<
  1. Health & Herbs

മാസ്‌ക് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് കാലം നമ്മുടെ ദൈനംദിന ശീലങ്ങളെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങുന്നില്ല. ഓഫീസുകളിലും മറ്റ് ജോലി സ്ഥലങ്ങളിലുമെല്ലാം എല്ലാവരും മാസ്‌ക് ധരിച്ചാണ് പോകുന്നത്. മാസ്‌ക് ധരിക്കാത്തവർക്ക് പിഴശിക്ഷ കൂടി നടപ്പാക്കിയതോടെ എല്ലാവരുടെയും മുഖങ്ങൾ മാസ്ക്കിലായി. എന്നാൽ മാസ്‌ക് ശീലമാക്കിയതോടെ പലർക്കും ചർമ്മത്തിൽ പലതരം അസ്വസ്ഥതകൾ തുടങ്ങി. മുഖത്ത് കുരുക്കൾ, വിയർക്കൽ, ചർമ്മത്തിന് വരൾച്ച, ചുണ്ട് വരണ്ടുപൊട്ടൽ എന്നിങ്ങനെ പലതരം പ്രശ്നങ്ങളായി. വിയർപ്പും ചൂടും ബാക്ടീരിയ വളർച്ചയെ കൂട്ടി. ഇത് ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാകാനും ഇടയാക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം.

Meera Sandeep

Moisturizer ഉപയോഗിക്കാം

മുഖം വൃത്തിയാക്കാനായി നല്ലൊരു cleanser ഉം moisturizer ഉം തിരഞ്ഞെടുക്കണം.. ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം ഇത് തിരഞ്ഞെടുക്കാൻ. മാസ്ക് ഊരിയാലുടൻ cleanser ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കണം. ഇതിനുശേഷം ചർമ്മത്തിന് യോജിക്കുന്ന moisturizer പുരട്ടണം. വരണ്ട ചർമ്മക്കാർ cream അടങ്ങിയതും, എണ്ണമയമുള്ള ചർമ്മക്കാർ ജെൽ അടങ്ങിയതും സാധാരണ ചർമ്മക്കാർ ലോഷൻ അടങ്ങിയതുമായ moisturizer കൾ ഉപയോഗിക്കുന്നതാണ് നല്ലത്.

Sun skin

പുറത്ത് പോകുമ്പോൾ sun skin പുരട്ടുന്നത് ശീലമാക്കുക. Mineral based sunscreen ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ അടങ്ങിയിരിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡോ സിങ്ക് ഓക്സൈഡോ ചർമ്മത്തിന് സംരക്ഷണം നൽകും.

Petroleum jelly

ദീർഘനേരം മാസ്ക് ധരിക്കുമ്പോൾ ചുണ്ട് വരണ്ടുപൊട്ടാറുണ്ട്. പെട്രോളിയം ജെല്ലി പുരട്ടുന്നതുവഴി ചുണ്ടുകൾ മൃദുവാകും. മാസ്ക് ധരിക്കുന്നതിന് മുൻപും ഉറങ്ങാൻ കിടക്കുന്നതിനും മുൻപും ചുണ്ടുകളിൽ അല്പം പെട്രോളിയം ജെല്ലി പുരട്ടാം.

മേക്കപ്പ് ഒഴിവാക്കാം

മാസ്ക് ഉപയോഗിക്കുന്ന സമയത്ത് മേക്കപ്പ് കൂടി ഇടുന്നത് ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ പുറത്തുകാണുന്ന കണ്ണുകളുടെ ഭാഗത്ത് മാത്രം മേക്കപ്പ് ഇട്ടാൽ മതി. ഇനി മേക്കപ്പ് ഇടണമെന്ന് നിർബന്ധമാണെങ്കിൽ എണ്ണയുടെ അംശം ഇല്ലാത്ത തരത്തിലുള്ള മേക്കപ്പ് ഇട്ടാൽമതി.

മാസ്ക് നല്ലത് വാങ്ങുക

മാർക്കറ്റിൽ ധാരാളം ഫാൻസി തരത്തിലുള്ള മാസ്ക്കുകൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഭംഗിയേക്കാൾ ഉപരി മാസ്ക്കിന്റെ ഗുണനിലവാരം നോക്കണം. ചർമ്മത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കണം. ഗുണനിലവാരം കുറഞ്ഞവ ഉപയോഗിക്കരുത്. കോട്ടൺ മാസ്ക്കുകളാണ് നല്ലത്. ഓരോ ദിവസത്തെയും ഉപയോഗശേഷം മാസ്ക്കുകൾ ചൂടുവെള്ളത്തിൽ സോപ്പുപയോഗിച്ച് നന്നായി കഴുകി വെയിലത്തിട്ട് ഉണക്കി മാത്രമേ അടുത്ത തവണ ഉപയോഗിക്കാവൂ.

അനുയോജ്യ വാർത്തകൾ കോവിഡ് മെഡിക്കൽ കിറ്റ് വീട്ടിൽ ആവശ്യമാണ്

#krishijagran #kerala #covid19 #masks #healthtips

English Summary: Does the skin feel uncomfortable when using the mask regularly? Let's do these things

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds