വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ആവശ്യമാണ്. മുടിയുടെ ആരോഗ്യത്തിനും, ചര്‍മ്മത്തിനും എല്ലാം വെള്ളം വളരെ നല്ലതാണ്. വെള്ളം കുടി കുറഞ്ഞാല്‍ ഇത് ശരീരത്തിലെ അവയവങ്ങളെ തന്നെ ദോഷകരമായി ബാധിയ്ക്കും. ദിവസവും എട്ട് ഗ്ലാസ് വെളളം ചുരുങ്ങിയത് കുടിയ്ക്കണം എന്നാണ് പറയുക. എന്നാല്‍ വെള്ളം കുടിയ്ക്കുന്നത് അമിതമായാലോ. ഇത് വരുത്തുന്ന ദോഷങ്ങള്‍ ചില്ലറയല്ല. കണക്കില്ലാതെ വെള്ളം കുടിയ്ക്കുന്നവര്‍ അറിയേണ്ട പല കാര്യങ്ങളുമുണ്ട്.
അമിതമായി വെള്ളം കുടിക്കുന്നതും അപകടകരമാണ്. നിങ്ങളുടെ ശരീരത്തിലെ ഉപ്പിന്റെയും മറ്റ് ഇലക്ട്രോലൈറ്റുകളുടെയും അളവ് കുറയുന്നു. സോഡിയം (ഉപ്പ്) അളവ് അപകടകരമാംവിധം കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ.
വെള്ളം കുടിയ്ക്കുന്നത്
വെള്ളം കുടിയ്ക്കുന്നത് കൂടുതലായാല്‍ വാട്ടര്‍ പോയ്‌സണിംഗ് എന്ന ഒരു അവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഹൈപ്പോനട്രീമിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഇത്. സോഡിയം ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിയ്ക്കുന്ന ഒന്നാണ്. വെള്ളം കൂടുതലാകുമ്പോള്‍ സോഡിയും നേര്‍ത്തതാകും. ഇതിലൂടെ ശരീരത്തിലെ ജലത്തിന്റെ അംശം ഉയരും. ഇതിലൂടെ കോശങ്ങളിലെ ജലാംശം ഉയര്‍ന്ന് വീക്കമുണ്ടാകും. ഇതെല്ലാം ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ ജീവന് തന്നെ അപകടമുണ്ടാക്കാവുന്ന പ്രശ്‌നങ്ങളുമുണ്ടാക്കും.
ജലനഷ്ടം തടയാന്‍
പൊതുവേ കഠിനമായ വ്യായാമം ചെയ്യുമ്പോള്‍ നാം നല്ലതു പോലെ വിയര്‍ക്കും. ഇതിന് ശേഷം ജലനഷ്ടം തടയാന്‍ കുറേയെറെ വെള്ളം കുടിയ്ക്കുന്നവരുണ്ട്. എന്നാല്‍ ആവശ്യത്തിലും ഏറെ ഇങ്ങനെ വെള്ളം കുടിയ്ക്കുന്നത് നല്ലതല്ല. വിയര്‍ക്കുമ്പോള്‍ തന്നെ സോഡിയം വിയര്‍പ്പിലൂടെ പുറത്തു പോകുന്നുണ്ട്. ഇതിനൊപ്പം ആവശ്യത്തിലേറെ വെളളം കുടിയ്ക്കുമ്പോള്‍ സോഡിയം നേര്‍ത്ത് ഹൈപ്പോനട്രീമിയ എന്ന അവസ്ഥയുണ്ടാകുന്നു. ഇതിനാല്‍ തന്നെ വ്യായാമ ശേഷം അമിതമായി വെളളം കുടിയ്ക്കുന്നത് ഒഴിവാക്കുക. എന്നാല്‍ ജല നഷ്ടം തടയാന്‍ ആവശ്യത്തിന് വെള്ളം വേണംതാനും.
കൂടുതല്‍ വെളളം
കൂടുതല്‍ വെളളം കുടിയ്ക്കുന്നതു കൂടാതെ ഹൈപ്പോനട്രീമിയക്ക് വേറെയും കാരണങ്ങളുണ്ട്. ഹൃദയം, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവ ചിലപ്പോള്‍ ഇതിന് കാരണമാകും. ഇതു പോലെ നിര്‍ജലീകരണം സോഡിയം നഷ്ടപ്പെടാന്‍ കാരണമാകും. ചില തരം മരുന്നുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകുന്ന മറ്റ് അവസ്ഥകളാണ്. സോഡിയം അളവ് 135ല്‍ താഴെ വരുമ്പോഴാണ് ഹൈപ്പോനട്രീമിയ എന്ന അവസ്ഥയുണ്ടാകുന്നത്.
എത്ര വെള്ളം കുടിയ്ക്കാം
എത്ര വെള്ളം കുടിയ്ക്കാം എന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത് ദിവസം കൂടിയാല്‍ പുരുഷന്മാര്‍ക്ക് 15. 5 കപ്പ് അതായത് 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ക്ക് 11.5 അതായത് 2.7 ലിറ്റര്‍ വെളളവും കുടിയ്ക്കാം എന്നതാണ്. ഇത് ശരീരത്തില്‍ ആകെയെത്തുന്ന വെള്ളത്തിന്റെ അളവു കൂടിയാണെന്നോര്‍ക്കുക. അതായത് വെള്ളമായി കുടിയ്ക്കുന്നത് മാത്രമല്ല, ഭക്ഷണത്തിലൂടെയും ഉള്ളിലെത്തുന്ന വെള്ളത്തിന്റെ അളവ്. നാം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും ദിവസവും 20 ശതമാനം വെള്ളം ലഭിയ്ക്കുന്നുവെന്നു പറയാം.
ശരീരത്തിന് മതിയായ അളവില്‍ വെള്ളം കുടിയ്ക്കുക. അടിയവയറ്റിലെ ടയര്‍ കൊഴുപ്പ് ഇങ്ങനെ അലിയിക്കാം
Share your comments