ഇന്ന് ലോകത്ത് ഹൃദയാഘാതം മൂലം മരണമടയുന്നവരുടെ രക്തം പരിശോധിച്ചാൽ 20 ശതമാനത്തിലധികം ആൾക്കാരുടെ രക്തത്തിൽ ഉയർന്ന അനുപാതത്തിലുള്ള 'ഹോമോസി സ്റ്റീൻ' കണ്ടെത്താൻ കഴിയും. 1960 കളിലാണ് ഹോമോസിസ്റ്റീനെ ക്കുറിച്ചുള്ള പഠനങ്ങൾ ലോകത്ത് തുടങ്ങുന്നത്. അന്നൊക്കെ ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണം രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ സാന്നിദ്ധ്യമാണെന്നാണ് ഡോക്ടർമാരും ശാസ്ത്രഗവേഷകരും കരുതിയിരുന്നത്.
1960 കളുടെ അവസാനം ഡോ. കിൽമർ മക്കല്ലി എന്ന പതോളജിസ്റ്റാണ് രക്തക്കുഴലുകളുടെ കട്ടിയാകലിനും ബ്ലോക്കുണ്ടാകുന്നതിനും രക്തക്കുഴലുകളുടെ നാശത്തിനും പിന്നിൽ പ്രവർത്തിക്കുന്നത് ഹോമോസിസ്റ്റീനാണ് കാരണമെന്ന് കണ്ടെത്തുകയും തെളിവുകൾ പുറത്തു വിടുകയും ചെയ്യുന്നത്.
1970 കളുടെ പകുതി വരെ കൊളസ്ട്രോളാണ് അറ്റാക്കിന് കാരണമെന്ന് അമേരിക്കക്കാരും വിശ്വസിച്ചു. ഡോ. മക്കല്ലി അറ്റാക്ക് വന്ന് മരിച്ചവരുടെ രക്തപരിശോധന നടത്തിയ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോഴാണ് മരിച്ചവരിൽ ബഹുഭൂരിപക്ഷം പേരുടേയും രക്തത്തിലെ കൊളസ്ട്രോൾ നില സാധാരണ നിലയിലായിരുന്നു എന്നും, എന്നാൽ 'ഹോമോസിസ്റ്റീൻ' നിരക്ക് കൂടുതലായിരുന്നുവെന്നും കണ്ടെത്തിയത്. ഈ കണ്ടെത്തൽ പുറത്തു വന്നതോടെ കൊളസ്ട്രോൾ തിയറിക്ക് അവസാനമാ യി. എന്നാൽ കേരളത്തിലിപ്പോഴും കൊളസ്ട്രോൾ മരുന്നുകൾ വ്യാപകമായി വിറ്റു വരുന്നു.
Share your comments