നിശബ്ദ കൊലയാളി (Silent killer) എന്ന് അറിയപ്പെടുന്ന കൊളസ്ട്രോളും ജീവിതശൈലി മൂലമുണ്ടാകുന്ന രോഗമാണ്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദ്രോഗങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്ന രോഗമാണിത്. ധമനികളുടെ ഭിത്തികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിനാൽ ധമനികൾ ഇടുങ്ങിയതാകാനോ പൂർണ്ണമായും അടയാനോ സാധ്യതയുണ്ട്. ഇതുകാരണം ധമനികളിലൂടെ ഒഴുകുന്ന രക്തയോട്ടം തടസ്സപ്പെടുകയും, ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ ഉള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നമ്മളെ നയിക്കുകയും ചെയ്യുന്നു. അതിനാൽ നമ്മുടെ കൊളസ്‌ട്രോളിന്റെ അളവ് സുരക്ഷിതമായ പരിധിക്കുള്ളിലാണോ എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അപകടകരമാംവിധം കൂടുന്നുണ്ടെന് എങ്ങനെയറിയാം?
ശരീര നിലനിൽപ്പിനായി അവശ്യമുള്ള ഒരു ഘടകമാണ് ‘കൊളസ്ട്രോൾ’. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങളും നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമൊക്കെ ആകുന്നതോടു കൂടി കൊളസ്ട്രോളിൻറെ അളവ് നിയന്ത്രണാതീതമാകുന്നു.
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലാണുള്ളത്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം.
ബന്ധപ്പെട്ട വാർത്തകൾ: Cholesterol: 'നല്ലതും ചീത്തയുമായ' കൊളസ്ട്രോൾ; വ്യത്യാസം തിരിച്ചറിയാം
ഉയർന്ന കൊളസ്ട്രോളിന് ഒരാൾക്ക് ശ്രദ്ധിക്കാൻ കഴിയുന്ന പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ല. അതുകൊണ്ടാണ് ഇത് 'നിശബ്ദ കൊലയാളി' എന്ന് അറിയപ്പെടുന്നത്. ഉയർന്ന കൊളസ്‌ട്രോളിന്റെ ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങളുണ്ട്.
രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് രക്തയോട്ടം തടസ്സപ്പെടുന്നതിനാൽ ഇത് വേദനയ്ക്ക് കാരണമാക്കും. ഈ അവസ്ഥ അതിന്റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ പെരിഫറൽ ആർട്ടറി ഡിസീസ് (PAD) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. PAD (Peripheral Artery Disease) കൈകളിലും കാലുകളിലും അസ്വസ്ഥത ഉണ്ടാക്കുകയും നടത്തം, ഓട്ടം തുടങ്ങിയ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. പൾസുകളുടെ പരിശോധന PAD-നെ കണ്ടെത്തുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Cholesterol: നിങ്ങളുടെ കൊളസ്ട്രോൾ അളവ് അത്ഭുതകരമായി കുറയ്ക്കാൻ കഴിയുന്ന മികച്ച പഴങ്ങൾ!
ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കൈകളിൽ വേദനയുണ്ടാക്കുന്നു. ഇത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. താടിയെല്ല് ഭാഗത്ത് വേദന ഉണ്ടാവുന്നതും ഉയർന്ന കൊളസ്ട്രോളിൻറെ മറ്റൊരു ലക്ഷണമാണ്. ചില സന്ദർഭങ്ങളിൽ, ഇത് താടിയെല്ലിലുള്ള കടുത്ത വേദനയിലേക്ക് നയിച്ചേക്കാം.
Share your comments