ചങ്ങലംപരണ്ട വള്ളിച്ചെടിയാണ്. ആകൃതിയിൽ പടർന്നുകിടക്കുന്ന ഒരു തരം. ഇത് ആയുർവേദത്തിൽ വജ്രവല്ലി എന്നപേരിൽ അറിയപ്പെടുന്നു.
രസത്തിൽ മധുരവും ഗുണത്തിൽ രൂക്ഷവും ലഘുവും വീര്യത്തിൽ ഉഷ്ണവുമാകുന്നു. വിപാകത്തിൽ മധുരമായും പരിണമിക്കുന്നു. ചങ്ങലംപരണ്ട കുടൽ രോഗങ്ങളെ അകറ്റുകയും കുടലിനെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.
ചങ്ങലംപരണ്ട അരച്ചുചേർത്ത പലഹാരം കുടൽ രോഗം ബാധിച്ചിട്ടുള്ള കുട്ടികൾക്കും പ്രായമായവർക്കും നന്നാണ്. ചങ്ങലംപരണ്ട കൊണ്ടുണ്ടാക്കുന്ന അച്ചാർ ഉപയോഗിക്കുന്നതും അരച്ച് പാലുചേർത്തു കഞ്ഞിയായി കഴിക്കുന്നതും രക്താർശ്ശസിനും തുടരെ ഉണ്ടാകുന്ന അതിസാരത്തിനും അതിവിശേഷമാണ്.
ചങ്ങലംപരണ്ടയും മഞ്ഞൾപൊടിയും കൂടി മോരുകാച്ചി കഴിക്കുന്നത് എല്ലാ വിധ ഗ്രഹണി രോഗങ്ങൾക്കും നന്ന്. ചങ്ങലംപരണ്ട വാട്ടിപ്പിഴിഞ്ഞ് ചെവിയിലൊഴിക്കുന്നത് ദുർഗന്ധത്തോടു കൂടി പഴുപ്പൊലിക്കുന്ന കർണ്ണരോഗങ്ങൾക്ക് ഗുണകരമാണ്.
ചങ്ങലം പരണ്ട ചതച്ചുപിഴിഞ്ഞ് നാലു ലിറ്ററെടുത്ത് അരലിറ്റർ വീതം എണ്ണയും ആവണക്കെണ്ണയും ചേർത്ത് 64 ഗ്രാം ചങ്ങലംപരണ്ട അരച്ചു കല്ക്കമാക്കി കാച്ചി ചെളിയാക്കിയിട്ടു വാങ്ങി വച്ച് ഒരു രാത്രി മഞ്ഞുകൊള്ളിച്ചിട്ട് വീണ്ടും കാച്ചി അരക്കുപാകത്തിലരിച്ചു വെച്ചിരുന്ന് കുറേശ്ശെ നട്ടെല്ലിനു തലോടിപ്പിടിപ്പിക്കുന്നത് വേദനയ്ക്കും കഴപ്പിനും ഒടിഞ്ഞ അസ്ഥി യോജിക്കുന്നതിനും നട്ടെല്ലകലുന്നതിനും
അതീവ നന്നാണ്. ചങ്ങലംപരണ്ട നീര് അര ഔൺസ് സമം തേനും ചേർത്തു മൂന്നു ദിവസം രണ്ടുനേരം വീതം സേവിക്കുന്നത് തെറ്റിയ ആർത്തവത്തെ ക്രമീകരിക്കുന്നതിന് സഹായിക്കും.
അമിതമായ ആർത്തവസ്രാവത്തിന് ചങ്ങലംപരണ്ട ഇടിച്ചു പിഴിഞ്ഞ നീരിൽ ചന്ദനവും തേനും ചേർത്ത് കഴിക്കുന്നത് നന്ന്. ക്ഷതം ഏറ ഭാഗത്ത് ചങ്ങലംപരണ്ട അരച്ചുവെച്ചു കെട്ടുന്നതും ഫലപ്രദമാകുന്നു.
Share your comments