<
  1. Health & Herbs

മുത്താണ് നമ്മുടെ മുത്തിൾ

നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതിൽ ഔഷദസസ്യകൾക്കുള്ള സ്ഥാനം വർണനാതീതമാണ്. പഴയ തലമുറയ്ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന എല്ലാ തരത്തിലുള്ള സസ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് അവരിൽ ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ പുത്തൻ തലമുറ 'ഔഷധസസ്യങ്ങളുടെ ഉപയോഗം' എന്ന ശീലം പാടെ കൈവിട്ടു.

Priyanka Menon

നമുക്ക് ആരോഗ്യം  പ്രദാനം ചെയ്യുന്നതിൽ  ഔഷദസസ്യകൾക്കുള്ള സ്ഥാനം വർണനാതീതമാണ്. പഴയ തലമുറയ്ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന എല്ലാ തരത്തിലുള്ള സസ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് അവരിൽ ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ പുത്തൻ തലമുറ 'ഔഷധസസ്യങ്ങളുടെ ഉപയോഗം' എന്ന ശീലം പാടെ കൈവിട്ടു. ഇന്ന് ഇത്തരം സസ്യങ്ങൾ അവഹേളനത്തിന്റെ ചവിട്ടുകൊട്ടയിലാണ്. നമ്മുടെ തൊടിയിലും പറമ്പിലും വീട്ടുമുറ്റത്തുമെല്ലാം ഔഷധഗുണങ്ങളാൽ സമ്പന്നമായ ഒത്തിരി സസ്യങ്ങൾ നമ്മൾ ആരും ശ്രദ്ധിക്കാതെ തഴച്ചു വളരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ഔഷധസസ്യം ആണ് മുത്തിൾ അഥവാ കൊടങ്ങൽ. കുടങ്ങൽ, കൊടവൻ, കരിമുത്തിൾ, സ്ഥലബ്രഹ്മി, കരിന്തക്കാളി, കരബ്രഹ്മി അങ്ങനെ പല ദേശനാമങ്ങളിൽ കേരളത്തിലെമ്പാടും ഈ സസ്യം കാണപ്പെടുന്നു.ഇതിന്റെ ശാസ്ത്രീയ നാമം "സെന്റെല്ല ഏഷ്യാറ്റിക്ക" എന്നാണ് മണ്ഡൂകപർണി എന്നും, സരസ്വതിയെന്നും സംസ്‌കൃതത്തിൽ ഇത് അറിയപ്പെടുന്നു. ആയുർവേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളിൽ എല്ലാം ഇതിന്റെ മാഹാത്മ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഓർമശക്തി വർധിപ്പിക്കുവാൻ ബ്രഹ്മിയോളം തന്നെ കഴിവുണ്ട് ഇവയ്ക്ക്. കൊടങ്ങൽ പ്രധാനമായും മൂന്ന് തരമാണ്  നീല  കൊടങ്ങൽ, താമര  കൊടങ്ങൽ, സാധാരണ  കൊടങ്ങൽ അങ്ങനെ മൂന്ന് തരം. ഇതിൽ നീല കൊടുങ്ങലിനു മറ്റുളവയെക്കാൾ ഔഷധഗുണം കൂടുതലാണ്. കാഴ്ച്ചയിൽ എല്ലാം ഒരു പോലെ തന്നെ. സാധാരണ ഇതിന്റെ ആകൃതി താരതമ്യപ്പെടുത്തുന്നത് വൃക്കയുടെയോ തലച്ചോറിന്റെയോ പോലെയാണ്. ലോകത്തെമ്പാടും ഈ സസ്യത്തെ കാണാവുന്നതാണ്. നിലംപറ്റി  പടർന്നു വരുന്ന സസ്യമാണിത്. പച്ചക്കറിയായി ഉപയോഗിക്കാവുന്ന അപൂർവം ഔഷധസസ്യങ്ങളിൽ ഒന്നാണ് ഇത്. ഇതിന്റെ ഇല ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന. ബ്രെയിൻ ടോണിക്കായ "മണ്ഡൂകപർണിക്ക്" ഇന്ന് കേരളത്തിൽ ഉപയോക്‌താക്കൾ ഏറെയാണ്.

