പനിയോ ജലദോഷമോ (Cold and fever) വന്നാൽ ആദ്യം നമ്മൾ ചെയ്യാറുള്ളത് എന്താണ്? മേശ തുറന്ന് ബോക്സിൽ നിന്നും പാരസെറ്റാമോൾ (paracetamol) എടുത്ത് കഴിയ്ക്കുക തന്നെ. ജലദോഷത്തിന് മുൻപേ തുമ്മലോ അലർജിയോ അതുമല്ല, ഒരു തലവേദന വന്നാലും പാരസെറ്റാമോളിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. ഡോക്ടറിന്റെ നിർദേശമില്ലാതെ, നമ്മൾ തന്നെ സ്വയം ഡോക്ടറാകുകയാണെന്ന് പറയാം.
ബന്ധപ്പെട്ട വാർത്തകൾ: കാഴ്ചയില്‍ പ്രായം കുറഞ്ഞു തോന്നിയ്ക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
എന്നാൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് നിങ്ങൾക്ക് പനിയിൽ നിന്ന് ആശ്വാസം നൽകും. പക്ഷേ ചിലപ്പോൾ ഇത് ഗുരുതരമായ മറ്റ് പ്രശ്നങ്ങളിലേക്കായിരിക്കും നിങ്ങളെ നയിക്കുന്നത്. മുതിർന്നവർ മാത്രമല്ല, കുട്ടികൾക്ക് പനിയോ ജലദോഷ ലക്ഷണങ്ങളോ വന്നാലും പാരസെറ്റാമോൾ ഗുളിക നൽകി അത് ശമിപ്പിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളുണ്ട്.
ഇതെന്നാൽ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും കുട്ടിയെ എത്തിക്കും. അതായത്, കുട്ടികളിൽ വിശപ്പില്ലായ്മ, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ
കുട്ടിയുടെ ശരീര താപനില 100 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ പാരസെറ്റമോൾ നൽകുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ ഗുളിക നൽകുമ്പോൾ മാതാപിതാക്കൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾക്ക് പാരസെറ്റാമോൾ നൽകുമ്പോൾ നിങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
കുട്ടിക്ക് പാരസെറ്റമോൾ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക (Things to take care while giving paracetamol to kids)
1. കുട്ടിക്ക് പാരസെറ്റമോൾ നൽകുന്നതിന് മുമ്പ്, എത്ര അളവിലുള്ള ഗുളികയാണ് നൽകേണ്ടത് എന്നത് സംബന്ധിച്ച് ഡോക്ടറെ സമീപിക്കുക. അണുബാധ മൂലം പനി ഉണ്ടായാൽ രോഗമുക്തി നേടാൻ സമയമെടുക്കും.
ഇത്തരമൊരു സാഹചര്യത്തിൽ, ഗുളികയുടെ ഡോസ് വർധിപ്പിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. പലപ്പോഴും മാതാപിതാക്കൾ ഗുളികയുടെ ഡോസ് എടുക്കുന്നതിൽ പിഴവ് വരുത്തുന്നു. ഇത് കുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമാകുന്നു.
2. പാരസെറ്റാമോൾ മാത്രമല്ല, രോഗശമനത്തിനായി നിങ്ങൾ തുള്ളിമരുന്നോ സിറപ്പോ കൊടുക്കുകയാണെങ്കിൽ, അതിനുമുമ്പ് ആ സമയത്തെ കുട്ടിയുടെ ശരീര താപനില എന്താണെന്ന് പരിശോധിക്കുക. കുട്ടിയുടെ ശരീര താപനില 100-ൽ താഴെയാണെങ്കിൽ, മരുന്ന് നൽകരുത്.
3. പാരസെറ്റമോളിന്റെ അളവ് നിർദേശിക്കുമ്പോൾ, കുട്ടിയുടെ ഭാരവും അതിനനുസരിച്ചുള്ള മരുന്നും നൽകണം എന്നതും ഓർമിക്കേണ്ടതാണ്. കുട്ടിയുടെ ഭാരം 5 കിലോയിൽ താഴെയാണെങ്കിൽ ഡോക്ടറോട് ചോദിക്കാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
4. പലപ്പോഴും, വാക്സിനേഷൻ കഴിഞ്ഞ്, കുട്ടിക്ക് പനി പോലുള്ള അസ്വസ്ഥകൾ ഉണ്ടായേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിലും മാതാപിതാക്കൾ ഒരു പാരസെറ്റമോൾ ഗുളിക നൽകാറുണ്ട്. എന്നാൽ, ഇത് വാക്സിനേഷന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
5. മൂന്ന് ദിവസം തുടർച്ചയായി കുട്ടിക്ക് പാരസെറ്റമോൾ നൽകിയിട്ടും പനി കുറയുന്നില്ല. ഈ സാഹചര്യത്തിൽ, കുട്ടിക്ക് മരുന്നിന്റെ അളവ് നൽകുന്നത് നിർത്തി ഉടൻ ഡോക്ടറിനെ സമീപിക്കുക.
Share your comments