പല അണുബാധകൾ കൊണ്ടും ജലദോഷം, ചുമ എന്നിവ ഉണ്ടാകാം. എന്നാൽ ഇതല്ലാതെ ചുമ കുറെ ദിവസത്തേക്ക് മാറാതെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. അതിനായി പരിശോധന നടത്തേണ്ടതാണ്. കാരണം ഇവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. ചുമയ്ക്കൊപ്പം തളര്‍ച്ച, ശരീരവേദന എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ പഴക്കം ചെന്ന ചുമയാണെന്ന് അനുമാനിക്കാം.
വൈറ്റമിൻ ബി 12 ൻറെ അളവ് കുറവാണെങ്കിലും തുടർച്ചയായ ചുമയുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം വൈറ്റമിൻ ബി 12 വേണ്ട അളവില്‍ ശരീരത്തിലുണ്ടെങ്കില്‍ അത് 'ക്രോണിക്' ആയ ചുമയ്ക്ക് ആശ്വാസം നല്‍കുമത്രേ.
'വൈറ്റമിൻ ബി 12 ചുമയ്ക്ക് ആശ്വാസം നല്‍കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. പക്ഷേ വൈറ്റമിൻ ബി 12 പെട്ടെന്ന് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും. അതുകൊണ്ടാണ് പലരിലും വൈറ്റമിൻ ബി 12 കുറവ് കാണപ്പെടുന്നത്. ഇക്കാരണം കൊണ്ട് ചുമ നീണ്ടുനില്‍ക്കുന്ന പക്ഷം വൈറ്റമിൻ ബി 12 പരിശോധന കൂടി നടത്തുന്നത് ഏറെ ഉചിതമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ബി 12ന്‍റെ കുറവുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും പ്രതിവിധികളും
നമ്മള്‍ നിത്യേന കഴിക്കുന്ന പല വിഭവങ്ങളിലൂടെയും വൈറ്റമിൻ ബി 12 ലഭിക്കാം. നമ്മുടെ തലച്ചോറിന്‍റെയും നാഡികളുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിൻ ബി 12 അത്യാവശ്യമാണ്. എങ്കിലും എളുപ്പത്തില്‍ നഷ്ടപ്പെട്ട് പോകാമെന്നതിനാല്‍ തന്നെ വീണ്ടും വൈറ്റമിൻ ബി12 ലഭിക്കുന്നതിനായി ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ നാം പുലര്‍ത്തേണ്ടതുണ്ട്.
സാല്‍മണ്‍ പോലുള്ള മത്സ്യം, കട്ടത്തൈര്, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്ട്സ്, സീഡ്സ് എന്നിവയെല്ലാം വൈറ്റമിൻ ബി 12ന്‍റെ മികച്ച ഉറവിടങ്ങളാണ്.
Share your comments