ഇതിന്റെ ഇലകൾ വെറുതെ ചവച്ചരച്ചു കഴിച്ചാൽ പോലും ബുദ്ധിശക്തി വർവർദ്ധനവ് ആണ് ഫലം. ഇതിന് വാർദ്ധക്യത്തെ പോലും ചെറുക്കാനുള്ള കഴിവുണ്ടത്രേ. ഇതിന്റെ ഇലയും കുരുമുളകും നന്നായി അരച്ച് ചേർത്ത് നെല്ലിക്ക വലുപ്പത്തിൽ എടുത്ത് നിത്യവും കഴിക്കുകയും വായിൽ പകുതി വെള്ളമെടുത്തു സംസാരിച്ചു പരിശീലിക്കുകയും ചെയ്താൽ വിക്കൽ മാറിക്കിട്ടും. അക്കികറുകയുടെ പൂവും ഇതിന്റെ ഇലയും വായിലിട്ട് ചതച്ചാൽ പല്ലുവേദന മാറും . ഹെപ്പറ്റെറ്റിസ് ബിക്ക്  കാരണമായ വൈറസിനെ ചെറുക്കുവാനുള്ള കഴിവുണ്ട് ഇവയ്ക്ക്. ഇതിന്റെ കഷായം വച്ച് ആറു മാസത്തോളം കഴിച്ചാൽ  ഹെപ്പറ്റെറ്റിസ് ബി ശമിക്കും. പാട്ടു പഠിക്കുന്ന കുട്ടികൾക്ക് ശബ്‍ദമാധുര്യം ലഭിക്കുവാൻ രണ്ടോ മൂന്നോ ഇലയെടുത്തു അതിൽ കുരുമുളക് വച്ച് ചവച്ചരച്ചു കഴിക്കുന്നത് ഉത്തമമാണ്. ഇതിന്റെ തളിരില കൊണ്ടുള്ള ചമ്മന്തി ഹൃദയാരോഗ്യമേകുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തധമനികളിലെ ബ്ലോക്ക് മാറാൻ ഇത് ഉപയോഗപ്രദമാണ്. ഇതിന്റെ നീര് ഒരൗൺസ് എടുത്ത് കുട്ടികൾക്ക് നൽകുന്നത് ബുദ്ധിവളർച്ച ത്വരിതപ്പെടുത്തുവാൻ നല്ലതാണ്. പച്ച മഞ്ഞളിന്റെ നീരും ഇതിന്റെ ഇലയുടെ നീരും ചേർത്ത് ചെറിയ കുട്ടികൾക്ക് നൽകിയാൽ ദഹനസംബന്ധ പ്രശ്നങ്ങൾക്ക് പരിഹാരമാവും. സാധാരണ നാട്ടിൻപുറങ്ങളിൽ പ്രസവശേഷം പതിനാറാം ദിവസം തൊട്ടു  കൊടങ്ങൽ സമൂലം എടുത്ത് അരിയിൽ അരച്ച് അപ്പമായി നൽകുന്ന പതിവുണ്ട്.  പ്രസവശേഷം സ്ത്രീകളുടെ യൗവനം നിലനിർത്താൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. കൊടങ്ങലിന്റെ ഉപയോഗം മുലപ്പാൽ ഉത്പാദനം വർധിപ്പിക്കും. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉറക്കസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു. ഇത്  സമൂലം കഷായം വെച്ച് കഴിക്കുന്നത് കരൾ ആരോഗ്യത്തിന് നല്ലതാണ്. ഇതു മാത്രമല്ല സന്ധികളിൽ നീര് വരുന്നതും വേദന ഉണ്ടാക്കുന്നതും തടയും. മസ്‌തിഷ്‌ക കോശങ്ങൾക്ക് ജീവൻ പകരുന്ന ഒരു ദിവ്യഔഷധമാണിത്. കൊടങ്ങൽ  സമൂലംഇടിച്ചു പിഴിഞ്ഞ നീരോ അല്ലെങ്കിൽ ഇതിട്ടു കാച്ചിയ വെളിച്ചെണ്ണയോ ഉപയോഗിച്ചാൽ ചർമ്മരോഗങ്ങൾ മാറിക്കിട്ടും. കഫപിത്ത പ്രശ്നങ്ങൾ അകറ്റാൻ ഇവ ഉത്തമം.  കൊടങ്ങലിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് മൂലം അലർജി സംബന്ധമായ ചൊറിച്ചിൽ മാറിക്കിട്ടും. ഇത് ഒരു മികച്ച വേദന സംഹാരി കൂടിയാണ്. വേദന ഉള്ളയിടത്തു ഇല അരച്ച് പുരട്ടുന്നത് ഏറെ ഫലപ്രദമാണ്. അതുപോലെ ഇലയുടെ നീര് മുറിവ് ഉള്ളിടത്തു ഇറ്റിച്ചു വീഴ്ത്തിയാൽ പെട്ടെന്നു തന്നെ ഇത് ഭേദമാകും. നാഡി വ്യവസ്ഥ തകരാറുകൾ പരിഹരിക്കാനും സവിശേഷ കഴിവുണ്ട് ഇവയ്ക്ക് .  മുടിയുടെ വളർച്ചക്ക് ഏറെ നല്ലതാണ് ഇതിന്റെ പ്രയോഗം. മൂത്രാശയ സംബന്ധ പ്രശ്‌നങ്ങൾ അതായത് മൂത്രക്കല്ല് മറുവാനും പഴുപ്പ് മാറുവാനും ഫലപ്രദമാണ്.

ശ്രീലങ്ക, തായ്‌ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ പല രാജ്യങ്ങളിലും ആഹാരപദാർത്ഥമായി ഇത് ഉപയോഗിക്കുന്നു. ഇതിന്റെ ഇല അരിമാവിൽ അരച്ചു ചേർത്ത് ദോശ ഉണ്ടാക്കി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിന്റെ ഇല മോരിൽ അരച്ചു ചേർത്ത് കഴിച്ചാൽ വായ്പുണ്ണും കുടൽപുണ്ണും മാറിക്കിട്ടും. കൃമി ദോഷം അകറ്റാനും നല്ലത് തന്നെ. ജ്യൂസായും, തോരനായും, ചമ്മന്തിയായും, സാലഡ് ആയും  നമ്മുടെ ജീവിതചര്യയിൽ ഉൾപ്പെടുത്തിയാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം.

നമ്മുടെ ഹീമോഗ്ലോബിന്റെ അളവ് പോലും വർധിപ്പിക്കുവാൻ കഴിയുന്ന ഇത്തരം സസ്യങ്ങൾ നമുക്ക് കൂടെ കൂട്ടാം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കമ്മ്യൂണിസ്റ്റ് പച്ചയുടെ അറിയാപ്പുറങ്ങൾ

ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...

English Summary: Centella asiatica

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds