<
  1. Health & Herbs

ഈ ഭക്ഷണക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അള്‍സര്‍ വരാതെ തടയാം

ഭക്ഷണരീതികൾ കൊണ്ടുണ്ടാകുന്ന വേറെരു അസുഖമാണ് അൾസർ. പ്രധാനമായി വയറിനെയാണ് ബാധിക്കുന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയും കൂടി ഇത് ബാധിക്കാം. വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍.

Meera Sandeep
Eating these food can help to prevent stomach ulcers
Eating these food can help to prevent stomach ulcers

മോശമായ ഭക്ഷണരീതികൾ കൊണ്ടുണ്ടാകുന്ന വേറെരു അസുഖമാണ് അൾസർ.  പ്രധാനമായി വയറിനെയാണ് ബാധിക്കുന്നത്.  ഉടനടി ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.  ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയും കൂടി ഇത് ബാധിക്കാം.  വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. അള്‍സര്‍ വരാതിരിക്കാന്‍ നിങ്ങളുടെ ഭക്ഷണക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

  • വയർ നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരമായി പല തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.

  • എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളും ഒഴിവാക്കുക.

  • എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു. അതിനാല്‍ അള്‍സര്‍ വരാതെ ശ്രദ്ധിക്കാന്‍ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ലഘൂകരിച്ചു കൊണ്ടുവരിക. ഇവയൊക്കെ മിതമായ അളവില്‍ മാത്രം കഴിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: നേന്ത്രക്കായ കറ കളയാതെ പച്ചയ്ക്ക് ചവച്ചുതിന്നാൽ അൾസർ നിയന്ത്രിക്കാം

  • മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.

  • ഉപ്പ്, പൊട്ടറ്റോചിപ്‌സ്, സോള്‍ട്ടഡ് നട്ട്‌സ്, സോയാ സോസ് എന്നിവയുടെ ഉപയോഗം അള്‍സര്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

  • കഫീന്‍ അടങ്ങിയ ചായ, കാപ്പി, ഇന്‍സ്റ്റന്റ് കോഫി, പെപ്പര്‍ മിന്റ് ടീ, ഗ്രീന്‍ ടീ, സോഫ്റ്റ് ഡ്രിങ്ക് (സോഡ കോള) എന്നിവ ഒഴിവാക്കുക. ഇവയെല്ലാം ആമാശയത്തിലെ ആസിഡിന്റെ ഉല്‍പാദനം വര്‍ദ്ധിക്കാന്‍ കാരണമാകും.

  • അസിഡിറ്റി കൂടുതല്‍ ഉള്ള പഴവര്‍ഗങ്ങള്‍ (നാരങ്ങ, ഓറഞ്ച്, മുന്തിരി, കൈതച്ചക്ക) പച്ചക്കറികള്‍ (കാബേജ്, ബ്രൊക്കോളി, സവാള, കോളിഫ്‌ളവര്‍) എന്നിവ ആമാശയത്തില്‍ അസ്വസ്ഥതയ്ക്കും നെഞ്ചരിച്ചിലിനും കാരണമാകുന്നു.

English Summary: Eating these food can help to prevent stomach ulcers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds