<
  1. Health & Herbs

ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് വരുന്നതിനുള്ള കാരണം

ഏത് പ്രായത്തിലുള്ളവര്‍ക്കും സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്. പ്രായമോ ജോലിയോ സ്ഥലമോ ഇതിനെ ബാധിക്കുന്നില്ല. കാര്‍ഡിയാക് അറസ്റ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഒരുപക്ഷേ സ്വന്തം ജീവന്‍ സുരക്ഷിതമാക്കാനും പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താനും സാധിക്കും. അത്തരത്തിലുള്ള ചില വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

Meera Sandeep
Causes of cardiac arrest in healthy young adults
Causes of cardiac arrest in healthy young adults

ഏത് പ്രായത്തിലുള്ളവര്‍ക്കും സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്.  പ്രായമോ ജോലിയോ സ്ഥലമോ ഇതിനെ ബാധിക്കുന്നില്ല. കാര്‍ഡിയാക് അറസ്റ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഒരുപക്ഷേ സ്വന്തം ജീവന്‍ സുരക്ഷിതമാക്കാനും പ്രിയപ്പെട്ടവരെ  രക്ഷപ്പെടുത്താനും സാധിക്കും.  അത്തരത്തിലുള്ള ചില വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന വയറുവേദന,ചുമ,പനി എന്നിവയ്ക്ക് ഇഞ്ചി ലായനി ഒരു ഉത്തമ പരിഹാരമാണ്

കാര്‍ഡിയാക് അറസ്റ്റ് എന്നത് ഹൃദയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണമായതാണ്.  സമയത്തിന് സഹായം ലഭിച്ചില്ലെങ്കില്‍ മരണം തന്നെയാണ് ഇതിൻറെ ഫലം.  ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റില്‍ സംഭവിക്കുന്നത്. ആദ്യം ഹൃദയമിടിപ്പിന്റെ താളഗതി മാറുന്നു. പിന്നീട് ഇത് നിലയ്ക്കുകയാണ് ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ശസ്ത്രക്രിയ കൂടാതെ ഹൃദയവാൽവ് മാറ്റിവച്ച് ശ്രീചിത്ര ഡോക്ടർമാർ

കാര്‍ഡിയാക് അറസ്റ്റിന് വരുന്നതിന് മുൻപ് ചില സൂചനകള്‍ രോഗി കാണിച്ചേക്കാം. 'കാര്‍ഡിയാക് അറസ്റ്റും ഹാര്‍ട്ട് അറ്റാക്കും രണ്ടാണ്. കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയമിടിപ്പ് വളരെ പതിയെയോ വളരെ വേഗത്തിലോ ആകാം. തുടര്‍ന്ന് ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നു. ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ വലിയ എമര്‍ജന്‍സി അഥവാ ഗുരുതരമാണ് കാര്‍ഡിയാക് അറസ്റ്റ്. ഹാര്‍ട്ട് അറ്റാക്കിലാകുമ്പോള്‍ രക്തയോട്ടം കുറയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. തുടര്‍ച്ചയായി ബോധം കെട്ടുവീഴുന്ന സംഭവങ്ങള്‍, അതുപോലെ തുടര്‍ച്ചയായ നെഞ്ചുവേദന എന്നിവയാണ് കാര്‍ഡിയാക് അറസ്റ്റിന് മുന്നോടിയായി രോഗിയില്‍ കാണുന്നു. 

എന്തുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കാര്‍ഡിയാക് അറസ്റ്റ്?

കാര്‍ഡിയാക് അറസ്റ്റ് ആരിലും സംഭവിക്കാമെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. മിക്കവാറും ഇത്തരം കേസുകളില്‍ പാരമ്പര്യമാണ് ഘടകമാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.  ജനിതകമായ ഘടകങ്ങള്‍ ഒരാളില്‍ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത നിലനിര്‍ത്തുന്നുണ്ട് എങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും പ്രായോഗികമായി സംഭവിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ലക്ഷണങ്ങൾ ഇവയൊക്കെയാണോ? എങ്കിൽ ഹൃദയാഘാതത്തിനുള്ള സാധ്യത;

'അത്‌ലറ്റുകളുടെ കാര്യമെടുത്താല്‍ കായികാധ്വാനത്തിന്റെ ഫലമായി അവരുടെ ഹൃദയം വിസ്തൃതമായി മാറിയിരിക്കും.  ഇത്തരക്കാരില്‍ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. കാരണം അവര്‍ കായികമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് പെട്ടെന്ന് ഉയരാനെല്ലാമുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് പ്രൊഫഷണല്‍ ആയ അത്‌ലെറ്റുകള്‍ക്ക് എപ്പോഴും ഇസിജി, എക്കോ ടെസ്റ്റ് എന്നിവയെല്ലാം നിര്‍ദേശിക്കപ്പെടുന്നത്. ഈ വിഭാഗക്കാരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നതും ഇങ്ങനെയാണ്.

കാര്‍ഡിയാക് അറസ്റ്റിനെ എങ്ങനെ പ്രതിരോധിക്കാം?

കാര്‍ഡിയാക് അറസ്റ്റിനെ പരിപൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ സാധിക്കുകയില്ല. എങ്കിലും ആരോഗ്യപൂര്‍ണ്ണമായ ജീവിതരീതിയിലൂടെ വലിയൊരു പരിധി വരെ തടയാനും കഴിയും. പോഷകങ്ങളടങ്ങിയ ഡയറ്റ് പിന്തുടരാം. എണ്ണമയം ഉള്ള ഭക്ഷണം, കാര്‍ബോഹൈഡ്രേറ്റ്- കൊളസ്‌ട്രോള്‍ എന്നിവ കൂടുതലുള്ള ഭക്ഷണം, കൃത്രിമമധുരം അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ എന്നിവയെല്ലാം പരമാവധി ഒഴിവാക്കാം. വ്യായാമം പതിവാക്കാം. അമിതവണ്ണം വരാതിരിക്കാന്‍ ശ്രദ്ധിക്കാം.

മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളും ഹൃദയത്തെ പെട്ടെന്ന് ദോഷകരമായി ബാധിക്കാം. അതുപോലെ ഇടവിട്ട് ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പിക്കുന്നതും നല്ലൊരു ശീലമാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Causes of cardiac arrest in healthy young adults

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds