ചെറുനാരങ്ങാമുതൽ എത്തപ്പഴം വരെ അച്ചാറിലിടുന്ന .നമ്മൾ മലയാളികൾ മറന്നു പോയ ഒരു പേരാണ് കറിനാരകം. നാരങ്ങാക്കറി ഇല്ലാത്ത ഒരു വിശേഷ ദിവസവും നമുക്ക് ഉണ്ടായിരുന്നില്ല പറമ്പുകളിൽ തനിയെ മുളക്കുന്ന നാരകം വർഷങ്ങളോളം കറിയ്ക്കുള്ള നാരങ്ങാ നൽകിയിരുന്നു. നാരകം അഥവാ വാടുകാപ്പുളി നരകം.ഒരിനം നാരകമാണ് വടുകപ്പുളി കൈപ്പൻ (കൈപ്പുള്ള) നാരകം, കറി നാരകം, കടുകപ്പുളി നാരകം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇതിലുണ്ടാകുന്ന ഫലത്തെ വടുകപ്പുളി നാരങ്ങ, കൈപ്പൻ നാരങ്ങ, കറി നാരങ്ങ, കടുകപ്പുളി നാരങ്ങ എന്നും വിളിക്കുന്നു. അച്ചാറുണ്ടാക്കാനും കറിയുണ്ടാക്കാനും ഇതിന്റെ നാരങ്ങ ഉത്തമമാണ്, അതുകൊണ്ട് ചിലയിടങ്ങളിൽ കറി നാരങ്ങയെന്ന് പറയുന്നത്. സുനഗന്ധമുള്ള നരകത്തിന്റെ ഇല സംഭാരതി ചേർക്കുന്നത് ഉന്മേഷദായകമാണ്.
കുറ്റിച്ചെടിയിനത്തിലുൾപ്പെടുന്ന നാരകത്തിന് ഒരു മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരം കാണാറുണ്ട്. വലിയ ശിഖിരങ്ങളിൽ കൂർത്ത മുള്ളുകളും കാണാറുണ്ട്.ചെറുവൃക്ഷമായി പടര്‍ന്നു പന്തലിച്ച് താഴേക്ക് ഒതുങ്ങിയ ശാഖകളോടെ വളരുന്ന ഇവയുടെ തണ്ടില്‍ ചെറുമുള്ളുകളും കാണാം. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന വെള്ളപ്പൂക്കള്‍ക്ക് നേര്‍ത്ത ഗന്ധവുമുണ്ടാകും. പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും.എല്ലാത്തരം നാരങ്ങായെയും പോലെ ഇതും വിറ്റാമിന് സി യുടെ കലവറയാണ് ഒന്നിലേറെ ആരോഗ്യഗുണങ്ങള്‍ നല്കുന്നുണ്ട്. വിവിധങ്ങളായ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ നാരങ്ങ പല ആരോഗ്യപ്രശ്നങ്ങളും തടയാന്‍ ഉത്തമമാണ്. ഹൃദയസംബന്ധമായ തകരാറുകള്‍, ക്യാന്‍സര്‍ തുടങ്ങി സൂര്യപ്രകാശമേല്‍ക്കുന്നത് വഴിയുണ്ടാകുന്ന ചര്‍മ്മപ്രശ്നങ്ങള്‍ക്കും നാരങ്ങ ഫലപ്രദമാണ്.. ഇരുമ്പ്, മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവ അടങ്ങിയ നാരാങ്ങാനീര് ദഹനത്തെ സഹായിക്കുകയും വിരശല്യം, ചുമ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും
Share your comments