<
  1. Health & Herbs

ഒരു ദിവസത്തിൽ ഈ സമയങ്ങളിൽ വെള്ളം കുടിക്കുന്നത് ആരോഗ്യകരമായിരിയ്ക്കും

ശരീരത്തിന് ഒരു ദിവസം ആവശ്യമായ വെള്ളം കുടിക്കേണ്ടദി അത്യാവശ്യമാണ്. അല്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കാം. എന്നാൽ വെള്ളം ചില പ്രത്യേക സമയത്ത് കുടിക്കുകയാണെങ്കിൽ അത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ സമയങ്ങൾ എന്ന് നോക്കാം.

Meera Sandeep
Drinking water at these time will be healthier
Drinking water at these time will be healthier

ശരീരത്തിന് ആവശ്യാനുസരണം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.  അല്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കാം. എന്നാൽ വെള്ളം ചില പ്രത്യേക സമയത്ത് കുടിക്കുകയാണെങ്കിൽ അത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ സമയങ്ങൾ എന്ന് നോക്കാം.

- രാവിലെ എഴുന്നേറ്റ വഴിയേ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാന്‍  സഹായിക്കുന്നു

- വ്യായാമം, വര്‍ക്കൗട്ടിന് എന്നിവയ്ക്ക് ശേഷം വെള്ളം കുടിക്കേണ്ടതാണ്.  ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നു

ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം: വിഷാദരോഗത്തിനുള്ള കൗൺസിലിംഗ്, മരുന്നിനെക്കാളും ഫലപ്രദം, കൂടുതൽ അറിയാം...

- അതുപോലെ, ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് വെള്ളം കുടിച്ചാൽ ദഹനത്തിന് നല്ലതാണ് 

-  കുളിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത്, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

- രാത്രി ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കേണ്ടതാണ്.  ശരീരത്തിലെ ഏതു ദ്രാവക നഷ്ടവും നികത്താന്‍ ഇത്  സഹായിക്കുന്നു

- ക്ഷീണം അനുഭവപ്പെടുമ്പോള്‍ വെള്ളം കുടിക്കണം.  ഇത് ശരീരം റീചാർജ് ചെയ്യാന്‍ സഹായിക്കുന്നു

-  അസുഖം ഉള്ളപ്പോള്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജലാംശം നല്‍കുന്നു

English Summary: Drinking water at these time in a day is healthy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds