<
  1. Health & Herbs

ഭക്ഷണത്തിനു കൃത്യ സമയം പാലിക്കേണ്ടതുണ്ടോ?

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം നല്ല പോഷകങ്ങളും ചില വിഷാംശങ്ങളുമുണ്ടാകും. അത്തരം വിഷാംശങ്ങളെ കരൾ നീക്കം ചെയ്യുന്നു, ഇത് ശരീരത്തെ സംബന്ധിച്ച് ഒരു പ്രധാന പ്രവർത്തനമാണ്. ഈ പ്രവർത്തനത്തെയാണ് ഭക്ഷണ സമയക്രമം കൊണ്ട് സഹായിക്കേണ്ടത്. കാരണം നമ്മൾ രാത്രി വൈകി പത്ത് മാണിക്കോ അതിന് ശേഷം ഉറക്ക സമയത്തിനോടടുപ്പിച്ചോ ആണ് ആഹാരം കഴിക്കുന്നതെങ്കിൽ, നിങ്ങൾ ഉറങ്ങുമ്പോൾ കരൾ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയ നടത്തുന്നു . ഇത് കരളിന് സംബന്ധിച്ച് വളരെ ശ്രമകരമാണ് . ഇത് ശരീരത്തിൽ സമ്മർദ്ദം ചെലുത്തുന്നു,. അതിനാൽ, വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയെ തടസപ്പെടുത്താതിരിക്കാന്‍, നിങ്ങളുടെ അത്താഴം കൃത്യസമയത്ത്

K B Bainda
break fast
എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ ഒരാൾ പ്രഭാത ഭക്ഷണം കഴിക്കണം എന്നതാണ്


തിരക്ക് പിടിച്ച ജീവിതത്തിൽ കയ്യിൽ കിട്ടുന്നത് കിട്ടിയ സമയത്തു വാരിവലിച്ചു കഴിക്കുന്നവരാണ് നമ്മൾ. അല്ലെങ്കിൽ കഴിക്കാതെയുമിരിക്കാം. എന്നാൽ ആരോഗ്യത്തോടെയിരിക്കാനായി വ്യായാമവും ചെയ്യും. ഇതെല്ലം തമ്മിൽ ചേർന്ന് പോകുന്നില്ലല്ലോ എന്ന് തോന്നുന്നുണ്ടോ? അതെ. എവിടെയോ ഒരു ചേർച്ചക്കുറവുണ്ട് നല്ല ആരോഗ്യത്തിനുള്ള രണ്ട് പ്രധാന ഘടകങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവുമാണെന്നാണ് നമ്മളിൽ പലരും കരുതിയിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും ഇടവേളകളും. സമയകൃത്യത പാലിച്ചു നല്ല ഹെൽത്തി ഭക്ഷണം കഴിച്ചു ആരോഗ്യത്തോടെയിരിക്കുക. ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിച്ചു അച്ചടക്കത്തോടെയുള്ള ഒരു ജീവിതരീതി പാലിക്കണം. എങ്കിൽ മാത്രമേ ഹെൽത്തി ഭക്ഷണം കൊണ്ടും കാര്യമുള്ളൂ.

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ കൃത്യമായി ഇടവേള ആവശ്യമാണ്

നാം കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ നമ്മുടെ ശരീരം 3-4 മണിക്കൂർ സമയം എടുക്കുന്നു . അതിനാൽ, രണ്ട് നേരത്തെ ഭക്ഷണ സമയങ്ങൾ തമ്മിൽ 4 മണിക്കൂറിൽ കൂടുതൽ എടുക്കരുത്. അങ്ങനെ വന്നാൽ അത് അസിഡിറ്റിയിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിനിടയിൽ നമ്മൾ ലഘുഭക്ഷണങ്ങളും പഴങ്ങളും കഴിച്ചു ഇടവേളകളിൽ ഉണ്ടാകുന്ന വിശപ്പിനെ അകറ്റാം. ഒപ്പം ആരോഗ്യത്തോടെയിരിക്കുകയും ചെയ്യാം. അതായത് .പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ കുറഞ്ഞത് ഹെൽത്തിയായ 2 ലഘുഭക്ഷണങ്ങളെങ്കിലും ഉൾപ്പെടുത്തണം .

ഭക്ഷണ സമയം പ്രധാനമായിരിക്കുന്നതിന് കാരണങ്ങൾ ഉണ്ട്.

1 . ശരീരത്തിന്റെ ദിനചര്യകളെ നിയന്ത്രിക്കുന്നു.
2 . ശരീരത്തിലെ പോഷണത്തിന്റെ ഉയർച്ചതാഴ്ചകളെ ക്രമീകരിക്കുന്നു.
3 .ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

healthy break fast
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം നല്ല പോഷകങ്ങളും ചില വിഷാംശങ്ങളുമുണ്ടാകും. അത്തരം വിഷാംശങ്ങളെ കരൾ നീക്കം ചെയ്യുന്നു,


1 . ശരീരത്തിന്റെ ദിനചര്യകളെ നിയന്ത്രിക്കുന്നു.

