പല്ലുതേയ്ക്കലിനെപ്പറ്റി ഇത്ര പറയാനെന്താ ഉളളതെന്ന് വിചാരിക്കല്ലേ. അതിനും ചില കൃത്യമായ രീതികളുണ്ട്. പല്ലുകളുടെ ആരോഗ്യത്തില്‍ ബ്രഷിങ്ങിന് വലിയ പങ്കുതന്നെയാണുളളത്.
കൃത്യമായ രീതിയില്‍ ബ്രഷ് ചെയ്തില്ലെങ്കില്‍ നാം കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കും. ഇതുവഴി ദന്തക്ഷയം, മോണരോഗങ്ങള്‍ എന്നിവ ഉണ്ടാകുകയും ചെയ്യും. അതിനാല്‍ പല്ലിന്റെ ആരോഗ്യം നിസ്സാരമായി കളയേണ്ടതല്ല.
പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ദിവസത്തില്‍ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യണ്ടതാണ്. രാവിലെ എഴുന്നേറ്റയുടനെയും രാത്രി കിടക്കുന്നതിനും മുമ്പും നിര്‍ബന്ധമായും ഇത് ശീലമാക്കണം. ചിലര്‍ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് കാണാം അങ്ങനെ ബ്രഷ് ചെയ്യുന്നതുകൊണ്ട് കാര്യമൊന്നുമില്ല. മുകള്‍ നിരയിലുളള പല്ലുകള്‍ മോണയും പല്ലും ചേരുന്ന ഭാഗത്തു നിന്ന് താഴേക്കും താഴെ നിരയിലുളള പല്ലുകള്‍ മുകളിലേക്കും എന്ന രീതിയിൽ വേണം ബ്രഷ് ചലിപ്പിക്കാൻ. ചവയ്ക്കുന്ന ഭാഗവും ബ്രഷിന്റെ ബ്രസില്‍സ് ഉപയോഗിച്ച് വൃത്തിയാക്കണം .
ബ്രഷ് തെരഞ്ഞെടുക്കുമ്പോള്‍
കട്ടിയുളള ബ്രസില്‍സ് പല്ലുകളുടെ തേയ്മാനത്തിന് വരെ കാരണമായേക്കും. അതിനാല്‍ മൃദുവായ നൈലോണ്‍ ബ്രസില്‍സ് ഉളള ടൂത്ത് ബ്രഷുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. അതുപോലെ പുറകിലെ പല്ലുകള്‍ നന്നായി വൃത്തിയാക്കാനായി ഹാന്‍ഡിലും ഹെഡും തമ്മില്‍ വളഞ്ഞിരിക്കുന ടൂത്ത് ബ്രഷുകളാണ് നല്ലത്.
കുഞ്ഞുങ്ങളുടെ ബ്രഷിങ്
കുഞ്ഞുങ്ങള്‍ക്കായി ബ്രഷുകള്‍ തെരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധ വേണം. മൃദുവായ ബ്രസില്‍സും ഹാന്‍ഡിലും ഉളള ബ്രഷുകളായിരിക്കണം അവര്‍ക്കായി തെരഞ്ഞെടുക്കേണ്ടത്. ഫ്‌ളൂറൈഡ് കൂടുതലടങ്ങിയ ടൂസ്റ്റ് പേസ്റ്റുകള്‍ ഒഴിവാക്കണം. വിവിധ പ്രായക്കാര്‍ക്ക് യോജിച്ചതരം ടൂത്ത് പേസ്റ്റുകള്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. തുടക്കത്തില്‍ കുറഞ്ഞ അളവില്‍ മാത്രം പേസ്റ്റുകള്‍ നല്‍കാം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ പാല്‍പ്പല്ല് മുളയ്ക്കുമ്പോള്‍
മുതിര്‍ന്നവര്‍ ഫിംഗര്‍ ബ്രഷുകള്‍ ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ക്ക് ബ്രഷ് ചെയ്തുകൊടുക്കണം.
ടൂത്ത് പേസ്റ്റ് ഏതു വേണം ?
പല്ലുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് നല്ലൊരു ദന്തരോഗവിദ്ഗ്ധന്റെ നിര്‍ദേശപ്രകാരം പേസ്റ്റ് വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെ 1000-1100 ppm അളവില്‍ ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഭക്ഷണം കഴിച്ചയുടന്‍ പല്ല് തേയ്ക്കാമോ ?
ഭക്ഷണം കഴിച്ചയുടന്‍ ബ്രഷ് ചെയ്താല്‍ പല്ലിന്റെ ഇനാമല്‍ നഷ്ടമാകാനും പല്ല് പുളിപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണം കഴിച്ച് അരമണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രം പല്ലുതേയ്ക്കുക.
പഴയ ബ്രഷ് ഉപേക്ഷിക്കൂ
കൃത്യമായ ഇടവേളകളില്‍ ടൂത്ത് ബ്രഷ് മാറ്റാനും ശ്രദ്ധിക്കണം. ബ്രസില്‍ ഉയര്‍ന്നിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബ്രഷ് മാറ്റാനുളള സമയമായെന്ന് ഉറപ്പിക്കാം. മൂന്നുമാസം കൂടുമ്പോഴെങ്കിലും ബ്രഷ് മാറ്റുന്നതാണ് നല്ലത്.
https://malayalam.krishijagran.com/health-herbs/keep-your-teeth-healthy-by-eating-this/
Share your comments