ഇതിനു പുറമെ സൗന്ദര്യസംരക്ഷണത്തിനും തേങ്ങാപ്പാൽ നല്ലതാണ് തലമുടി , ചർമ്മം എന്നിവയുടെ സംരക്ഷണ ത്തിനു തേങ്ങാ പാലിലെ വൈറ്റമിനും മിനറലുകളും സഹായിക്കും ആഴ്ചയിൽ രണ്ടു തവണ തേങ്ങാപ്പാൽ ഉപയോഗിച്ചു തല കഴുകുന്നത് തലമുടി മൃദുലമാകാൻ സഹായിക്കും . മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോ ചർമ്മത്തിലെ ചൊറിച്ചിൽ അസ്വസ്ഥത എന്നിവ ഒഴിവാക്കാനും സഹായിക്കും.In addition to this, coconut milk is good for beauty care. Hair and skin care Vitamins and minerals in coconut milk can be washed twice a week with coconut milk to soften the hair. Helps to prevent split ends and itchy scalp.
പാചകത്തിൽ മലയാളികൾ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപാൽ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള തേങ്ങാപ്പാലിൽ വൈറ്റമിൻ സി , കാൽസ്യം , അയേൺ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. തേങ്ങാപ്പാലിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കും. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണം കുറക്കാൻ ഡയറ്റ് ചെയ്യുന്നവർക്ക് ഭക്ഷണത്തിൽ തേങ്ങാപ്പാൽ ഉൾപ്പെടുത്താം.
ഇതിനു പുറമെ സൗന്ദര്യസംരക്ഷണത്തിനും തേങ്ങാപ്പാൽ നല്ലതാണ് തലമുടി , ചർമ്മം എന്നിവയുടെ സംരക്ഷണ ത്തിനു തേങ്ങാ പാലിലെ വൈറ്റമിനും മിനറലുകളും സഹായിക്കും ആഴ്ചയിൽ രണ്ടു തവണ തേങ്ങാപ്പാൽ ഉപയോഗിച്ചു തല കഴുകുന്നത് തലമുടി മൃദുലമാകാൻ സഹായിക്കും . മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോ ചർമ്മത്തിലെ ചൊറിച്ചിൽ അസ്വസ്ഥത എന്നിവ ഒഴിവാക്കാനും സഹായിക്കും.
ചർമ്മത്തിന് മൃദുലത നൽകാനും ചുളിവുകൾ അകറ്റാനും വെയിലേറ്റു മുഖത്തിന് ഉണ്ടാവുന്ന കരുവാളിപ്പ് അകറ്റാനും തേങ്ങപ്പാൽ സഹായിക്കും .ഇതിനായി രണ്ടു ടീ സ്പൂൺ തേങ്ങാപ്പാലിൽ മുന്ന് തുള്ളി ബദാം എണ്ണയും ഒരു ടീസ്പൂൺ തേനും ചേർത്ത് തയാറാക്കിയ മിശ്രിതം മുഖത്തു പുരട്ടാം , അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.തേങ്ങാപ്പാൽ കൊണ്ടുള്ള ഒരു മാസ്ക് നമുക്കു ചെയ്യാവുന്നതാണ്. ഇതിനായി പകുതി അവകാഡോ യും അര കപ്പ് തേങ്ങാപ്പാൽ കൂടി അരച്ചെടുക്കുക ഇതിലേക്ക് രണ്ടു ടീസ്‌പൂൺ തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം ഇത് തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിക്കുക.രണ്ടു മണിക്കൂറിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകാം. തലമുടിയുടെ ആരോഗ്യത്തിന് ഇങ്ങനെ പതിവായി ചെയുന്നത് നല്ലതാണ്.
Share your comments