തേങ്ങാവെള്ളം (Coconut water) പല രോഗങ്ങൾക്കുമുള്ള ശാശ്വത പരിഹാരമാണെന്ന് ആയുർവേദം പറയാറുണ്ട്. ആരോഗ്യത്തിന് അമൃതായി കണക്കാക്കപ്പെടുന്ന ഈ പ്രകൃതിദത്ത പാനീയം, ചർമത്തിനും മുടിയ്ക്കും ഉത്തമമാണ്. എങ്കിലും, അമിതമായാൽ അമൃതും വിഷമായതിനാൽ തേങ്ങാവെള്ളവും അധികമാകുന്നത് ശരീരത്തിന് ദോഷം ചെയ്യും.
അതായത്, ഒരു ദിവസം എത്ര അളവിൽ തേങ്ങാവെള്ളം കുടിയ്ക്കാമെന്നതിൽ കണക്ക് ഉണ്ടാകണം.
ബന്ധപ്പെട്ട വാർത്തകൾ: തേങ്ങാവെള്ളം ചെടികൾക്ക് ഇങ്ങനെ ഒഴിച്ചുകൊടുക്കൂ, രണ്ടാഴ്ചയ്ക്കുള്ളിൽ നല്ല കായ്ഫലം ലഭ്യമാക്കുകയും രോഗ കീടബാധ കുറയുകയും ചെയ്യും
ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തേങ്ങാവെള്ളം കുടിച്ചാല്‍ അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും. ഇത്തരത്തിൽ തേങ്ങാവെള്ളം അധികമാകുന്നതിലൂടെ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.
-
ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട് (Contains high levels of sugar)
തേങ്ങാവെള്ളം അമിതമായി ഉപയോഗിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ദോഷകരമാണ്. ശരീരത്തെ തണുപ്പിക്കാൻ തേങ്ങാവെള്ളം മികച്ചതാണെന്ന് കരുതി അധികമായി ഈ പാനീയം കുടിയ്ക്കുന്നുവെങ്കിൽ അത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതിനാൽ പ്രമേഹമുള്ളവര്‍ ദിവസവും തേങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ഇതിൽ ഉയർന്ന അളവില്‍ കലോറിയും അടങ്ങിയിട്ടുണ്ട്.
-
കുറഞ്ഞ രക്തസമ്മര്‍ദം (Low blood pressure)
രക്തസമ്മർദത്തിന് മരുന്ന് കഴിയ്ക്കുന്നവർ തേങ്ങാവെള്ളം കുടിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം. കാരണം, തേങ്ങാവെള്ളം അധികമായാൽ രക്തസമ്മര്‍ദത്തിന്റെ അളവ് കുറഞ്ഞ നിലയിലേക്ക് എത്തിക്കും.
-
വൃക്ക പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതൽ (Cause kidney problems)
തേങ്ങാവെള്ളത്തില്‍ പൊട്ടാസ്യം കൂടിയ അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തേങ്ങാവെള്ളം അമിതമായാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം. പൊട്ടാസ്യത്തിന്റെ ഉയര്‍ന്ന അളവ് വൃക്ക തകരാറിനും ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നതിനും കാരണമാകും.
-
കലോറി വർധിപ്പിക്കുന്നു (Increase calories)
തേങ്ങാവെള്ളത്തിൽ കലോറി കൂടിയ അളവിൽ ഉള്ളതിനാൽ വളരെ കൂടുതലായി ഈ പാനീയം കുടിയ്ക്കുന്നത് ശരിയല്ല. എന്നാൽ, ഫ്രൂട്ട് ജ്യൂസുകളെയും മറ്റ് എനര്‍ജി ഡ്രിങ്കുകളെയും അപേക്ഷിച്ച് തേങ്ങാവെള്ളത്തിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
-
അലര്‍ജിയുള്ളവർക്ക് ദോഷം (Harmful to people with allergies)
ചില ഭക്ഷണസാധനങ്ങളോടുള്ള അലർജി തേങ്ങാവെള്ളത്താൽ രൂക്ഷമായേക്കാം. അതായത്, പഴങ്ങളോടും നട്സിനോടും മറ്റുമുള്ള അലർജി കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
-
മൂത്രശങ്ക വർധിപ്പിക്കുന്നു (Increases urinary incontinence)
തേങ്ങാവെള്ളം കൂടുതലായി കുടിയ്ക്കുന്നതിലൂടെ പതിവായി മൂത്രമൊഴിയ്ക്കാനുള്ള തോന്നലുണ്ടാകും. തേങ്ങാവെള്ളത്തിലെ ഡൈയൂററ്റിക് ഗുണങ്ങളാണ് ഇതിന് കാരണമാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തേങ്ങാവെള്ളം കുടിക്കാൻ മാത്രമല്ല; പിന്നെയോ, അറിയാം എന്തൊക്കെ ചെയ്യാമെന്ന്
-
അത്‌ലറ്റുകള്‍ക്ക് നല്ല പാനീയമല്ല (Not good for athletes)
അത്ലറ്റുകൾ പതിവായി വെള്ളം കുടിയ്ക്കുന്നത് അത്ര നല്ലതല്ല. കഠിനമായ വ്യായാമത്തിന് ശേഷം അത്‌ലറ്റുകള്‍ തേങ്ങാവെള്ളത്തിന് പകരം മറ്റെന്തെങ്കിലും പാനീയം കുടിക്കുന്നത് ശീലമാക്കുക. സാധാരണ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ഗുണപ്രദം. തേങ്ങാവെള്ളത്തില്‍ ഉപ്പ് കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് അത്ലറ്റുകളുടെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനും കാരണമാകും.
ഇതുമാത്രമല്ല, അധികമായി തെങ്ങാവെള്ളം കുടിയ്ക്കുകയാണെങ്കിൽ അത് ഹൈപ്പര്‍കലേമിയ എന്ന അവസ്ഥയ്ക്കും കാരണമാകും. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് തേങ്ങാവെള്ളം വർധിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
Share your comments