
പലർക്കും കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് രക്തത്തില്‍ സോഡിയത്തിന്‍റെ അളവ് കുറയുന്നത്. ഈ അവസ്ഥ പല പ്രശ്‌നങ്ങൾക്കും കാരണമാകാം. സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയ്ക്ക് 'ഹൈപ്പോനാട്രീമിയ' എന്നാണ് പറയുന്നത്. തലവേദന, ഛര്‍ദ്ദി, ക്ഷീണം, തുടങ്ങിയവയാണ് സോഡിയം കുറയുന്നതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാല്‍ വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നു.
രക്തത്തിൽ സോഡിയത്തിൻറെ അളവ് നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം സോഡിയം കൂടിയാലും കുറഞ്ഞാലും ശരീരത്തിന് ദോഷകരമാണ്.
സോഡിയം കുറയുന്നത് തടയാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വെള്ളം ധാരാളം കുടിക്കുകയും സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. സോഡിയത്തിന്‍റെ അളവ് കൂട്ടുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
- സോഡിയം ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് സോഡിയം ആവശ്യത്തിന് ലഭിക്കാനും ഒപ്പം ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങ് പാൽ; അറിയാമോ ഈ പാലിൻ്റെ ഗുണത്തിനെക്കുറിച്ച്...
- ശരീരത്തില്‍ സോഡിയത്തിന്‍റെ അളവ് കുറവുള്ളവര്‍ ചീസ് കഴിക്കുന്നത് നല്ലതാണ്. കാത്സ്യവും പ്രോട്ടീനും കൊണ്ട് സമ്പന്നമായ ചീസില്‍ സോഡിയവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസിൽ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ചീസ് നല്ലതാണ്.
- വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സോഡിയത്തിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തെ നിയന്ത്രിക്കാൻ തക്കാളി ജ്യൂസ് ഇങ്ങനെ കുടിയ്ക്കാം
- സോഡിയത്തിന്റെ അളവ് കൂട്ടാനായി അച്ചാറുകൾ ധാരാളം കഴിക്കാം. നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാർ വേണമെങ്കിലും കഴിക്കാവുന്നതാണ്. 28 ഗ്രാം അച്ചാറിൽ 241 മില്ലിഗ്രാം സോഡിയം വരെ അടങ്ങിയിട്ടുണ്ട്.
- സോഡിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് തക്കാളി. തക്കാളി സൂപ്പായി കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടാൻ മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments