<
  1. Health & Herbs

കോൺ സിൽക്ക് അല്ലെങ്കിൽ ചോളത്തിൻറെ നാരിനേയും അതിൻറെ ആരോഗ്യഗുണങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ടോ?

മൂത്രാശയ അണുബാധ ചോളത്തിന്റെ നാരുകള്‍ കഴിക്കുന്നത്, മൂത്രാശയ അണുബാധക്ക് പരിഹാരമാണ്. ഇത് കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യവും കരുത്തും നല്‍കുന്നു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകൾക്കും വളരെയധികം നല്ലതാണ്. കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നു കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ മൂത്രത്തിന്റെ അളവില്‍ വര്‍ദ്ധനവ് വരുന്നു. ഇതിലൂടെ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Meera Sandeep
ചോളത്തിന്റെ നാരുകള്‍ അരിഞ്ഞത്, വെള്ളം, തേന്‍ എന്നിവ മിക്‌സ് ചെയ്ത് മിക്‌സിയില്‍ ഒരു പ്രാവശ്യം അടിച്ച മിശ്രിതം കഴിക്കാം .
ചോളത്തിന്റെ നാരുകള്‍ അരിഞ്ഞത്, വെള്ളം, തേന്‍ എന്നിവ മിക്‌സ് ചെയ്ത് മിക്‌സിയില്‍ ഒരു പ്രാവശ്യം അടിച്ച മിശ്രിതം കഴിക്കാം .

ചോളത്തിന് പുറത്തുള്ള നാരുകളെയാണ് കോണ്‍ സില്‍ക്ക് എന്ന് പറയുന്നത്. കോൺ സിൽക്ക് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്ന ഭക്ഷണമാണ്.  പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.   

ചോളത്തിന്റെ നാരുകള്‍ അരിഞ്ഞത്, വെള്ളം, തേന്‍ എന്നിവ മിക്‌സ് ചെയ്ത് മിക്‌സിയില്‍ ഒരു പ്രാവശ്യം അടിച്ച മിശ്രിതം കഴിക്കുന്നത് താഴെ  പറയുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മൂത്രാശയ അണുബാധ

ചോളത്തിന്റെ നാരുകള്‍ കഴിക്കുന്നത്,  മൂത്രാശയ അണുബാധക്ക് പരിഹാരമാണ്. ഇത് കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യവും കരുത്തും നല്‍കുന്നു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകൾക്കും വളരെയധികം നല്ലതാണ്.

കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നു

കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ മൂത്രത്തിന്റെ അളവില്‍ വര്‍ദ്ധനവ് വരുന്നു. ഇതിലൂടെ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതിലൂടെ എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന രക്തനഷ്ടത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ K ആണ് രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്നത്.

രക്ത സമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു. കോണ്‍സില്‍ക്ക് ടീ ആണ് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം സഹായം നല്‍കുന്ന ഒന്നാണ് കോണ്‍ സില്‍ക്ക് ടീ. ചോളത്തിന്റെ പുറത്തെ നാരുകള്‍ കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നു.

പ്രമേഹത്തിനും പരിഹാരം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതു കൊണ്ട് കോണ്‍സില്‍ക്ക് ടീ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. മാത്രമല്ല ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് കുറക്കുന്നു.

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത രീതിയുടെ ഫലമായി ഉണ്ടാവുന്ന അവസ്ഥയാണ്.  കോണ്‍ സില്‍ക്ക് ചായയും മുകളില്‍ പറഞ്ഞ പോലുള്ള ഒറ്റമൂലിയും കൊളസ്‌ട്രോള്‍ അളവ് നിലനിർത്തുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജാതിക്കയുടെ ആരോഗ്യ ഗുണങ്ങൾ

#Health#Food#Agriculture#Krishi#Maholsav

English Summary: Ever heard of Corn Silk; Read to find out about its health benefits and much more-kjmnoct320

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds