കോവിഡിൻറെ തുടക്കം എന്ന് തോന്നിക്കുന്ന ജലദോഷത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന നാടൻ മരുന്നുകൾ
കരിംജീരകം കിഴികെട്ടി തുടർച്ചയായി മണത്തുകൊണ്ടിരിക്കുക
തുളസിയില കഷായം കുടിക്കുക
ചീരുള്ളി കഷായം സേവിക്കുക.
കുരുമുളക് കഷായം സേവിക്കുക.
സാമ്പ്രാണിയുടെ പുക ശ്വസിക്കുക.
ദേവതാരവേര് അരച്ച് പാലിൽ സേവിക്കുക.
ചുവന്നുള്ളി ചതച്ച് നെറ്റിയിൽ പുരട്ടുകയും കൂടെക്കൂടെ മണക്കുകയും ചെയ്യുക
ഇഞ്ചി ചതച്ച് അതിന്റെ ഊറൽ മാറ്റി നീരെടുത്ത് ചുവന്നുള്ളി ചതച്ച് നീരും ചേർത്തു തേനും ചേർത്ത് ഒന്നോ രണ്ടോ ടീസ്പൂൺ വീതം സേവിക്കുക.
തുളസിയില, തിപ്പലി, ചുക്ക്, കുരുമുളക് എന്നിവ കഷായം വച്ച് സേവിക്കുക
പനിക്കൂർക്കില ചുട്ടുചാമ്പലാക്കി അതു തലയിൽ തിരുമ്മിയാൽ കുഞ്ഞുങ്ങളുടെ ജലദോഷം പോകും.
പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീരിൽ പഞ്ചസാര ചേർത്തു കുഞ്ഞുങ്ങൾക്കു കൊടുക്കുക.
വാളംപുളിയുടെ ഇലയുടെ ഞരമ്പു എടുത്തു കഷായം വച്ചു അതിൽ തിപ്പലിപ്പൊടി മേമ്പൊടി ചേർത്തു സേവിക്കുക.
ചുക്ക്, തിപ്പലി, കുരുമുളക്, ഇവ കഷായം വച്ച് തേൻ മേമ്പൊടി ചേർത്ത് സേവിക്കുക.
തുമ്പയില പിഴിഞ്ഞ നീര് നസ്യം ചെയ്യുക.
ഇഞ്ചിപ്പുല്ല്. (തെരുവപ്പുല്ല്) കണ്ടം, കുരുമുളക്, ചുക്ക് ഇവ അരച്ച് സേവിക്കുകയോ, ഇഞ്ചിപ്പുല്ല്, കുരുമുളക് ചുക്ക്, ഇവ കഷായം വച്ച് കല്ക്കണ്ടം മേമ്പൊടി ചേർത്ത് സേവിക്കുകയോ ചെയ്യുക.
കൊത്തമ്പാലരി കഷായം വച്ചു സേവിക്കുക.
കൂവളത്തില പിഴിഞ്ഞ നീരിൽ വെള്ളം ചേർത്തു നസ്യം ചെയ്യുക.
കൂവളത്തിലനീരും കുരുമുളക് പൊടിയും തേനും ചേർത്തു സേവിക്കുക.
ഒന്നോ, രണ്ടോ ചെറുനാരങ്ങായുടെ നീര് ഒരു ഗ്ലാസ്സ് തിളക്കുന്ന വെള്ളത്തിലൊഴിച്ച് പഞ്ചസാരയും ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുക.
നാഗചെമ്പകത്തിന്റെ ഇലയരച്ച് നെറ്റിയിൽ പുരട്ടുക.
കുരുമുളകുപൊടിച്ച് നെയ്യ്, പഞ്ചസാര, ഇവയോടു ചേർത്തോ കഷായം വച്ച് പാലു ചേർത്തോ സേവിക്കുക.
Share your comments