷേ ഇതൊഴിവാക്കിയാൽ ഓരോരുത്തരെയും ആരോഗ്യത്തെ എത്രമാത്രം ബാധിക്കുമെന്നത് ആരും ശ്രദ്ധിക്കാത്ത കാര്യമാണ്. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കൂടുകയും നല്ല കൊളസ്ട്രോൾ കുറഞ്ഞും നിൽക്കും. അതുകൊണ്ട് കൃത്യ സമയത്ത് പ്രോട്ടീനും, അന്നജവും അടങ്ങിയത് കഴിക്കുക. സമയവും വളരെ പ്രധാനപ്പെട്ടതാണ്.ഏതെങ്കിലും സമയത്ത് കഴിക്കുന്നതാവരുത് പ്രാതൽ.
കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ പ്രഭാത ഭക്ഷണം കൃത്യമായ സമയത്ത് നൽകാൻ ശ്രദ്ധിക്കണം. അങ്ങനെ വരുമ്പോൾ അവർ വളർന്നു വരുമ്പോൾ സ്കൂളിൽ പോവുന്ന സമയങ്ങളിൽ പ്രാതൽ കഴിക്കുന്നത് ശീലമായി മാറും.
അത്തരം കുട്ടികൾക്ക് ക്ലാസിൽ കൂടുതൽ ശ്രദ്ധിക്കാനും ഏകാഗ്രമായിരിക്കാനും സാധിക്കും. അതു കൊണ്ട് എല്ലാ ദിവസവും ആരോഗ്യ പ്രദമായ പ്രാതൽ കഴിക്കുന്നത് ശ്രദ്ധിച്ചാൽ നാം ഓരോരുത്തരുടെയും ശരീരം ആരോഗ്യ പൂർണ്ണമാക്കാൻ സാധിക്കും..
Share your comments