<
  1. Health & Herbs

കാരറ്റ് ഇങ്ങനെ ഭക്ഷിച്ചാൽ കൂടുതൽ ആരോഗ്യകരം

പച്ചയ്ക്കും പാകം ചെയ്‌തും ഭക്ഷിക്കാവുന്ന പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് കൊണ്ട് സാലഡ്, ജ്യൂസ്, കാരറ്റ് ഹൽവ തുടങ്ങി സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കാവുന്നതാണ്. പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണിത്. കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Meera Sandeep
Carrots are healthier if eaten this way
Carrots are healthier if eaten this way

പച്ചയ്ക്കും പാകം ചെയ്‌തും ഭക്ഷിക്കാവുന്ന  ഒരു പച്ചക്കറിയാണ് കാരറ്റ്.  കാരറ്റ് കൊണ്ട് സാലഡ്, ജ്യൂസ്, കാരറ്റ് ഹൽവ തുടങ്ങി സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കാവുന്നതാണ്.  പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണിത്.   കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കാരറ്റ് ഒന്ന് വീതം ദിവസവും പച്ചയ്ക്ക് കഴിച്ചാൽ ഈ ഗുണങ്ങൾ നേടാം

കാരറ്റ് കഴിക്കേണ്ട വിധം

കണ്ണിൻ്റെ ആരോഗ്യം മികച്ചതാക്കാൻ കാരറ്റ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.  ഇതിലെ വൈറ്റമിൻ എ നിങ്ങളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.  വൈറ്റമിൻ എയുടെ ഗുണം ലഭിക്കണമെങ്കിൽ തീർച്ചയായും ക്യാരറ്റിനൊപ്പം ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. വിറ്റാമിൻ എ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ, അത് ശരീരം ആഗിരണം ചെയ്യേണ്ടതുണ്ട്. കാരറ്റിനൊപ്പം തേങ്ങ കഴിക്കുന്നത് ഇതിന് പരിഹാരമാണെന്ന് വിദഗ്ദ്ധർ പറയുന്നു തേങ്ങയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് വിറ്റാമിൻ എയുടെ ഉപയോഗത്തിന് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ എ കൃത്യമായി ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും. കാരറ്റ് ഹൽവ, പായസം എന്നിവയിലെല്ലാം നാടൻ നെയ്യ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

കാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ

- മികച്ച ദഹനത്തിന് വളരെ നല്ലതാണ് കാരറ്റ്. ദൈനംദിന ഭക്ഷണക്രമത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാരറ്റ് നല്ലതാണ്. പ്രമേഹ രോഗികൾക്ക് കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

- കാരറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

- ചർമ്മം തിളങ്ങാൻ കാരറ്റ് ജ്യൂസായും അല്ലാതെയും കഴിക്കാവുന്നതാണ്. ഒരു കാരറ്റ് വീതം ദിവസവും കഴിക്കുന്നത് ചർമ്മത്തെ മൃദുവാക്കാനും ആരോഗ്യത്തോടെ പരിപാലിക്കാനും സഹായിക്കും.

- അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കാരറ്റ് അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.

English Summary: Carrots are healthier if eaten this way

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds