കാലാവസ്ഥയിലെ മാറ്റം, മലിനീകരണം, ജോലി സമ്മർദം ഇവയെല്ലാം നമ്മുടെ ശരീരത്തെ വളരെയധികം ബാധിക്കാറുണ്ട്. ഈ സമയത്ത് നമ്മൾ കഴിയ്ക്കുന്ന ഭക്ഷണത്തിലും നല്ല ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. അതായത്, വറുത്ത ഭക്ഷണവും മധുരമോ മസാലയോ ചേർന്ന ഭക്ഷണവും കൂടുതലായി കഴിയ്ക്കുന്നതും ആരോഗ്യം വഷളാക്കിയേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അത്ഭുത ഗുണങ്ങൾ നൽകാൻ കഴിവുള്ള വീറ്റ് ഗ്രാസ് ജ്യൂസ്
അതിനാൽ തന്നെ ഭക്ഷണത്തിൽ നമ്മൾ ഉറപ്പായും പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്. അതായത്, പഴകിയ ഭക്ഷണവും പുറത്ത് നിന്നുള്ള ഭക്ഷണവും, വഴിയോരക്കടയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ വിൽക്കുന്ന ജ്യൂസുകളും ഫാസ്റ്റ് ഫുഡ്ഡുകളും നമ്മുടെ ദഹനത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിങ്ങൾ കാണിക്കുന്ന അശ്രദ്ധ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
ഭക്ഷ്യവിഷബാധ (Food poisoning) ഏൽക്കാതെ മുൻകരുതൽ എടുക്കേണ്ടത് വളരെ അനിവാര്യമാണ്. അതിനാൽ തന്നെ ഇത് എങ്ങനെ ഉണ്ടാകുന്നുവെന്നും പ്രതിരോധ മാർഗങ്ങൾ എന്തെല്ലാമെന്നതും അറിഞ്ഞിരിക്കുക.
സ്റ്റാഫൈലോകോക്കസ് എന്ന ബാക്ടീരിയയുടെ അമിതവളർച്ച മൂലമുണ്ടാകുന്ന വയറിലെ അണുബാധയാണ് ഭക്ഷ്യവിഷബാധ. ഈ ബാക്ടീരിയകൾ മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമായിരിക്കും ഉണ്ടാകുന്നത്. ഇത് വയറ്റിലേക്ക് കടന്ന് ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനാൽ, ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും വീട്ടിൽ ഇതിനെ എങ്ങനെ ചികിത്സിക്കാമെന്നും നമുക്ക് നോക്കാം.
വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ, മലവും രക്തവും പോകാൻ ബുദ്ധിമുട്ട്, വിറയലോട് കൂടിയ പനി, നിരന്തരമായ തലവേദന, ഛർദ്ദി, ഓക്കാനം, ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഭക്ഷ്യവിഷബാധ ആകാനുള്ള സാധ്യത കൂടുതലാണ്.
ഭക്ഷ്യവിഷബാധയ്ക്ക് പ്രതിവിധിയായി കഴിയ്ക്കേണ്ട ഭക്ഷണങ്ങൾ (Foods to cure food poisoning)
-
ആപ്പിൾ സിഡെർ വിനെഗർ (Apple cider vinegar)
ഭക്ഷ്യവിഷബാധയിൽ നിന്ന് മുക്തി നേടാൻ ആപ്പിൾ സിഡെർ വിനെഗർ കഴിക്കാം. ആപ്പിൾ സിഡെർ വിനെഗർ മെറ്റബോളിസം വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ഒഴിച്ചും കുടിയ്ക്കാവുന്നതാണ്.
-
തുളസി (Tulsi)
ഔഷധഗുണങ്ങളാൽ സമ്പന്നമായ തുളസിയിലയും വളരെ ഫലപ്രദമാണ്. ഇത് ഒരു പാത്രത്തിൽ തൈരിൽ കലർത്തി കുരുമുളകും അൽപം ഉപ്പും ചേർത്ത് കഴിച്ചാൽ ഭക്ഷ്യവിഷബാധയിൽ നിന്ന് മുക്തി നേടാം.
-
ഉപ്പും പഞ്ചസാരയും (Salt and sugar)
ഭക്ഷ്യവിഷബാധയുള്ള സമയത്ത് ശരീരത്തിൽ ജലത്തിന്റെ അഭാവം ഉണ്ടാകുന്നു. അതിനാൽ അൽപം ഉപ്പും പഞ്ചസാരയും വെള്ളത്തിൽ കലർത്തി കുടിയ്ക്കാം. ഉപ്പും പഞ്ചസാരയും കലർന്ന വെള്ളം ദാഹം ശമിപ്പിക്കുകയും ശരീരത്തിലെ ജലത്തിന്റെ അഭാവം നികത്തുകയും ചെയ്യും.
-
തൈരും മോരും (Curd and buttermilk)
നിങ്ങൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടെങ്കിൽ തൈരും മോരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തൈരും മോരും കഴിക്കുന്നത് ആമാശയത്തിന് തണുപ്പ് നൽകുന്നു. ഇത് ശരീരത്തിലെ ജലത്തിന്റെ അഭാവം നികത്തുകയും ചെയ്യുന്നു.
-
വൃത്തിയിൽ ശ്രദ്ധിക്കുക (Make sure the cleanliness)
ബാക്ടീരിയയുടെ വളർച്ച മൂലമുണ്ടാകുന്ന ഒരു അനാരോഗ്യ അവസ്ഥയാണ് ഭക്ഷ്യവിഷബാധ. അതുകൊണ്ട് തന്നെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷ്യവിഷബാധയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ, ഭക്ഷണ പാനീയങ്ങൾ വൃത്തിയുള്ളതാണോ എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വേനലും വിയർപ്പ് നാറ്റവും; പരിഹാരം അടുക്കളയിലെ നാരങ്ങയും തക്കാളിയും ഉരുളക്കിഴങ്ങും…
അതായത്, ഓപ്പൺ മാർക്കറ്റിൽ നിന്ന് കഴിക്കുമ്പോൾ ജാഗ്രത പുലർത്തുക. കൈകൾ വൃത്തിയായി കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. നിങ്ങൾ കഴിക്കുന്ന പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണമെന്ന് ഓർമിക്കുക.
Share your comments