നാം ആദികാലം മുതൽക്കേ കൊത്തമല്ലിയുടെ ഇലയും കായും കറിക്ക് ഉപയോഗിച്ചു വരുന്നു. ഇതു രുചിക്കും ദഹനശക്തിക്കും ദാഹത്തെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. ഉഷ്ണവും; വിപാകത്തിൽ മധുരമായും രൂപാന്തരപ്പെടുന്നു.
ഔഷധഗുണത്തിൽ ദഹനശക്തി ഉണ്ടാക്കുന്നു; ധാതുക്കളെ പുഷ്ടിപ്പെടുത്തുന്നു; സ്വാദിഷ്ടമാണ്; പ്രവർത്തിപ്പിക്കുകയും കഫത്തെ തള്ളിക്കളയുകയും ചെയ്യുന്നു. കൊത്തമല്ലി വെന്തു കഷായമാക്കി ലേശം പഞ്ചസാര ചേർത്ത് കുട്ടികൾക്ക് ടീ സ്പൂൺ കണക്കിന് അതിരാവിലെ കൊടുത്തു ശീലിപ്പിക്കുന്നത് മലമൂത്രവിസർജനത്തിനും എല്ലും പല്ലും വളരുന്നതിനും ശരീരപുഷ്ടിക്കും നന്ന്.
കുട്ടികൾക്കുണ്ടാകുന്ന ശ്വാസവിമ്മിട്ടത്തിനു ലേശം മല്ലിപ്പൊടിയും പഞ്ചസാരയും കൂടി കുഴച്ചു ചൂടാക്കി ടീ സ്പൂൺ കണക്കിനു കൊടുക്കുന്നതും നല്ലതാണ്. മല്ലിപ്പൊടിയും ചന്ദനവും കൂടി അരച്ച് തലവേദനയ്ക്ക് നെറ്റിയിൽ ലേപനം ചെയ്യുന്നത് ഫലപ്രദമായിരിക്കും.
ചുക്കും കൊത്തമല്ലിയും കൂടി വെള്ളം തിളപ്പിച്ച് രാത്രിയിൽ ഉറങ്ങാൻ സമയം കുടിക്കുന്നത്, ദഹനത്തിനും രക്തചംക്രമണത്തെ നിയന്ത്രിക്കുന്നതിനും സഹായകമാണ്.
Share your comments