ആരോഗ്യകരമായ ഭക്ഷണശൈലിയാണ് ആരോഗ്യമായ ജീവിതത്തിന് സഹായകമാകുന്നത്. ഉച്ചഭക്ഷണമായാലും അത്താഴമായാലും അൽപം കെങ്കേമമായി കഴിച്ച ശേഷം ദഹിക്കാൻ വേണ്ടി പെരുംജീരകവും (Fennel Seeds) കൽക്കണ്ടവും (Rock candy or sugar candy) കഴിക്കുന്ന പതിവുണ്ട്.
വായ്ക്ക് രുചി നൽകാനും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാനും മാത്രമല്ല, പെരുംജീരകവും കൽക്കണ്ടവും ഇങ്ങനെ കഴിക്കുന്നത്. ഇത് ശരീരത്തിന് മറ്റ് പല വിധേന പ്രയോജനകരമാകുന്നുണ്ട്. ഇവ രണ്ടും കഴിച്ചാൽ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം ഒഴിവാക്കാൻ പനം കൽക്കണ്ടം ഉത്തമം
ഭക്ഷണം കഴിച്ചതിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കാൻ നമുക്ക് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ദിവസവും മധുരം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഇക്കാരണത്താൽ, ഹോട്ടലിലായാലും വീട്ടിലായാലും ആഹാരം കഴിച്ചതിന് ശേഷം പെരുംജീരകവും കൽക്കണ്ടവും കരുതുന്നു. മൗത്ത് ഫ്രെഷ്നർ മാത്രമായല്ല, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പല ഘടകങ്ങൾ ഈ കൂട്ടിൽ അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: അപ്പെന്‍ഡിസൈറ്റിസിൻറെ ഈ രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കൂ
പെരുംജീരകവും കൽക്കണ്ടവും രുചി വർധിപ്പിക്കുകയും ഇവ ഒരുമിച്ച് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം പ്രയോജനകരമാവുകയും ചെയ്യുന്നു. ഇവ രണ്ടും സിങ്ക്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി- ഓക്‌സിഡന്റ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമാണ്.
ശരീരത്തിന് പെരുംജീരകവും കൽക്കണ്ടും എങ്ങനെയെല്ലാം പ്രയോജനകരമാകുമെന്ന് നോക്കാം.
1. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു
ഇവ പൊതുവെ ഒരു മൗത്ത് ഫ്രഷ്‌നർ ആയി ഉപയോഗിക്കുന്നു. എന്നാൽ മികച്ച ദഹനസഹായിയായും ഇവയെ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
2. ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കുന്നു
ഹീമോഗ്ലോബിൻ കുറഞ്ഞാൽ അത് വിളർച്ച, ചർമം വിളറുക, തലകറക്കം, ബലഹീനത തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. പെരുംജീരകം, കൽക്കണ്ടം എന്നിവ കഴിച്ചാൽ നിങ്ങളുടെ രക്തത്തിന്റെ അളവ് എളുപ്പത്തിൽ വർധിപ്പിക്കാൻ കഴിയും. കൂടാതെ, ഇത് ഹീമോഗ്ലോബിന്റെ അളവ് ഉയർത്താനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്.
3. ചുമ-ജലദോഷത്തിൽ നിന്ന് ആശ്വാസം
കാലാവസ്ഥ മാറുന്നത് അനുസരിച്ച് സാധാരണയായി എല്ലാവർക്കും ചുമയും തൊണ്ടവേദനയും ഉണ്ടാകാറുണ്ട്. ഇതിൽ നിന്ന് ആശ്വാസം ലഭിക്കാൻ പെരുംജീരകവും കൽക്കണ്ടവും പതിവായി ഉപയോഗിക്കാം. കൽക്കണ്ടത്തിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങളും അവശ്യ പോഷകങ്ങളും ചുമയിൽ നിന്നും ജലദോഷത്തിൽ നിന്നും തൽക്ഷണ ആശ്വാസം നൽകാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
4. വായുടെ ആരോഗ്യത്തിന്
വായ്നാറ്റം ഉണ്ടാകുന്നതിന് ചില ഭക്ഷണങ്ങൾ കാരണമാകുന്നു. അതിനാൽ പെരുംജീരകം, കൽക്കണ്ടം എന്നിവയാണ് ഇങ്ങനെയുള്ള വായ്നാറ്റം അകറ്റാനുള്ള ഏറ്റവും മികച്ച ഉപായം. ഇത് കൂടാതെ ബാക്ടീരിയയുടെ വളർച്ച തടയുന്നതിനും ഇവ ഫലപ്രദമാണ്.
5. കാഴ്ചയ്ക്ക് ഗുണകരം
പെരുംജീരകം, കൽക്കണ്ടം എന്നിവയുടെ ഉപയോഗം കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ഈ കൂട്ട് പതിവായി കഴിക്കുന്നതിലൂടെ, നിങ്ങളുടെ കാഴ്ചയ്ക്ക് വ്യത്യാസം ഉണ്ടാവുന്നതായി നിങ്ങൾക്ക് തന്നെ ബോധ്യപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: പെരും ജീരകംത്തിന് പാർശ്വഫലങ്ങൾ ഉണ്ടോ?
Share your comments