<
  1. Health & Herbs

നന്നായി ഉറങ്ങാൻ പതിനഞ്ച്‌ പച്ചമരുന്നുകൾ

ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ രോഗാവസ്ഥയാണ് ഉറക്കക്കുറവ്. പല കാരണങ്ങൾ കൊണ്ട് ഉറക്കക്കുറവ് ഉണ്ടാകാം. ഉറക്കക്കുറവ് നിരവധി രോഗങ്ങളുടെ ഒരു പ്രധാന ലക്ഷണമായി ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു.

Priyanka Menon
ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുകയും വേണം
ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുകയും വേണം

ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ രോഗാവസ്ഥയാണ് ഉറക്കക്കുറവ്. പല കാരണങ്ങൾ കൊണ്ട് ഉറക്കക്കുറവ് ഉണ്ടാകാം. ഉറക്കക്കുറവ് നിരവധി രോഗങ്ങളുടെ ഒരു പ്രധാന ലക്ഷണമായി ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളാണ് പ്രമേഹവും തൈറോയിഡും. ഒരു വ്യക്തി ശരാശരി ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങിയിരിക്കണം. രാത്രി ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുകയും വേണം. നല്ല ആരോഗ്യത്തിന് നല്ല രീതിയിൽ ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നല്ല രീതിയിൽ ഉറങ്ങിയില്ലെങ്കിൽ നിരവധി രോഗങ്ങൾ വന്നു ഭവിക്കും. കൂടാതെ പകൽ ഉറങ്ങുന്നത് പരമാവധി എല്ലാവരും ഒഴിവാക്കേണ്ട ഒന്നാണ്. നല്ല രീതിയിൽ ഉറക്കം ലഭിച്ചാൽ മാത്രമേ നല്ല ഉത്സാഹത്തോടെ എല്ലാ കാര്യങ്ങളും നമ്മൾക്ക് ചെയ്തു തീർക്കുവാൻ സാധിക്കൂ. നല്ല രീതിയിൽ ഉറങ്ങിയില്ലെങ്കിൽ പലപ്പോഴും വ്യക്തികളിൽ ഓർമ്മക്കുറവ് ഉണ്ടാകുന്നു. ഓർമ്മക്കുറവ് മാത്രമല്ല അധികം വിശപ്പ് ഉണ്ടാകുന്നതിനും കാരണമാകുന്നു. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ദേഷ്യം വരുന്നതും, തല കറങ്ങുന്നതും തളർച്ച അനുഭവപ്പെടുന്നതുമെല്ലാം വളരെ സാധാരണമായ കാര്യങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ : രാത്രി നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഓർമ്മക്കുറവ് ഉറക്കക്കുറവ് പരിഹരിക്കാൻ നാടൻ വിദ്യകൾ

1. മാമ്പഴം തിന്നശേഷം എരുമപ്പാവൽ സേവിക്കുന്നത് നല്ലതാണ്.

2. ത്രിഫലചൂർണ്ണം തേനിൽ കുഴച്ച് രാത്രിയിൽ കഴിക്കുക. ഇത് ഉറക്കക്കുറവ് പ്രശ്നം ഇല്ലാതാക്കാൻ മികച്ച വഴിയാണ്.

3. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ഇതുകൊണ്ട് മുഖം കഴുകുകയും ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ : Brain Health: ശ്രദ്ധ കുറഞ്ഞാൽ, ഈ ശീലങ്ങൾ തലച്ചോറിനെ തകരാറിലാക്കും

4. 100 ഗ്രാം പൂവാംകുരുന്നില ഇടിച്ചുപിഴിഞ്ഞ നീരിൽ 100 മില്ലി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേയ്ക്കുക.

5. രാത്രി ഉറങ്ങാൻ നേരം ഉള്ളംകാൽ നല്ല വൃത്തിയായി കഴുകി വെണ്ണ പുരട്ടുക.

6. ചൂടു വെള്ളത്തിൽ തേൻ ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കുക.

7.വിഷ്ണുക്രാന്തി പാലിലരച്ച് കഴിക്കുക

8. കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീര് ഒരു ഗ്ലാസ് പതിവായി അത്താഴത്തിന് ശേഷം കുടിക്കുക.

9.നിത്യവും രാത്രിയിൽ എരുമപാൽ കുടിക്കുക.

10. ജീരകം, ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത് 8 ഗ്രാം വീതം പാലിൽ കഴിക്കുക.

11. രണ്ടോ മൂന്നോ ചുവന്നുള്ളി രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ചവച്ചിറക്കുക.

12. മാനസികമായ പ്രശ്നങ്ങളാണ് ഉറക്കകുറവിന് കാരണമെങ്കിൽ അതിന് വിദഗ്ധ ഡോക്ടറുടെ സഹായം തേടുക.

13. ത്രിഫലചൂർണ്ണം തേനിൽ കുഴച്ച് രാത്രിയിൽ കഴിക്കുക.

14. പിണ്ഡതൈലം ദേഹത്ത് പുരട്ടുക.

15. ജാതിക്ക അരച്ച് പാലിൽ കഴിക്കുക.

ഉറക്കക്കുറവും അൽഷിമേഴ്സ് രോഗവും തമ്മിൽ ബന്ധമുണ്ടോ?

അൽഷിമേഴ്സ് രോഗവും ഉറക്കക്കുറവും തമ്മിൽ അഭേദ്യമാം വിധം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നമ്മുടെ ഉറക്കക്കുറവ് പലപ്പോഴും ഓർമശക്തിയിൽ കാര്യമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അമേരിക്കയിലെ വാഷിങ്ടൺ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. നല്ല രീതിയിൽ ഉറങ്ങുന്നവർക്ക് ഓർമ്മ കുറവിനുള്ള സാധ്യത കുറവാണ്. എന്നാൽ മികച്ച രീതിയിൽ ഉറക്കം വരാത്ത വ്യക്തിയുടെ തലച്ചോറിൽ ദോഷകരമായ പ്രോട്ടീൻ എന്നറിയപ്പെടുന്ന' ടോ 'യുടെ സാന്നിധ്യം കൂടും. ഇത് ഓർമ്മക്കുറവിലേക്ക് വഴിതെളിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറുന്നു. ഈ പ്രോട്ടീൻ അളവ് വർദ്ധിച്ചാൽ പലപ്പോഴും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു. ഇത് നേരിയ ഓർമ്മക്കുറവിൽ തുടങ്ങി പൂർണ്ണമായും ഓർമ്മ നഷ്ടപ്പെടുന്ന അൽഷിമേഴ്സ് രോഗത്തിലേക്ക് വഴിതെളിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ഉറക്കക്കുറവ് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Fifteen Herbs for Better Sleep

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds