ഇന്ന് മിക്കവാറും എല്ലാവീടുകളിലും ഊണിനൊപ്പം തരുന്ന സാധനം മോരാണോ തൈരാണോ എന്ന് ചോദിച്ചാൽ വീട്ടമ്മമാർ കുഴങ്ങിപ്പോകും.
കാരണം ഇത് രണ്ടുമല്ലാത്ത ഒരു "സാധനമാണ്" വീടുകളിൽ മോരും തൈരുമൊക്കെയായി ഉപയോഗിക്കുന്നത് .
തൈരിൽ നിന്നും വെണ്ണ പൂർണ്ണമായും കടഞ്ഞ് മാറ്റാതെ, കുറച്ച് വെള്ളമൊഴിച്ചു മിക്സിയിലിട്ട് ഒന്നടിച്ചുകലക്കിയുണ്ടാക്കുന്ന ഒരു "കൊഴുത്ത ഒരു സങ്കരയിനം സാധനം"....!
തൈര് വേണമെന്ന് പറയുന്നവർക്ക് നല്ലപോലെ കൊഴുപ്പിച്ച് ഒരു ഗ്ലാസ്.
മോര് വേണമെങ്കിൽ കുറച്ച് വെള്ളം കൂടി കൂട്ടിഒഴിച്ച് ഒരു കറക്കൽ കൂടി. സൂക്ഷിച്ചുനോക്കിയാൽ അവിടവിടെ വെണ്ണ പാറിക്കിടക്കുന്നതു കാണാനാവും.
കൊഴുപ്പ് അഡ്ജസ്റ്റ് ചെയ്യാൻ, തോന്നിയപോലെ തോന്നിയസമയത്ത് വെള്ളംചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച് ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം ഉപയോഗിക്കുകയും ചെയ്യും.
ഇത് തൈരും മോരും ഒന്നുമല്ല .പക്കാ വിഷമാണ്.
പെട്ടെന്ന് ഭക്ഷ്യയോഗ്യമല്ലാതാവുന്ന സാധനം. അതിനെയാണ് ഫ്രിഡ്ജിൽവെച്ച് ഇങ്ങനെ ആവർത്തിച്ചാവർത്തിച്ചുപയോഗിക്കുന്നത്.
ഈ കലക്കവെള്ളം തിളപ്പിച്ച് പാകംചെയ്യുന്ന പുളിശ്ശേരി, കാളൻ, പച്ചടി, അവിയൽ തുടങ്ങിയ കറികളെല്ലാം നമ്മുടെ ദഹനപ്രക്രിയയെ നാശകോശമാക്കും. മലബന്ധം വിട്ടുപോവില്ല . മാരകരോഗങ്ങൾക്ക് വരെ കാരണമാകാം.
എന്നാൽ ചെറുതായൊന്ന് ശ്രദ്ധിച്ചാൽമതി, ഒട്ടും ചിലവില്ലാതെതന്നെ ഈ പ്രശ്നം പരിഹരിച്ച് നമ്മുടെ വയറിന് സുഖം കൊടുക്കാൻകഴിയും. വയറ് ക്ലീനായാൽ മിക്കവാറും ആരോഗ്യ പ്രശ്നങ്ങളും ഒഴിഞ്ഞു പോവുകയും ചെയ്യും.
ഒന്നുകിൽ തൈര് തൈരായി ഉപയോഗിക്കുക. അല്ലെങ്കിൽ വെണ്ണ പൂർണ്ണമായും കടഞ്ഞെടുത്ത് മോരാക്കി ഉപയോഗിക്കണം.
കിട്ടുന്ന വെണ്ണ ഉരുക്കാൻ സമയം കണ്ടെത്തിയാൽ, മാർക്കറ്റിലെ "ഡാൾഡ" വാങ്ങി നെയ്യാണെന്ന് സമാധാനിച്ച് തിന്നേണ്ട ഗതികേടുമൊഴിവാക്കാം. അതും ലാഭം....
മോരിനും തൈരിനും അതിന്റേതായ പ്രത്യേകതകളുണ്ട് . പൊതുവെ മോരാണ് തൈരിനേക്കാൾ നിത്യോപയോഗത്തിന് നല്ലത്.
ത്വക് രോഗങ്ങൾ,മലബന്ധം, മൂത്രതടസ്സം, ഗ്യാസ്ട്രബിൾ എന്നിവയുടെ ശല്യം ഉള്ളവർക്ക്പോലും ഏറെയാശ്വാസം നൽകാൻ മോരിന് കഴിയും. ഇത്തരക്കാർക്ക് തൈര് ചേരില്ല.
മോര് ആർക്കും കഴിക്കാം എപ്പോഴും കഴിക്കാം.
എന്നാൽ തൈര് അങ്ങിനെയല്ല . ആരോഗ്യമുള്ളവർക്ക് ചിലസമയങ്ങളിൽ കഴിക്കാം. ജലദോഷം,പനി, കഫക്കെട്ട് എന്നിവയുടെ ശല്യമുള്ളവർക്ക് തൈര് ചേരില്ല .., എന്നാൽ മോര് കഴിക്കാം .
എല്ലാ കാലാവസ്ഥകളിലും മോര് കഴിക്കാം. ചില കാലാവസ്ഥകളിൽ തൈര് ഒഴിവാക്കണം.
മോര് കാച്ചി ഉപയോഗിക്കാം. തൈര് തിളപ്പിച്ചാൽ പിന്നെയത് വിഷമാണ്.
ആയുർവേദം പറയുന്നു...
തൈരിന്റെ സ്വഭാവം "പിടിച്ചു വയ്ക്കലും"
മോരിന്റേത് "പുറന്തളളലും" ആണെന്ന്. അതുകൊണ്ടുതന്നെ, ഒരുപാട് ഔഷധപ്രയോഗങ്ങൾക്ക് മോര് ഉപയോഗിക്കുന്നുമുണ്ട്.
പിന്നെന്തുകൊണ്ടാണ് "മോരൊഴിച്ച് ഉണ്ണരുത് മൂത്രമൊഴിച്ച് ഉണ്ണണം " എന്ന് പറയുന്നത്......!!
അതായത്...,
ഒരുദിവസംപോലും മോരിനെ "ഒഴിച്ചു നിർത്തി" അഥവാ മോരില്ലാതെ ഊണ്കഴിക്കരുത് എന്ന് .
അതുപോലെ ഒരിക്കലും മൂത്രശങ്ക പിടിച്ചു വെച്ച്കൊണ്ട് ധൃതിയിൽ ഊണ് കഴിക്കുകയുമരുത്.
ഊണിനൊപ്പം മോര് നിർബന്ധമാക്കുക. മോരും ചോറും കൊണ്ടൊരു "ക്ലൈമാക്സ്" ശീലമാക്കുക. വയറിനോട് കുറച്ച് കരുണയാവാം. വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ.
'ഭോജനാന്തേ തക്രം'.... ഇതൊരു ആയുർവ്വേദ വിധിയാണ് . ആഹാരത്തിന്റെ അവസാനം മോര് കഴിക്കണം എന്ന ഈ വിധിയെ ഉദ്ധരിച്ചുകൊണ്ട് ,മലയാളികളുടെ ആഹാരശീലത്തിൽ നിന്നും മോര് അപ്രത്യക്ഷമായതാണ് ഇന്ന്കാണുന്ന പല രോഗങ്ങൾക്കും കാരണം എന്നാണ് ആ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.
ആവർത്തിക്കുന്നു...;
തൈരിൽ നിന്നും വെണ്ണ പൂർണ്ണമായും കടഞ്ഞെടുക്കാതെ, മിക്സിയിൽ അടിച്ചു കലക്കി, ഉണ്ടാക്കുന്ന ആ "കൊഴുത്ത സങ്കരയിനം സാധനം"....
തൈരുമല്ല മോരുമല്ല .
മാരകമായ വിഷമാണ്. പെട്ടെന്ന് ഭക്ഷ്യയോഗ്യമല്ലാതാവുന്ന സാധനമാണത്. വയറിനെ കുളമാക്കും.
വയറ് സുഖമാവണമെങ്കിൽ അതിനെ വർജ്ജിച്ചേ തീരൂ.
പിന്നെ മറ്റൊരു കാര്യം,
മാർക്കറ്റിൽ കിട്ടുന്ന പായ്ക്കറ്റ് പാല് , പായ്ക്കറ്റ് തൈര്, കുപ്പിയിൽ കിട്ടുന്ന കട്ടി മോര്, എന്നിവയെക്കുറിച്ച് ഒന്നും പറയുന്നില്ല . മന:പൂർവ്വമാണ്.
Share your comments