<
  1. Health & Herbs

ഇവ പതിവാക്കിയാൽ പ്രായക്കുറവും, നല്ല ആരോഗ്യവും കൈക്കലാക്കാം

പ്രായം കുറഞ്ഞു തോന്നിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അതിൻറെ കൂടെ ആരോഗ്യം കൂടി മെച്ചപ്പെടുത്താൻ പറ്റിയാലോ? പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങളും കൂടിവരാം. ഇതിന് അനുസരിച്ച് ആയുര്‍ദൈര്‍ഘ്യവും പരിമിതപ്പെടാം. എന്നാൽ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ തടയുകയും, തന്മൂലം ജീവന് നേരെ ഉയരാവുന്ന വെല്ലുവിളികളെ നേരിടാം. ശരിയായ സമയത്ത് തന്നെ ചെയ്താൽ പിന്നീട് പശ്ചാത്തപിക്കേണ്ട ആവശ്യവുമില്ല. അതിനാല്‍ നേരത്തെ തന്നെ ഇക്കാര്യങ്ങളെ കുറിച്ച് ആലോചിച്ച്, ഉചിതമായത് ചെയ്യേണ്ടതുണ്ട്. നേരത്തേ പറഞ്ഞത് പോലെ അല്‍പ്പമൊക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. അങ്ങനെ ചെറുപ്പമായിരിക്കുന്നതിനും ആയുർദൈർഘ്യം കൂട്ടുന്നതിനും സാധിക്കുന്ന നമ്മുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

Meera Sandeep
By doing these regularly, can help you look younger and healthier
By doing these regularly, can help you look younger and healthier

പ്രായം കുറഞ്ഞു തോന്നിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അതിൻറെ കൂടെ ആരോഗ്യം കൂടി മെച്ചപ്പെടുത്താൻ പറ്റിയാലോ?  പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങളും കൂടിവരാം. ഇതിന് അനുസരിച്ച് ആയുര്‍ദൈര്‍ഘ്യവും പരിമിതപ്പെടാം.  എന്നാൽ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ തടയുകയും, തന്മൂലം ജീവന് നേരെ ഉയരാവുന്ന വെല്ലുവിളികളേയും നേരിടാം. ശരിയായ സമയത്ത് തന്നെ ചെയ്താൽ പിന്നീട് പശ്ചാത്തപിക്കേണ്ട ആവശ്യവുമില്ല.  അതിനാല്‍ നേരത്തെ തന്നെ ഇക്കാര്യങ്ങളെ കുറിച്ച് ആലോചിച്ച്, ഉചിതമായത് ചെയ്യേണ്ടതുണ്ട്. നേരത്തേ പറഞ്ഞത് പോലെ അല്‍പ്പമൊക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. അങ്ങനെ ചെറുപ്പമായിരിക്കുന്നതിനും ആയുർദൈർഘ്യം കൂട്ടുന്നതിനും സാധിക്കുന്ന നമ്മുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ഇരുപതുകളിലും മുപ്പതുകളിലുമുള്ളവരടക്കം എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്.

* നന്നായി ഭക്ഷണം കഴിക്കുക എന്നതിന് പകരം നല്ല ഭക്ഷണം കഴിക്കുക എന്ന ശീലത്തിലേക്ക് മാറുക. പോഷകാംശമുള്ള ആഹാരമാണ് പതിവായി കഴിക്കേണ്ടത്. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.

* റെഡ് മീറ്റിന്റെ ഉപയോഗം നല്ലത് പോലെ പരിമിതപ്പെടുത്തുക. അതുപോലെ പ്രോസസ്ഡ് ഫുഡ്- മീറ്റ് എന്നിവയും കഴിയുന്നയത്ര വേണ്ടെന്ന് വയ്ക്കാം. കൊളസ്‌ട്രോള്‍ തൊട്ട് ആമാശയ അര്‍ബുദത്തിന് വരെ കാരണമാകുന്ന ഘടകങ്ങളാണിവ.

* കഴിയുന്നതും പുറത്തുനിന്നുള്ള പ്രകാശം അകത്ത് കടക്കുംവിധം വീട് ക്രമീകരിക്കുക. ദിവസത്തില്‍ അല്‍പനേരമെങ്കിലും ഈ പ്രകാശം കൊള്ളുകയും വേണം. എന്നാല്‍ അതികഠിനമായ വെയില്‍ ഒഴിവാക്കുകയും ചെയ്യുക. വൈറ്റമിന്‍-ഡി ലഭിക്കുന്നതിനും, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പ്രകാശമേല്‍ക്കുന്നത് സഹായിക്കും.

മാംസം നിത്യാഹാരമാക്കുന്നത് ആരോഗ്യത്തിന് അപകടം

* 24 മണിക്കൂറില്‍ 13 മണിക്കൂര്‍ നേരം ഭക്ഷണമില്ലാതെ പോകാന്‍ സാധിക്കുമെങ്കില്‍ അത് നല്ലൊരു രീതിയാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രാത്രിയില്‍ വളരെ നേരത്തേ അത്താഴം കഴിക്കുകയാണെങ്കില്‍ ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കും. ആന്തരീകാവയവങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിനാണ് ഇത് ചെയ്യുന്നത്.

* വ്യായാമം ചെയ്യല്‍ ഒരു നിര്‍ബന്ധ ഘടകമാണ്. ഇതില്‍ തന്നെ നടക്കാന്‍ സാധിച്ചാല്‍ അതാണ് കൂടുതല്‍ നല്ലത്. ദിവസവും 10,000 ചുവട് നടക്കുക എന്നതാണ് ഇതിന്റെയൊരു സ്റ്റാന്‍ഡേര്‍ഡ് അളവ്. അങ്ങനെയെങ്കില്‍ മറ്റ് വര്‍ക്കൗട്ടുകള്‍ നിര്‍ബന്ധമില്ലതാനും.

സൂര്യനമസ്ക്കാരം വൈറസുകൾക്ക് എതിരെ ഉത്തമ പ്രതിരോധ വ്യായാമം

* മാനസിക സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. ജോലിസ്ഥലത്ത് നിന്നോ വീട്ടില്‍ നിന്നോ എല്ലാം നേരിട്ടേക്കാവുന്ന സമ്മര്‍ദ്ദങ്ങള്‍ അകറ്റാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കുക. പാട്ട് കേള്‍ക്കുക, സിനിമ കാണുക, യാത്ര പോവുക, ഉദ്യാനപരിപാലനം, ക്രാഫ്റ്റ് വര്‍ക്ക്, മറ്റ് കലാപ്രവര്‍ത്തനങ്ങള്‍, സൗഹൃദങ്ങള്‍ ഇങ്ങനെ മനസിന് സന്തോഷവും സമാധാനവും പകരുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. കാരണം മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്' ഇന്ന് മിക്ക അസുഖങ്ങളുടെയും കാരണമായി വരുന്നതാണ്. പ്രായം കൂടുതലായി തോന്നിക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് വഴിവയ്ക്കാറുണ്ട്.

English Summary: By doing these regularly, can help you look younger and healthier

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds