കേരളത്തിന്റെ വിഭവങ്ങളുടെ രുചിയുടെയും മണത്തിന്റെയും രഹസ്യമാണ് കറിവേപ്പില (Curry leaves). രുചിയ്ക്ക് മാത്രമല്ല, കറിവേപ്പില ആരോഗ്യ ഗുണത്തിലും മുന്നിൽ തന്നെയാണ്. 'കറിയ്ക്ക് മുൻപൻ, ഇലയ്ക്ക് പിൻപൻ', 'കറിയ്ക്ക് വേണ്ടത് ഇലയ്ക്ക് വേണ്ട', 'കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്തെ'ന്ന പഴഞ്ചൊല്ലുകളൊന്നും ഒട്ടും ഉചിതമല്ല. കാരണം, ആരോഗ്യത്തിന് ആവശ്യമായ ഒട്ടനവധി പോഷകഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം
കൊളസ്ട്രോൾ കുറയ്ക്കാനും ഉദരപ്രശ്നങ്ങൾക്കുമെല്ലാം വളരെയധികം ഗുണകരമാണ് കറിവേപ്പില. മാത്രമല്ല, കേശവളർച്ചയ്ക്കും ഇത് നന്നായി ഉപയോഗപ്പെടുത്താം. കറിവേപ്പില നമ്മുടെ കറികളിലും പലഹാരങ്ങളിലും മറ്റും ചേർത്താണ് കൂടുതലായും നമ്മൾ കഴിക്കുന്നത്. എന്നാൽ, കറിവേപ്പില വെറുതെ ചവച്ച് തിന്നുന്നതിലൂടെ ശരീരത്തിന് പല തരത്തിൽ പ്രയോജനമാകും.
ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ്, ചെമ്പ്, വിറ്റാമിനുകൾ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ കറിവേപ്പിലയിൽ കാണപ്പെടുന്നു. ഇത് ശരീരത്തിന് പല തരത്തിൽ ഗുണം ചെയ്യും. എല്ലാ ദിവസവും രാവിലെ മൂന്നോ നാലോ പച്ച ഇലകൾ ചവച്ച് തിന്നാൽ അത് നിങ്ങൾക്ക് അത്യധികം ഗുണം ചെയ്യും.
കറിവേപ്പില കഴിക്കുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങൾ (Amazing health benefits from curry leaves)
1. കണ്ണുകൾക്ക് ഉത്തമം (Best for eyes)
കറിവേപ്പില കഴിക്കുന്നതിലൂടെ, കണ്ണുമായി ബന്ധപ്പെട്ട പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കാരണം അവശ്യ പോഷകമായ വിറ്റാമിൻ എ ഇതിൽ കാണപ്പെടുന്നു. ഇത് കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
2. പ്രമേഹത്തിന് ഗുണപ്രദം (Good for diabetes)
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ ഉള്ളതിനാൽ പ്രമേഹ രോഗികൾ കറിവേപ്പില ചവച്ച് കഴിക്കുന്നത് വളരെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
3. ദഹനം മെച്ചപ്പെടും (Improve your digestion)
കറിവേപ്പില എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ചവച്ചരച്ച് കഴിക്കണം. കാരണം ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം, അസിഡിറ്റി, വയറുവേദന എന്നിവയുൾപ്പെടെയുള്ള എല്ലാ ഉദര പ്രശ്‌നങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു.
4. അണുബാധ തടയൽ (Prevent infection)
കറിവേപ്പിലയിൽ ആന്റി ഫംഗൽ, ആൻറി ബയോട്ടിക് ഗുണങ്ങൾ കാണപ്പെടുന്നു. ഇത് പലതരം അണുബാധകളെ തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
5. ശരീരഭാരം കുറയ്ക്കുന്നു (To lose body weight)
എഥൈൽ അസറ്റേറ്റ്, ഡൈക്ലോറോമീഥേൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കറിവേപ്പില ചവച്ചരച്ച് കഴിയ്ക്കുന്നതിലൂടെ, വയറ്റിലെ കൊഴുപ്പും ഭാരവും കുറയ്ക്കാൻ സഹായിക്കുന്നു.
അതുപോലെ കറിവേപ്പില വെറുംവയറ്റിൽ കഴിച്ചാലും ശരീരത്തിന് ഫലപ്രദമാണ്. വെറുംവയറ്റിൽ കറിവേപ്പില ചവച്ച് കഴിച്ചാൽ വയറ്റിലെ എരിവ്, വയറു വീർപ്പ്, ഓക്കാനം, ശർക്കര തുടങ്ങിയ പ്രശ്‌നങ്ങളെ ഒഴിവാക്കാനാകും. മലബന്ധം അകറ്റാനും കറിവേപ്പില ഇങ്ങനെ കഴിയ്ക്കുന്നതിലൂടെ സഹായിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments