ആരോഗ്യമുള്ള അസ്ഥിയുടെ ഉള്ളിൽ കാണുന്ന ചെറിയ ഇടങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഇത് അസ്ഥികളുടെ ശക്തിയും സാന്ദ്രതയും നഷ്ടപ്പെടുത്തുന്നു. കൂടാതെ, അസ്ഥിയുടെ പുറംഭാഗം ദുർബലവും കനംകുറഞ്ഞതുമാകുന്നു. ഇത് നമ്മുടെ ചലനങ്ങളെ ബാധിക്കുകയും പൊട്ടലിന് സാധ്യതകളേറുകയും ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യം ബാധിക്കപ്പെടുമ്പോള്‍ തന്നെയാണ് എല്ല് തേയ്മാനവും ബാധിക്കപ്പെടുന്നത്.
എല്ലുതേയ്‌മാനം വരുന്നതിന്റെ സാധ്യത കുറയ്ക്കാൻ, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക തന്നെയാണ്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുമല്ലോ, അതിനാൽ ഇത് ഡയറ്റില്‍ കാര്യമായി ഉള്‍പ്പെടുത്തേണ്ടത്. ഇതിനൊപ്പം തന്നെ വൈറ്റമിൻ -ഡിയും ലഭിക്കേണ്ടതുണ്ട്. വൈറ്റമിൻ-ഡിയില്ലാതെ കാത്സ്യം മാത്രം അകത്തെത്തുന്നത് കൊണ്ടും എല്ലിന് ഗുണമില്ല. വൈറ്റമിൻ-ഡിയുടെ മികച്ച സ്രോതസ് സൂര്യപ്രകാശമാണ്. ഇതിന് പുറമെ ചില ഭക്ഷണവും വൈറ്റമിൻ-ഡി ലഭ്യതയ്ക്കായി കഴിക്കാം.
എല്ലുകളെ ബലപ്പെടുത്താനാവശ്യമായി വരുന്ന മറ്റൊരു ഘടകം മഗ്നീഷ്യം ആണ്. അതുപോലെ വൈറ്റമിൻ-കെ, പ്രോട്ടീൻ എന്നീ ഘടകങ്ങളും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തണം. എല്ല് തേയ്മാനത്തെ പ്രതിരോധിക്കുന്നതിനായി ഇത്തരത്തില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് കൂടി അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലുണ്ടാകുന്ന കാൽസ്യത്തിൻറെ കുറവ് എങ്ങനെ തിരിച്ചറിയാം?
- പാലിലും പാലുത്പന്നങ്ങളിലും ധാരാളം കാത്സ്യത്തിവും വൈറ്റമിൻ-ഡിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിലുള്‍പ്പെടുത്താം. ചീസ്, കട്ടത്തൈര് എന്നിവയെല്ലാം കഴിക്കാവുന്നതാണ്.
- ചീര, മുരിങ്ങ തുടങ്ങിയ ഇലക്കറികൾ കാത്സ്യത്താലും മഗ്നീഷ്യം, വൈറ്റമിൻ-കെ എന്നിവയാലുമെല്ലാം സമ്പന്നമാണ്.
- ബദാമും പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബലപ്പെടുത്തും. കാത്സ്യം, വൈറ്റമിൻ-ഇ, മഗ്നീഷ്യം എന്നിവയാലെല്ലാം സമൃദ്ധമാണ് ബദാം.
- വൈറ്റമിൻ-സിയാല്‍ സമ്പന്നമായ ഓറഞ്ചും എല്ലുകളെ ബലപ്പെടുത്താൻ നിങ്ങള്‍ക്ക് പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
- ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും എല്ലുകള്‍ക്ക് നല്ലതാണ്. കാത്സ്യം, വൈറ്റമിൻ-സി എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബ്രൊക്കോളി.
- മുട്ട പതിവായി കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. പ്രോട്ടീൻ, വൈറ്റമിൻ-ഡി, വൈറ്റമിൻ-കെ എന്നിവയുടെയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു.
Share your comments