<
  1. Health & Herbs

സ്ത്രീകളിൽ കാണുന്ന അപകടകരമായേക്കാവുന്ന ചില രോഗങ്ങളെ കുറിച്ച്

പൊതുവെ സ്ത്രീകൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ മുൻഗണന നൽകാത്തവരാണ്. ഓരോ പത്ത് വർഷത്തിലോ ഇരുപത് വർഷത്തിലോ സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ഇതിനാവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളിൽ കാണുന്ന അപകടകരമായേക്കാവുന്ന ചില രോഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Meera Sandeep
Common diseases which affect only women
Common diseases which affect only women

പൊതുവെ സ്ത്രീകൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ മുൻഗണന നൽകാത്തവരാണ്.  ഓരോ പത്ത് വർഷത്തിലോ ഇരുപത് വർഷത്തിലോ സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ഇതിനാവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളിൽ കാണുന്ന അപകടകരമായേക്കാവുന്ന ചില രോഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

- വിളർച്ച അല്ലെങ്കിൽ അനീമിയ കൗമാരക്കാരായ പെൺകുട്ടികളിൽ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ്.   പോഷകങ്ങൾ കുറഞ്ഞ ഭക്ഷണ ശീലങ്ങളാണ് ഇതിന് പ്രധാന കാരണം. അയൺ, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വിളർച്ച ഒഴിവാക്കാൻ സഹായിക്കും. കോഴിയിറച്ചി, ബീൻസ്, ഇലക്കറികൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയിൽ അയണും സിട്രസ് പഴങ്ങൾ, പപ്പായ, കുരുമുളക്, ചീര എന്നിവയിൽ വിറ്റാമിൻ സിയും  ധാന്യങ്ങൾ, ഇലക്കറികൾ, മുട്ട, നിലക്കടല, വിത്തുകൾ എന്നിവയിൽ ഫോളേറ്റ് അടങ്ങിയിട്ടുള്ളതുകൊണ്ട്, ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

- പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) രോഗം മിക്കവാറും ഗർഭധാരണത്തിനും മറ്റും തടസങ്ങൾ നേരിടുമ്പോഴാണ് പൊതുവെ കണ്ടെത്താറുള്ളത്. ഇത് ഒരു ഹോർമോൺ അസന്തുലിതാവസ്ഥയാണ്. അമിതവണ്ണം, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. കാർബോഹൈഡ്രേറ്റ്, മധുരമുള്ള ഭക്ഷണം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടത് ആവശ്യമാണ്. ധാന്യങ്ങളും പയർവർഗ്ഗങ്ങളും ഇൻസുലിൻ റെസിസ്റ്റൻസ് തടയാൻ സഹായിക്കുന്നു. കൃത്യമായ ഭക്ഷണരീതികളും നേരത്തെ അത്താഴം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങളും അണ്ടിപ്പരിപ്പുകളും വിത്തുകളും കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മുടങ്ങാതെയുള്ള വ്യായാമവും അത്യാവശ്യമാണ്.

- സ്ത്രീകളിലെ അസ്ഥികളുടെ ആരോഗ്യം 30കളിൽ കുറയാൻ തുടങ്ങും. മതിയായ അളവിൽ കാൽസ്യം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കാൽസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. ദിവസവും 500 മില്ലി പാൽ, പനീർ, എന്നിവ കഴിക്കണം. വെജിറ്റേറിയൻ സോയാ മിൽക്ക് തിരഞ്ഞെടുക്കാം. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ഫോസ്ഫറസും നൽകുന്നു. സ്ത്രീകൾക്ക് 40-നും 50-നും ഇടയിൽ പ്രായമാകുമ്പോൾ ശാരീരിക പ്രവർത്തനങ്ങൾ കൂടുതൽ മന്ദഗതിയിലാകും. കൂടുതൽ ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധ നൽകേണ്ട നിർണായക സമയമാണിത്.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകളിൽ കാണപ്പെടുന്ന തൈറോയിഡ് രോഗം ;കാരണങ്ങളും ലക്ഷണങ്ങളും

- സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൊഴുപ്പ് കൂടുതലാണ്. ഇത് പ്രായമാകുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും പേശി ബലപ്പെടുത്താനും ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ചിക്കൻ, മുട്ട, പാലുൽപ്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയിൽ നിന്ന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കും. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ജലാംശത്തിനായി ധാരാളം വെള്ളവും കലോറിരഹിത പാനീയങ്ങളും കുടിക്കുക. കൂടുതൽ സസ്യാഹാരം കഴിക്കുന്നതും മാംസാഹാരം കുറയ്ക്കുന്നതും ശരീരഭാരം നിലനിർത്താൻ സഹായിക്കും.

- സ്ത്രീകളിൽ സംഭവിക്കുന്ന ഒരു പ്രധാന ഹോർമോൺ വ്യതിയാനമാണ് ആർത്തവവിരാമം. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ കുറയുന്നതിനനുസരിച്ച് ഹൃദ്രോഗങ്ങൾക്കെതിരായ പ്രവർത്തനവും കുറയുന്നു. രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഈ സമയത്ത് ആവശ്യമാണ്.

- ആർത്തവവിരാമത്തോടെ, കൊളസ്ട്രോൾ വർദ്ധനവ്, രക്തക്കുഴലുകളുടെ ഭിത്തികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികളും പഴങ്ങളും, പരിപ്പ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും 30-40 മിനിറ്റ് വ്യായാമവും ഹൃദ്രോഗം തടയാൻ സഹായിക്കും.

- ആർത്തവവിരാമം നേരിട്ട് പ്രമേഹത്തിന് കാരണമാകില്ലെങ്കിലും, ഹോർമോൺ മാറ്റങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുകയും അതുമൂലമുണ്ടാകുന്ന രക്തസമ്മർദ്ദത്തിന്റെ വർദ്ധനവ് പ്രമേഹ സാധ്യത വേഗത്തിലാക്കുകയും ചെയ്തേക്കാം. കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണത്തോടൊപ്പം ശരിയായ സമയത്ത് ശരിയായ അളവിൽ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക. വ്യായാമവും അത്യാവശ്യമാണ്.

- ആർത്തവവിരാമ സമയത്ത് സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഉഷ്‌ണം. എന്നാൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് രോഗലക്ഷണങ്ങൾ കുറവായിരിക്കും. സോയ, സോയ ഉൽപ്പന്നങ്ങൾ, ഓട്സ്, ബാർലി, കാരറ്റ്, ആപ്പിൾ, എള്ള്, ഗോതമ്പ്, ബീൻസ്, എന്നിവ ആരോഗ്യത്തിന് വളരെ നല്ലതാണ്. സ്ത്രീകൾ അവരുടെ 60-കളിലും 70-കളിലും പ്രവേശിക്കുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തേണ്ടത് നിർണായകമാണ്. രോഗങ്ങൾ തടയുന്നതിന് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന വളരെ പ്രധാനമാണ്.

- മോശം ഭക്ഷണ ശീലങ്ങൾ, ഭക്ഷണം ഒഴിവാക്കൽ, അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ എന്നിവ കാരണം മലബന്ധം ഉണ്ടാകാം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരിയായ അളവിൽ കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുന്നതും കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. നടത്തം പോലുള്ള വ്യായാമങ്ങളും ഗുണകരമാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Common diseases which affect only women

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds