മുള്ളങ്കികൾ വിവിധ വലുപ്പത്തിലും ആകൃതിയിലും നിറത്തിലും വരുന്നു. ഏറ്റവും സാധാരണയായി കാണപ്പെടുന്നത് ചെറുതും വൃത്താകൃതിയിലുള്ളതുമായ ചെറി ബെല്ലെ, റെഡ് ഗ്ലോബ് റാഡിഷ് അല്ലെങ്കിൽ ഡെയ്‌കോൺ എന്നറിയപ്പെടുന്ന വെളുത്ത കാരറ്റ് ആകൃതിയിലുള്ള ഇനം എന്നിവയാണ്.ഇവയെപ്പോലെ തന്നെ
റാഡിഷ് ഇലകളും ഒരുപാട് അത്ഭുതകരമായ പോഷകങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. ഇത് വിവിധ വിഭവങ്ങൾ തയ്യറാക്കാൻ ഒരുപാട് കാലങ്ങളായി ഉപയോഗിച്ച് വരുന്നുണ്ട്. ഇവയുടെ ഇലകൾ പൊതുവെ ഉപേക്ഷിക്കപ്പെടാറാണ് പതിവ്. റാഡിഷിനെക്കാൾ കൂടുതൽ പോഷക ഘടകങ്ങൾ റാഡിഷ് ഇലകളിൽ കാണപ്പെടുന്നു . പ്രോട്ടീൻ, സോഡിയം, ഇരുമ്പ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ക്ലോറിൻ തുടങ്ങിയ പോഷകങ്ങൾക്കൊപ്പം, വൈറ്റമിൻ എ, ബി, സി എന്നിവയുടെ ഉറവിടം കൂടിയാണിത്, സാധാരണ ഇല വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയിൽ തന്നെ ഇവയും തയ്യാറാക്കാം.
സലാഡുകൾ, സൂപ്പ് , റായ്‌ത എന്നിവ ഉണ്ടാക്കാൻ ഇലകൾ ഉപയോഗിക്കാം. 100 ഗ്രാം വേവിച്ച റാഡിഷ് ഇലകളിൽ വെള്ളം: 86.19 ഗ്രാം,ഊർജ്ജം: 55 കൊഴുപ്പ്: 2.73 ഗ്രാം, പ്രോട്ടീൻ: 3.49 ഗ്രാം എന്നിങ്ങനെ അടങ്ങിയിരിക്കുന്നു. മൈക്രോഗ്രീൻസ് എന്ന് വിളിക്കപ്പെടുന്ന ചെറിയ റാഡിഷ് ഇലകൾ സലാഡുകളും വിഭവങ്ങളും ആകർഷകമാക്കുന്നു. വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് വഴറ്റി തോരൻ ആയും ഇവയെ ഉപയോഗിക്കാം.ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. മലബന്ധത്തെ അകറ്റാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും, വയറു വീർക്കൽ പോലുള്ള അവസ്ഥകളെ തടയാനും ഇവ ഉപകാരപ്രദമാണ്.ഇരുമ്പിൻ്റെ അംശം ധാരമായുള്ളതിനാൽ വിളർച്ചയെ തടഞ്ഞുകൊണ്ട് പ്രതിരോധ കോശങ്ങളെ ശക്തമാക്കുന്നു
ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ഇവ. തയാമിൻ ഉൾപ്പെടെയുള്ള മറ്റ് സുപ്രധാന പോഷകങ്ങളും ക്ഷീണത്തിനെതിരെ പോരാടുന്ന വിറ്റാമിനുകൾ സി, എ എന്നിവയും അടങ്ങിയിട്ടുണ്ട്. മുള്ളങ്കിയുടേയും ഇവയുടെ ഇലകളുടെയും ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇത് ധൈര്യമായി കഴിക്കാം.ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ ഇത് കഴിക്കുന്നത് വിശപ്പ് കുറയ്‌ക്കാന്‍ സഹായിക്കും. ഇതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണിത്.
Share your comments