<
  1. Health & Herbs

പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ? പലർക്കുമുള്ള സംശയമാണ്

മാമ്പഴം വളരെ പോഷകഗുണമുള്ളവയാണെന്ന് അറിയുക. വിറ്റാമിൻ സി, ഫോളേറ്റ്, ചെമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ഇവ.

Meera Sandeep
പഴങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന മാങ്ങയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്
പഴങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന മാങ്ങയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്

മാമ്പഴം വളരെ പോഷകഗുണമുള്ളവയാണെന്ന് അറിയുക. വിറ്റാമിൻ സി, ഫോളേറ്റ്, ചെമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ഇവ.

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കുവാൻ സാധിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്. പഴങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന മാങ്ങയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് മാമ്പഴം സുരക്ഷിതമല്ലെന്ന് കണക്കാക്കാനുള്ള പല കാരണങ്ങളിലൊന്നാണിത്.

പഴങ്ങളുടെ രാജാവിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മൊത്തത്തിലുള്ള സ്വാധീനം ചെലുത്തുവാനുള്ള കഴിവുമുണ്ട്. മാമ്പഴത്തിന്റെ ഗ്ലൈസെമിക് സൂചികയും 51 ആണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ള ഒന്നായി ഈ പഴത്തെ കണക്കാക്കുന്നു. മാമ്പഴം ഉൾപ്പെടെ എല്ലാ പഴങ്ങളിലും സ്വാഭാവികമായി ഉണ്ടാകുന്ന പഞ്ചസാരയാണ് ഫ്രക്ടോസ്.

മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നത് എങ്ങനെ?

മാങ്ങയിലെ 90% കലോറിയും പഞ്ചസാരയിൽ നിന്നാണ് വരുന്നത് (ഇത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം), എന്നിരുന്നാലും, ഈ പഴത്തിൽ നാരുകളും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ മൊത്തത്തിലുള്ള ആഘാതം കുറയ്ക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു.

രക്തപ്രവാഹത്തിൽ ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്ന നിരക്ക് ഫൈബർ കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദ പ്രതികരണം കുറയ്ക്കാൻ മാമ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. കാർബോഹൈഡ്രേറ്റുകളുടെ വരവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇത് ശരീരത്തെ എളുപ്പമാക്കുന്നു.

എന്തിനധികം, മാമ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് (ജിഐ) ഉള്ളത്. രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നതിനനുസരിച്ച് ഭക്ഷണങ്ങളെ റാങ്കുചെയ്യാൻ ഉപയോഗിക്കുന്ന ഒരു സൂചികയാണ് ഇത്. 0 മുതൽ 100 വരെയുള്ള തോതിൽ, 0 ഒരു ഫലവും ചെയ്യില്ല എന്നും, 100 ശുദ്ധമായ പഞ്ചസാര കഴിക്കുന്നതിന്റെ കനത്ത പ്രത്യാഘാതത്തെയും പ്രതിനിധീകരിക്കുന്നു. ഗ്ലൈസെമിക് സൂചിക 55 ഇന് താഴെയുള്ള ഭക്ഷണം പ്രമേഹരോഗികൾക്ക് കഴിക്കുവാൻ ഏറ്റവും ഉത്തമം ആയിരിക്കും. മാമ്പഴത്തിന്റെ ജിഐ 51 ആയതിനാൽ, ഇവ പ്രമേഹ.രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന ജിഐ കുറഞ്ഞ ഭക്ഷണവുമാണ്.

ചുരുക്കത്തിൽ, പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കുന്നത് തീർച്ചയായും നല്ലതും സുരക്ഷിതവുമാണ്. വ്യക്തിപരമായി, നിങ്ങളുടെ ശരീരം പഴത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ കുറിച്ച് വിലയിരുത്തുക, കൂടാതെ നിങ്ങളുടെ ഭക്ഷണത്തിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്നതിനെക്കുറിച്ച് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശവും സ്വീകരിക്കുക

English Summary: Can diabetic patient eat mangoes?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds