തേങ്ങയിൽ നിന്നും സാധാരണയായി ലഭിക്കുന്ന മറ്റൊരു ഉത്പന്നം തേങ്ങാപ്പാലാണ്. സാങ്കേതികമായി പറഞ്ഞാൽ തേങ്ങാപ്പാൽ തേങ്ങയ്ക്കകത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ദ്രാവകമല്ല. ഈ ദ്രാവകം 'തേങ്ങാവെള്ളം' (Coconut water) എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ട് പദങ്ങൾ പലപ്പോഴും തെറ്റായി ഉപയോഗിക്കാറുണ്ട്. യഥാർത്ഥ തേങ്ങാപ്പാൽ തേങ്ങയുടെ കാമ്പിൽ നിന്നുമാണ് ഉണ്ടാക്കുന്നത്.
തേങ്ങാപ്പാൽ പൂർണ്ണമായും പിഴിഞ്ഞെടുത്തതിനു ശേഷം തേങ്ങയുടെ അവശിഷ്ടം നീക്കം ചെയ്യുന്നു. തേങ്ങാപ്പാലിൽ 17 മുതൽ 24 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. 20 ശതമാനമോ അതിൽ അധികമോ കൊഴുപ്പടങ്ങിയ തേങ്ങാപ്പാൽ തേങ്ങാ ക്രീം എന്നും കൊഴുപ്പിന്റെ അളവ് 17 ശതമാനത്തിലും കുറഞ്ഞ, ജലാംശം കൂടിയ തേങ്ങാപ്പാൽ ലൈറ്റ്/കൊഴുപ്പുകുറഞ്ഞ തേങ്ങാപ്പാൽ (light/low fat coconut milk) എന്നും അറിയപ്പെടുന്നു.
തേങ്ങാവെള്ളം നിറമില്ലാത്തതാണെങ്കിലും അല്‌പം കലങ്ങിയതും മധുരമുള്ളതുമാണ്. എന്നാൽ തേങ്ങാപ്പാൽ ശുദ്ധമായ വെള്ളനിറമുള്ളതും കാഴ്‌ചയിൽ പശുവിൻ പാലിനോട് സാമ്യമുള്ളതും മധുരമില്ലാത്തതുമാണ്. പഞ്ചസാര ചേർത്താണ് തേങ്ങാപ്പാലിന് മധുരം നൽകുന്നത്. ടിന്നിൽ അടച്ച തേങ്ങാപ്പാൽ പലചരക്ക് കടകളിലും പോഷകാഹാരക്കടകളിലും ലഭ്യമാണ്. നിരവധി വിഭവങ്ങളിൽ പശുവിൻ പാലിനു പകരം തേങ്ങപ്പാൽ ഉപയോഗിക്കാവുന്നതാണ് .
നിങ്ങൾക്ക് അത് കുടിക്കാവുന്നതും ചൂടുള്ളതും തണുത്തതുമായ ധാന്യങ്ങളിലും പഴങ്ങളിലും ചേർത്ത് കഴിക്കാവുന്നതുമാണ്. പഴച്ചാറുകൾ, പാൽ, ചോക്കലേറ്റ് പാൽ തുടങ്ങിയ നിരവധി തണുത്ത പാനീയങ്ങളിലും ചുടുള്ള പാനീയങ്ങളിലും തേങ്ങാപ്പാൽ ചേർത്ത് കഴിക്കാവുന്നതാണ്. തേങ്ങാപ്പാലിൻ്റെയും നാരങ്ങ ജ്യൂസിൻ്റെയും മിശ്രിതം വളരെ ഇഷ്‌ടപ്പെട്ട പാനീയങ്ങളിൽ ഒന്നാണ്. തേങ്ങാപ്പാൽ പാനീയത്തിന് ക്രീം രുചിയും രൂപ ഭംഗിയും നൽകുന്നു. ഒരു കപ്പ് ഓറഞ്ച് ജ്യൂസിൽ 2-4 ടേബിൾ സ്‌പൂൺ തേങ്ങാപ്പാൽ ചേർക്കാവുന്നതാണ്.
ഫ്രൂട്ട് സ്‌മൂത്തീസ് (Fruit smoothies), കോക്കനട്ട് പാൻ കേക്കുകൾ, കക്കയിറച്ചി കൊണ്ടുള്ള സൂപ്പ് (Clam chowder), കൊഴുത്ത ചിക്കൻ ഗ്രേവി (Creamy chicken gravy) എന്നിവ തേങ്ങാപ്പാൽ ചേർത്തുണ്ടാക്കുന്ന ചില വിഭവങ്ങളാണ് .
14 ഔൺസ് കൊള്ളുന്ന ടിന്നുകളിലാക്കിയാണ് സാധാരണയായി കടകളിൽ നിന്നും തേങ്ങാപ്പാൽ വിൽക്കുന്നത്. നിങ്ങൾക്ക് തണുപ്പിച്ച തേങ്ങാപ്പാലും കടകളിൽ കാണാവുന്നതാണ്. ഇന്ന് ഒട്ടേറെ കമ്പനികൾ തേങ്ങാപ്പാലിനൊപ്പം തേങ്ങാപ്പാൽ അടങ്ങിയ പാനീയങ്ങളും വിൽക്കുന്നുണ്ട്. എന്നാൽ ജലാംശം കൂടിയ ഇവയിൽ തേങ്ങാപ്പാലിന്റെ അളവ് കുറവായിരിക്കും. മധുരം, രുചി, മണം എന്നിവ നൽകുന്നതും കേടാകാതിരിക്കാനുള്ളതുമായ വസ്‌തുക്കളും മറ്റു പദാർത്ഥങ്ങൾക്കൊപ്പം ഇവയിൽ ചേർക്കുന്നു. നിങ്ങൾ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ തേങ്ങാപ്പാലിനുപകരം ഈ പാനീയങ്ങൾ ഉപയോഗിക്കരുത്.
Share your comments