നല്ല പോഷകങ്ങൾ, ശരിയായ ഉറക്കം, കൃത്യസമയത്ത് ഹെൽത്തി ഭക്ഷണം എന്നിവയെല്ലാം നമ്മുടെ നിയന്ത്രണത്തിലുള്ളവയാണ്. അവ ലഭ്യമാക്കാൻ ശ്രദ്ധിക്കണം. ഈ ശീലങ്ങളിലൂടെയാണ് ശരീരത്തിന് ക്രമം ഉണ്ടാകുന്നത് .അതിനാൽ, ശരീരത്തിന്റെ ആ ക്രമം നിലനിർത്തുന്നതിന് നമ്മുടെ എല്ലാ ഭക്ഷണ സമയങ്ങളിലും അച്ചടക്കം പാലിക്കുക, അതുപോലെ നല്ല ഭക്ഷണം ഉൾപ്പെടുത്താനും ശ്രമിക്കുക.

2. ശരീരത്തിലെ പോഷണത്തിന്റെ ഉയർച്ച താഴ്ചകളെ നിയന്ത്രിക്കുന്നു.

നമ്മൾ ഭക്ഷണം കഴിക്കുന്ന സമയവും നമ്മുടെ മെറ്റബോളിസത്തെ നിർണ്ണയിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുടെ മെറ്റബോളിസം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. നമ്മൾ കൃത്യസമയങ്ങളിൽ ശരീരത്തിന് ആവശ്യതമുള്ള ഭക്ഷണം നൽകുന്നില്ലെങ്കില്‍ നമ്മുടെ ശരീരത്തിന് മെറ്റബോളിസം നിരക്ക് നിലനിർത്താൻ കഴിയില്ല. അങ്ങനെ ദിവസം കഴിയുന്തോറും നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നു, അതുകൊണ്ട് തന്നെ രാത്രിയിൽ എട്ട് മണിക്ക് മുമ്പ്‌ തന്നെ അത്താഴം കഴിക്കേണ്ട പ്രവണത നിർബന്ധമാക്കുക. എന്നാൽ മാത്രമേ ദഹന പ്രക്രിയ ശരിയായ രീതിയിൽ നടക്കുകയുള്ളൂ.

3. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം നല്ല പോഷകങ്ങളും ചില വിഷാംശങ്ങളുമുണ്ടാകും. അത്തരം വിഷാംശങ്ങളെ കരൾ നീക്കം ചെയ്യുന്നു, ഇത് ശരീരത്തെ സംബന്ധിച്ച് ഒരു പ്രധാന പ്രവർത്തനമാണ്. ഈ പ്രവർത്തനത്തെയാണ് ഭക്ഷണ സമയക്രമം കൊണ്ട് സഹായിക്കേണ്ടത്. കാരണം നമ്മൾ രാത്രി വൈകി പത്ത് മണിക്കോ അതിന് ശേഷം ഉറക്ക സമയത്തിനോടടുപ്പിച്ചോ ആണ് ആഹാരം കഴിക്കുന്നതെങ്കിൽ, നിങ്ങൾ ഉറങ്ങുമ്പോൾ കരൾ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയ നടത്തുന്നു . ഇത് കരളിന് സംബന്ധിച്ച് വളരെ ശ്രമകരമാണ് . ഇത് ശരീരത്തിൽ സമ്മർദ്ദം ചെലുത്തുന്നു,. അതിനാൽ, വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയെ തടസപ്പെടുത്താതിരിക്കാന്‍, നിങ്ങളുടെ അത്താഴം കൃത്യസമയത്ത്

healthy food
എഴുന്നേറ്റതിനുശേഷം നിങ്ങൾ എത്രയും വേഗം പ്രഭാതഭക്ഷണം കഴിക്കുന്നുവോ അത് നിങ്ങളുടെ മെറ്റബോളിസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.


പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കേണ്ട സമയം എപ്പോൾ?


പ്രഭാതഭക്ഷണം: വിദഗ്ധർ പറയുന്നതനുസരിച്ച്, എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ ഒരാൾ പ്രഭാത ഭക്ഷണം കഴിക്കണം എന്നതാണ് ശെരിയായ സമയം. അങ്ങനെ ചെയ്യാതിരിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. എഴുന്നേറ്റതിനുശേഷം നിങ്ങൾ എത്രയും വേഗം പ്രഭാതഭക്ഷണം കഴിക്കുന്നുവോ അത് നിങ്ങളുടെ മെറ്റബോളിസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. അപ്പോൾ എഴുന്നേറ്റു രണ്ടു മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കുക. According to experts, the best time to get up is within two hours of having breakfast. Failure to do so will slow down your metabolism. The sooner you eat breakfast after waking up, the better for your metabolism and overall health. Then get up and have breakfast within two hours.

