ഒരുപാടു ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് താറാവ് മുട്ട. ഒരു ദിവസം ആവശ്യമുള്ള എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു സമീകൃതാഹാരമാണല്ലോ മുട്ട. സാധാരണ ഗതിയില്‍ നാം മുട്ട എന്നു പറയുമ്പോള്‍ കോഴിമുട്ടയുടെ കാര്യമാണ് പറയാറ്. എന്നാല്‍ കോഴിമുട്ടയേക്കാള്‍ ആരോഗ്യദായകരമാണ് താറാവു മുട്ട.
വളരെ കുറവു പേര്‍ മാത്രമേ ആരോഗ്യഗുണം ഏറെയുള്ള ഇത് ഉപയോഗിയ്ക്കാറുള്ളൂ. സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവുമുട്ട. സലേനിയം തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണ്. അയേണ്‍ രക്തമുണ്ടാകാനും ഓക്‌സിജന്‍ കോശങ്ങളിലെത്തിയ്ക്കാനും സഹായിക്കും. ഇതിനു പുറമെ ഇതില്‍ സിങ്ക്, ഫോസഫറസ്, കാല്‍സ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി12 എന്നിവയും താറാമുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറെ ആരോഗ്യകരമാണ് താറാവ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണെന്നതാണ് കാരണം. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇതുവഴി തടി കുറയ്ക്കാനും കൊഴുപ്പു കത്തിച്ചു കളയാനുമെല്ലാം ഏറെ നല്ലതാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ഇതിലൂടെയും കൊഴുപ്പ് നിയന്ത്രിയ്ക്കും.
എല്ലിന്റെ ആരോഗ്യത്തിനും
കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഉള്ള ഇത് എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.എല്ലുകള്‍ക്കൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നല്‍കുന്നത്.ഇതു പോലെ ദഹനത്തിനും ഇത് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഡി ആണ് ഈ ഗുണം നല്‍കുന്നത്.
വൈറ്റമിന്‍
വൈറ്റമിന്‍ എ സമ്പുഷ്ടമായ ഇത് കണ്ണിന്റെ ആരോഗ്യത്തിനും ചര്‍മത്തിനും ശരീരത്തിന്റെ പ്രതിരോധത്തിനുമെല്ലാം ഏറെ നല്ലതാണ്. വൈറ്റമിന്‍ എ പൊതുവെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ഇ എന്നിവ വരണ്ട ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചുളിവുകള്‍ തീര്‍ക്കും.ചര്‍മത്തിന് തിളക്കവും ചെറുപ്പവുമെല്ലാം നല്‍കും.
ബ്രെയിന്‍ ആരോഗ്യത്തിന്
ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലപോലെ നടക്കാന്‍ സഹായിക്കും. പ്രത്യേകിച്ചു കുട്ടികള്‍ക്ക് ഇത് ബുദ്ധി ശക്തിയും ഓര്‍മ ശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ആര്‍ബിസി ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടുതന്നെ അനീമിയ പോലെ പ്രശ്‌നങ്ങളുള്ളവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒന്നാണിത്.രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് താറാവുമുട്ട.
Share your comments