
എളുപ്പത്തിൽ കൊഴുപ്പ് അടിയുന്ന ശരീരത്തിലെ ഒരു സ്ഥലമാണ് വയർ. വയറ്റിലെ കൊഴുപ്പ് പലർക്കും പലരുടെയും തലവേദനയാണ്. ഇത് സൗന്ദര്യത്തെ മാത്രമല്ല നമ്മുടെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നു. ഇത് എളുപ്പത്തിൽ പോകാനും ബുദ്ധിമുട്ടാണ്. എന്നാല്‍ ചില കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ ഈ പ്രശ്‌നം തരണം ചെയ്യാം.
- വയര്‍ ചാടുന്നതിനുള്ള പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. കാര്‍ബോഹൈഡ്രേറ്റ്‌സ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക. അരി ഭക്ഷണം വയര്‍ കൂടുതലാകാന്‍ പ്രധാന കാരണമാണ്. ചോറ് കുറവെടുത്ത് കറികള്‍,അതായത് പച്ചക്കറികള്‍ പോലുള്ളവ കൂടുതല്‍ എടുക്കുക. ഇതില്‍ തന്നെ പ്രോട്ടീന്‍ ഭക്ഷണം, നാരുകളുള്ള എന്നിവ പ്രധാനമാണ്. ആരോഗ്യകരമാ പാനീയങ്ങളാകാം. പാലൊഴിച്ച ചായ, കാപ്പി കുറച്ച് ഗ്രീന്‍ ടീ പോലുള്ളവയാക്കാം. സ്‌നാക്‌സിന് നട്‌സ് പോലുള്ളവ കഴിയ്ക്കാം. അത്താഴം വളരെ ലഘുവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കം കുറഞ്ഞാൽ കുടവയർ കൂടും; പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ
- ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് വയറും തടിയും കുറയ്ക്കാന്‍ ഏറെ ഗുണം നല്‍കുന്നു. ഇത് കൃത്യമായി ചെയ്താല്‍ ഗുണം നല്‍കുന്ന ഒന്നാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. രാത്രിയില്‍ ആഹാരം കഴിച്ചാല്‍ പിന്നീട് 14 മണിക്കൂര്‍ ശേഷം മാത്രം അടുത്തത് കഴിയ്ക്കുക. അതായത് രാത്രിയില്‍ 7ന് കഴിച്ച് പിന്നീട് പിറ്റേന്ന് രാവിലെ 9ന് ശേഷം കഴിയ്ക്കുക. ഇത് ഒരു മാസം ചെയ്താല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. കഴിവതും പൊരിച്ചതും കൊഴുപ്പുള്ളതും കാര്‍ബോ തുടങ്ങിയവയും ഒഴിവാക്കുക.
- കോര്‍ മസിലുകളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങള്‍ ചെയ്യാം. അതായത് വയറ്റിലെ മസിലുകള്‍ക്ക് ബലം ലഭിയ്ക്കുന്ന വിധത്തിലുള്ളവ. വയറ്റിലെ മസിലുകള്‍ക്ക് മര്‍ദം ലഭിയ്ക്കണം. സ്ട്രെയ്റ്റ് ലെഗ് റെയ്സിങ്, ലംബാർ ട്വിസ്റ്റ്, പ്ലാങ്ക്, ടോ ടച്ചിങ്, കോബ്ര പോസ്, റാബിറ്റ് പോസ് എന്നിവ ഇത്തരത്തില്‍ വരുന്ന ചില വ്യായാമങ്ങളാണ്.
Share your comments