ഉച്ചഭക്ഷണം: ഉച്ചഭക്ഷണ ദഹന ശേഷി ഉച്ചയ്ക്ക് 12 മുതൽ 2 വരെ. ഈ സമയത്ത്, ശരീരത്തിന് ഉയർന്ന പോഷകസമൃദ്ധമായ ഭക്ഷണം ശരിയായി ആഗിരണം ചെയ്യാനും കഴിയും. Lunch Digestive capacity 12 to 2 p.m. During this time, the body can also properly absorb high nutrient rich foods.

lunch
ഉച്ചഭക്ഷണത്തിനും അത്താഴ സമയത്തിനും ഇടയിൽ 4 മണിക്കൂർ ഇടവേള നിലനിർത്തി രാത്രി 8 മണിയോടെ ഒരാൾ അവരുടെ അത്താഴം കഴിക്കണം


അത്താഴം: ഉച്ചഭക്ഷണത്തിനും അത്താഴ സമയത്തിനും ഇടയിൽ 4 മണിക്കൂർ ഇടവേള നിലനിർത്തി രാത്രി 8 മണിയോടെ ഒരാൾ അവരുടെ അത്താഴം കഴിക്കണം.ഒരാൾ രാത്രി പത്തു മണിയോടെ കിടക്കുന്നു എങ്കിൽ രാത്രി 8 മണി എന്നത് ശരിയായ സമയം ആണ്. അതായത് ഉറക്കസമയത്തിനും അത്താഴത്തിനും ഇടയ്ക്ക് 2 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. ഈ ഇടവേള മികച്ച ദഹനത്തിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.


ഇനി എന്തൊക്കെ ഭക്ഷണമാണ് മലയാളിക്ക് ഏറ്റവും ഹെൽത്തി ആയിരിക്കും എന്ന് പറയാൻ കഴിയുക?


രാവിലെ ഇഡ്ഡലി, ചട്ണി അല്ലെങ്കിൽ സാമ്പാർ പുട്ടും പഴവും അല്ലെങ്കിൽ അപ്പവും മുട്ടക്കറിയുമോ സ്റ്റൂവോ ആവാം പച്ചക്കറികളിട്ട സമ്പാര്‍ തൈരും വെജിറ്റബിള്‍ പറാത്തയും, വെജിറ്റബിള്‍ ഊത്തപ്പം ഗ്രീന്‍പീസും പച്ചക്കറികളും ചേര്‍ന്ന ഉപ്പുമാവ്, വെജിറ്റബിള്‍ സാന്‍ഡ്വിച്ചിനൊപ്പം വെജിറ്റബിള്‍ മസാല, എഗ് ഓംലെറ്റ് അരിമാവ് റൊട്ടി പച്ചക്കറികള്‍ എന്നിവയ്‌ക്കൊപ്പമോ കഴിക്കാം.
ഉച്ചക്ക് 1.30ഓട് കൂടി ഉച്ച ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി സാലഡ്, ഒരു ചപ്പാത്തി, ഒരു കഷ്ണം ചിക്കന്‍ , അല്‍പം കുത്തരിച്ചോറ്, അരക്കപ്പ് സാലഡ്, ഒരു കപ്പ് തൈര് കൂടെ അല്പം പച്ചക്കറി എന്നിവ ഉച്ച ഭക്ഷണത്തിനായി കഴിക്കാവുന്നതാണ്.
വൈകുന്നേരം അഞ്ച് മണിയോടെ ഒരു കപ്പ് ഓട്‌സ് കഴിക്കണം. അതിനു ശേഷം വൈകിട്ട് ചായ സമയമാവുമ്പോൾ പഞ്ചസാരയിടാതെ ഒരു കപ്പ് ചായയും പിന്നീട് 7.30 ഓട് കൂടി വെജിറ്റബിള്‍ സൂപ്പ്‌ മുളപ്പിച്ച പയറ്, ഒരു ചപ്പാത്തി അല്‍പം സാലഡ് എന്നിവ കഴിക്കാവുന്നതാണ്. രാത്രി ഭക്ഷണം ഏകദേശം 8.30 ഓട് കൂടി കഴിച്ചിരിക്കണം. ഒരു കപ്പ് ദാല്‍സൂപ്പ്, ഒരു പ്ലേറ്റ് പുഴുങ്ങിയ പച്ചക്കറി എന്നിവയും കഴിക്കാം.
ഇതെല്ലം ഓപ്ഷണൽ ആണ്. ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ചു വ്യത്യസ്തമായത് കഴിക്കാം. ഏകദേശം ഇതുപോലെയുള്ള ഭക്ഷണങ്ങൾ കൃത്യ സമയങ്ങളിൽ കഴിക്കണം എന്നാണു പറഞ്ഞതിന്റെ ഉള്ളടക്കം.


കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നല്ല ഭൂമി, നല്ല കർഷകൻ, നല്ല ഭക്ഷണം, നല്ല ആരോഗ്യം എന്നിവയ്ക്കായി പനസയുടെ നൂതന സംരംഭം "ഭക്ഷ്യ-ആരോഗ്യ സുരക്ഷാ പദ്ധതി "

#Healthy#food#Agriculture#Farmer#krishi

English Summary: Do you need to follow the exact time of the meal? kjkbbsep14

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds