കറി മസാലയിലെ മുഖ്യ ഇനമാണ് ഉലുവ. ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും പകർന്നുനൽകുവാൻ മാത്രമല്ല ഔഷധ നിർമാണത്തിനും ഉലുവ ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും അധികം ഉലുവ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്നാട്, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ കൃഷി വ്യാപകമായി ചെയ്യുന്നത്. അറബിയിലെ ഫുൽ ബഹ് എന്ന പദത്തിൽ നിന്നാണ് ഉലുവ രൂപമെടുത്തത്. മേത്തി എന്ന ഹിന്ദി ഭാഷയിലും, വല്ലരി, കുഞ്ചിക, ഗന്ധഫാല എന്നീ പേരുകളിൽ സംസ്കൃതത്തിലും ഇത് അറിയപ്പെടുന്നു. "പാപ്പിലിയോണേസി" കുലത്തിൽ പെട്ടതാണ് ഉലുവ. വാർഷിക വിള ആയിട്ടാണ് ഉലുവ ഇന്ത്യയിൽ കൃഷി ചെയ്യുന്നത്. 60 സെൻറീമീറ്റർ ഉയരത്തിൽ വരെ ഇത് വളരുന്നു. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആണ് ഇവയ്ക്ക്. ഇതിൻറെ ഒരു കായിൽ ഏകദേശം 15 വരെ വിത്തുകൾ ഉണ്ടാകുന്നു. ഇതിൻറെ വിത്തും ഇലയും ഔഷധയോഗ്യമാണ്.
തിക്ത രസവും ഉഷ്ണവീര്യവുമാണ് ഉലുവ. ഉലുവയിൽ അടങ്ങിയ ക്ഷാര കല്പങ്ങൾ കോഡ്ലിവർ ഓയിലിന്റെ ക്ഷാര കല്പങ്ങൾക്ക് സമമാണ്. വിശപ്പിനെ വർദ്ധിപ്പിക്കാനുള്ള അതി സവിശേഷ കഴിവുണ്ട് ഇവയ്ക്ക്. ഉലുവ തലയിൽ തേച്ചാൽ മുടി നന്നായി വളരുകയും മുടികൊഴിച്ചിൽ ഇല്ലാതാവുകയും ചെയ്യും. ഉലുവ, പാലിൽ പുഴുങ്ങിയോ കഷായം വെച്ചോ ആവശ്യാനുസരണം പഞ്ചസാര ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടി ഉണ്ടാകും. ഉലുവ പാലിൽ അരച്ച് ശരീരത്തിൽ തേച്ചു കുളിച്ചാൽ ശരീര സൗന്ദര്യം വർദ്ധിക്കും. പണ്ടുകാലം തൊട്ടേ പൂർവികർ ഉലുവക്കഞ്ഞി കഴിക്കുമായിരുന്നു. പോഷകാംശങ്ങൾ കൂടുതലാണ് ഉലുവ കഞ്ഞിയിൽ. പ്രമേഹ നിയന്ത്രണത്തിനും ഉലുവ കഴിക്കുന്നവർ ഉണ്ട്. 30 ഗ്രാം ഉലുവ തലേദിവസം വെള്ളത്തിലിട്ടു വെച്ച് പിറ്റേദിവസം ആ വെള്ളത്തിൽ തന്നെ അരച്ച് കാലത്ത് കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ഉലുവയക്ക് കഴിയും. ഉലുവ വറുത്ത് പൊടിച്ച് സമം ഗോതമ്പ് വറുത്തു പൊടിച്ചതും ചേർത്ത് കഞ്ഞി ആക്കി കഴിക്കുന്നത് ശരീരശക്തി വർദ്ധിക്കുവാൻ നല്ലതാണ്. ഉലുവയും അരിയും ചേർത്തു കഞ്ഞി വെച്ച് പ്രസവാനന്തരം സ്ത്രീകൾക്ക് നൽകുന്നത് അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. മീനെണ്ണ കഴിക്കേണ്ട പല സന്ദർഭങ്ങളും ഉലുവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാനും ഉലുവ നല്ലതാണ്. കൂടാതെ ചർദ്ദി,കൃമിശല്യം, അർശസ് വാതം, ചുമ, നസീർ വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായി ഉലുവ ഉപയോഗിക്കാറുണ്ട്. മൂത്രത്തിന് അളവ് വർദ്ധിപ്പിക്കാനും ഉലുവയുടെ ഉപയോഗം ഏറെ ഗുണം ചെയ്യും. ഇത്രയ്ക്കും ഔഷധമൂല്യമുള്ള ഉലുവ നിങ്ങളുടെ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തി ആരോഗ്യ ജീവിതം മുന്നോട്ടു കൊണ്ടുപോവുക.
മുട്ടക്കോഴികളെ കുറിച്ച് കൂടുതൽ അറിയാൻ
തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്
മണലാരണ്യത്തിൽ പൊന്നു വിളയിച്ച ഒരു മലയാളിയുടെ കഥ
Share your comments