കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം- എ (കരോട്ടിന്‍) കാത്സ്യം, എന്നിവയും ധാരാളമുണ്ട്. നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത് പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത് വായുകോപത്തിൻ്റെ സാധ്യത ഇല്ലാതാക്കുന്നു. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു.
കേരളീയര്‍ക്ക് ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു. വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം ജീരക വെള്ളം കുടിക്കുന്നത് ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അതിരാവിലെ ഒരു ഗ്ളാസ് ജീരക വെള്ളം കുടിക്കുന്നത് തടികുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ജീരകം. ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ശരീരത്തിലെ ചീത്തകൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതംചെയ്യുക എന്ന കര്‍ത്തവ്യവും ജീരകം ചെയ്യുന്നുണ്ട്.
ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിൻ്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. പ്രകൃതി ചികിത്സയിലും ജീരകത്തിന് സ്ഥാനമുണ്ട്.പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. . കാത്സ്യം, കൊഴുപ്പ്, ഇരുമ്പ്, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ജീരകത്തിന് പ്രാധാന്യം ലഭിക്കാന്‍ കാരണം എന്ന് കരുതുന്നു.
ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും. . ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും.
ജീരകത്തിന് പക്ഷേ ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. എന്തൊക്കെ ദോഷങ്ങളാണ് ജീരകത്തിന്റെ അമിതോപയോഗത്തിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. ജീരകവെള്ളം കുടിയ്ക്കുമ്പോഴോ ജീരകം കഴിയ്ക്കുമ്പോഴോ പുളിച്ച് തികട്ടല്‍ അനുഭവപ്പെടുന്നെകിൽ ജീരകം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. നെഞ്ചെരിച്ചില്‍ ഉ ള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്. കരളിന് പ്രശ്‌നമുണ്ടാക്കാനും ജീരകത്തിന് കഴിയും. കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം ഉപയോഗിച്ചാല്‍ അത് പലപ്പോവും കരളിനെ പ്രശ്‌നത്തിലാക്കുന്നു. പ്രമേഹ രോഗികകള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്. ജീരകം കഴിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം പലപ്പോഴും കാരണമാകുന്നു.
Share your comments