ഒരു വ്യക്തമായ ദിനചര്യ ഉണ്ടാക്കുകയും, അത് പിന്തുടരുവാനുള്ള സഹായം ലഭ്യമാക്കുകയും ചെയ്യുക. കൃത്യമായ ദിനചര്വ ഡിമെൻശ്യ ബാധിതർക്ക് സുരക്ഷാബോധവും തൻറെ അവസ്ഥയിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള അപകടങ്ങളെ തടയുകയും ചെയ്യുന്നു മാത്രമല്ല, ഇതുമൂലം വളരെയധികം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ കഴിയുന്നു. ഓർമക്കുറവുള്ള വ്യക്തിയുടെ പരിസരം സുരക്ഷിതവും അവർക്ക് പരിചിതമുള്ളതാക്കി വയ്ക്കുവാൻ ശ്രമിക്കുക.
ഡിമെൻഷ്യ ബാധിച്ച വ്യക്തിയെ കഴിയുന്നത് സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണം. അമിതമായുള്ള ആശ്രയത്വം ആ വ്യക്തിയുടെ നിലവിലുള്ള കഴിവുകൾ കൂടി നഷ്ടപ്പെടുത്താൻ കാരണമാകും. വിശദമായ വിവരങ്ങൾക്കായി ഒരു ഡിമെൻഷ കൗൺസിലറെ സമീപിക്കേണ്ടതാണ് .
ഡിമെൻഷ്യ ബാധിച്ചവരെ സമൂഹത്തിന്റെ ഭാഗം എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും വിലമതിക്കുകയും ബഹുമാനിക്കുകയും വേണം. സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ അവർക്ക് എല്ലാ അവകാശവുമുണ്ട് എന്ന കാര്യത്തെ അംഗീകരിക്കുക. എതിർക്കാതിരിക്കുക. മറ്റുള്ളവർ വ്യക്തിയിൽ ഡിമെൻഷ്യയുടെ സ്വാധീനവും അത് മൂലമുണ്ടാകുന്ന പരിമിതികളും അസാധാരണത്വങ്ങളും തിരിച്ചറിയണം. അവരെ എതിർക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.
ചുമതലകൾ ലളിതമാക്കുക ഡിമെൻഷ്വ ബാധിച്ച വ്യക്തിയെ സസൂക്ഷ്മമായി നിരീക്ഷിക്കുകയും അവർക്കു നൽകുന്ന പ്രവർത്തികൾ ചെയ്യാൻ പ്രാപ്തിയുണ്ട് എന്ന് ഉറപ്പാക്കുക. ഡിമെൻഷ്യ ബാധിതരുടെ നിലവിലെ കഴിവുകൾ നഷ്ടപ്പെടാതെ കുറച്ചു കൂടി മികച്ചതാക്കാൻ ആവശ്യമായ തെറാപ്പികൾ ലഭ്യമാക്കുക.
നർമ്മബോധം അല്ലെങ്കിൽ തമാശകൾ ആസ്വദിക്കുവാനുള്ള സാഹചര്യങ്ങൾ നിലനിർത്തുക എല്ലാ സമ്മർദ്ദം സാഹചര്യങ്ങളിലും പിരിമുറുക്കം ഒഴിവാക്കുവാൻ നർമ്മ സംഭാഷണങ്ങൾ സഹാ യിക്കും. ഇത് ഡിമെൻഷ്വ ബാധിച്ച വ്യക്തികളുടെയും അവരുടെ പരിപാലകരുടെയും ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തിയേക്കാം.
ശാരീരികക്ഷമതയും ആരോഗ്യവും പതിവ് വ്യായാമം, വിശ്രമം, സമീകൃതാഹാരം, ആരോഗ്യ പരിശോധനകൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക. ഡിമെൻഷ്യ ബാധിച്ചവരിലെ ചില സമയങ്ങളിലെ പെരുമാറ്റം കൈകാര്യം ചെയ്യുക എന്നതാണ് ഡിമെൻഷ്വ പരിചരണത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി. കാരണം, മാനസിക പ്രശ്നങ്ങൾ ഉള്ളവർ പ്രകടിപ്പിക്കുന്ന അതേ സ്വഭാവ രീതികൾ ഡിമെൻഷ്യ ബാധിച്ചവരിലും കണ്ടു വരുന്നു. ഓർമ്മ പ്രശ്നങ്ങളുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് പരിചരണം നൽകുന്നവരെ പഠിപ്പിപ്പിക്കുകയും ബന്ധുക്കളെ പരിചരിക്കുന്നതിനുള്ള കഴിവുകളും മനോഭാവങ്ങളും നേടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
Share your comments