<
  1. Health & Herbs

ആനച്ചുവടിക്കറിയുമോ അതിന്റെ മാഹാത്മ്യം

ഭക്ഷ്യ വിഷബാധയേറ്റാൽ ഇതിന്റെ നീരെടുത്ത് കഴിക്കാവുന്നതാണ്. മൂത്രാശയ രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ഇലയും വേരും ചതച്ചു നീരെടുത്ത് ജീരകം ചേർത്തു തയ്യാറാക്കുന്ന കഷായം കുടിച്ചാൽ ആർത്തവ വിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾക്ക് ശമനം കിട്ടുമത്രേ. ഇല തണലത്ത് വച്ച് ഉണക്കി പൊടിച്ചു ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച പരിഹരിക്കാൻ നല്ലതാണ് എന്നും പറയപ്പെടുന്നു.

K B Bainda
aanachuvadi
anachuvadi-photo from wikipedia

നാട്ടുമ്പുറങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ആനച്ചുവടി. ഇംഗ്ലീഷ്: prickly leaved elephants foot). ഇതിന്റെ ശാസ്ത്രീയ നാമം എലെഫെൻറോപ്സ് സ്കാബർ എന്നാണ്. തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്. പൊട്ടാസ്യം മഗ്നീഷ്യം, കാൽസ്യം, ഇരുമ്പു തുടങ്ങിയ പല മൂലകങ്ങളും ഈ സസ്യത്തിലുണ്ട്. വളരെ ഔഷധ ഗുണമേറിയ ഈ ചെടിയുടെ സമൂലം ഉപയോഗയോഗ്യമാണ്‌. പ്രമേഹം, കൊളസ്‌ട്രോൾ; എന്നിവയ്ക്ക് പരിഹാരമേകുന്ന പ്രകൃതി ദത്ത മരുന്നാണിത് എന്ന് പറയപ്പെടുന്നു. ദഹനപ്രക്രിയ സുഗമമാക്കുക, അസിഡിറ്റി , ഗ്യാസ് എന്നിവയ്ക്ക് ഒരു പരിധിവരെ ഗുണം ചെയ്യുന്ന ഇലച്ചെടിയാണ് ആനച്ചുവടി. ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള കഴിവുണ്ട്. ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം.ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.

anachuvadi-flower
picture from wikipedia


ഭക്ഷ്യ വിഷബാധയേറ്റാൽ ഇതിന്റെ നീരെടുത്ത് കഴിക്കാവുന്നതാണ്. മൂത്രാശയ രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ഇലയും വേരും ചതച്ചു നീരെടുത്ത് ജീരകം ചേർത്തു തയ്യാറാക്കുന്ന കഷായം കുടിച്ചാൽ ആർത്തവ വിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾക്ക് ശമനം കിട്ടുമത്രേ. ഇല തണലത്ത് വച്ച് ഉണക്കി പൊടിച്ചു ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച പരിഹരിക്കാൻ നല്ലതാണ് എന്നും പറയപ്പെടുന്നു. ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു. മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമായി കണക്കാക്കുന്നു

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മൾബറി കഴിച്ചാലുള്ള ഗുണങ്ങൾ

#Medicinal Plants#Helath#Food#Krishi#FTB

English Summary: Does the elephant foot plant know its greatness?-kjkbbsep2220

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds