നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പു. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ദിവസേന ഒരു ഗ്രാമ്പു കഴിക്കുകയാണെങ്കിൽ പല ആരോഗ്യഗുണങ്ങളും നേടാവുന്നതാണ്.
- ദിവസേന ഗ്രാമ്പു കഴിക്കുന്നത് ചുമ, പനി, കഫക്കെട്ട് എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. വൈറസുകൾ, ബാക്റ്റീരിയകൾ വിവിധ ഇനം ഫംഗസുകൾ മുതലായവയ്‌ക്കെതിരെ ഗ്രാമ്പു പ്രവർത്തിക്കുന്നുണ്ട്.
- ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ ഗ്യാസ് ട്രബിൾ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കുന്നതിന് സഹായകമാണ്. ഭക്ഷണശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റി തടയാൻ സഹായിക്കുന്നു.
- ബീറ്റാ കരോട്ടിൻ കൊണ്ട് സമൃദ്ധമാണ് ഗ്രാമ്പൂ. ഈ കരോട്ടിൻ പിഗ്മെന്റുകൾക്ക് വിറ്റാമിൻ എ ആയി മാറാൻ കഴിയും, ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന പോഷകമാണ്.
- ഗ്രാമ്പു സന്ധിവാതം പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിലടങ്ങിയ സംയുക്തങ്ങളിൽ ഒന്നായ യൂജെനോൾ ആണ് ഇതിന് സഹായിക്കുന്നത്.
- ശരീരത്തിലെ കോശജ്വലന പ്രതികരണം കുറയ്ക്കുന്നു. ഗ്രാമ്പു ചർമ്മത്തിനുണ്ടാകുന്ന അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുന്നതിന് പുറമെ ശരീരത്തിലെ വിഷാംശങ്ങളെയും നശിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ട്രബിളിൽ നിന്ന് രക്ഷ നേടാം
- ഗ്രാമ്പു ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ഗ്രാമ്പു മെച്ചപ്പെട്ട കരൾ പ്രവർത്തനത്തിന് സഹായിക്കുന്നു. ഗ്രാമ്പുവിൽ കാണപ്പെടുന്ന യൂജെനോൾ ലിവർ സിറോസിസിന്റെയും ഫാറ്റി ലിവർ രോഗത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് കരളിന്റെ പൊതുവായ പ്രവർത്തനവും മെച്ചപ്പെടുത്തും.
- ദന്താരോഗ്യത്തെ പരിപാലിക്കുകയും ദഹനത്തെ ശക്തമായി നിലനിർത്തുകയും ചെയ്യും.
Share your comments