ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായും കാണപ്പെടുന്നു. പുളിരസമുള്ള ഈ ആറിലക്കു ചെറിയ മഞ്ഞനിറത്തിലുള്ള പൂക്കളാണുള്ളത്.
ഒരു ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ ശമനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണ് പുളിയാരില. ചെടി സമൂലമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുക.പുളിയാറിലയുടെ ഏഴ് തരം ഇനങ്ങൾ നീലഗിരിയിൽ കാണപ്പെടുന്നുണ്ട്. ഇവ കാലക്രമേണ എത്തിച്ചേർന്നതാണെന്ന് കരുതപ്പെടുന്നു. പുളിയാരിലയ്ക്ക് പ്രധാനമായും അമ്ലരസമാണ് ഉള്ളതെങ്കിലും എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയ തോതിൽ അനുഭവപ്പെടും. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. .
ചെടിച്ചട്ടിയിലോ നല്ല നനവുള്ള മണ്ണിൽ നിലത്തോ പുലിയാറില നട്ടുപിടിപ്പിക്കാം. തണ്ട് മുറിച്ചാണ് ഇത് നടുക.പുളിയറിള നമ്മുടെ ആഹാരത്തിന്റെ ഭാഗമാകുന്നത് ഉദരസംബന്ധിയായ അസുഖങ്ങൾക്ക് നല്ലതാണു . പുലിയാറില രസം ഉണ്ടാക്കിയോ എണ്ണയിൽ വറുത്തു ചോറിനൊപ്പമോ, സാലഡായോ കഴിക്കുന്നത് രുചികരമാണ് .പുളിയാറില ജ്യൂസായും, ചട്നിയായും, മോരിൽ കാച്ചിയും ഉപയോഗിക്കാറുണ്ട്.
Share your comments