വ്യക്തികളിലുണ്ടാവുന്ന സമ്മർദ്ദം, ഉറങ്ങുന്ന സ്ഥലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ മൂലമാണ് സാധാരണയായി ഉറക്കമില്ലായ്മ ഉണ്ടാകുന്നത്. ഉറക്കമില്ലായ്മ ഒരു ഗുരുതരമായ ആരോഗ്യപ്രശ്നമാണ്, ഒരു വ്യക്തിയ്ക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുള്ള ഒരു സാധാരണ ഉറക്ക തകരാറാണ്, ഉറക്കമില്ലായ്മ എന്ന് അറിയപ്പെടുന്നത്. പ്രധാനമായും സമ്മർദ്ദം മൂലമാണ് ഹ്രസ്വകാല ഉറക്കമില്ലായ്മ ഉണ്ടാകുന്നത്. ഉറക്കസമയം മാറുന്നതോ, സ്ഥിരമായി ഉറങ്ങുന്ന പരിസ്ഥിതിയിൽ നിന്ന് വരുത്തിയ മാറ്റങ്ങൾ മൂലമോ ദീർഘകാല ഉറക്കമില്ലായ്മ അല്ലെങ്കിൽ വിട്ടുമാറാത്ത ഉറക്കമില്ലായ്മ എന്ന അവസ്ഥ ഉണ്ടാവുന്നു.
വിട്ടുമാറാത്ത ഉറക്കമില്ലായ്മ അനുഭവപ്പെടുന്ന വ്യക്തികളിൽ, ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികൾ വരെ ഉറങ്ങാൻ കഴിയാറില്ല, കൂടാതെ ഈ അവസ്ഥ 3 മാസത്തിലധികം വരെ നീണ്ടുനിൽക്കുന്നു. നിങ്ങൾക്ക് ഹ്രസ്വകാല ഉറക്കമില്ലായ്മ അനുഭപ്പെടുന്നുണ്ടെങ്കിൽ, ഗുളികകൾ കഴിക്കാതെ നല്ല ഭക്ഷണങ്ങൾ മാത്രം കഴിച്ച് സ്വാഭാവികമായി ഉറക്കം നേടിയെടുക്കാവുന്നതാണ്.
മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉറക്കത്തെ സഹായിക്കുന്നു. ഉറക്കത്തിനാവശ്യമായ അവശ്യ അമിനോ ആസിഡായ ട്രിപ്റ്റോഫാൻ തലച്ചോറ് സെറോടോണിൻ ആയി പരിവർത്തനം ചെയ്യണം. പിന്നീട് സെറോടോണിൻ മെലറ്റോണിൻ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. മെലറ്റോണിൻ, സെറോടോണിൻ എന്നിവയുടെ കുറഞ്ഞ അളവ് ഉറക്കമില്ലായ്മയ്ക്കും മറ്റ് ഉറക്ക തകരാറുകളിലേക്ക് നയിക്കുന്നു.
ഉറക്കത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ:
ചൂടുള്ള പാൽ:
പാലിലെ സംയുക്തങ്ങളായ ട്രിപ്റ്റോഫാൻ, മെലറ്റോണിൻ, എന്നിവ ഉറക്കം വരാൻ സഹായിക്കുന്നു. ചൂടുള്ള പാൽ കുടിക്കുന്നത് ഉറങ്ങാൻ സഹായിക്കുന്നു.
വാൽനട്ട്സ്:
വാൽനട്ട് കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പോഷകാഹാര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു, കാരണം ഇവ മെലറ്റോണിന്റെ മികച്ച സ്രോതസ്സുകളിലൊന്നാണ്. വാൾനട്ടിൽ അടങ്ങിയ ഫാറ്റി ആസിഡ്, നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. അതിലടങ്ങിയ ആൽഫ-ലിനോലെനിക് ആസിഡ് (ALA) ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു, ഒമേഗ-3 ഫാറ്റി ആസിഡ് ശരീരത്തിൽ DHA ആയി മാറുന്നു. DHA ശരീരത്തിൽ സെറോടോണിൻ ഉത്പാദനത്തെ വർദ്ധിപ്പിക്കുന്നു.
വാഴപ്പഴം
മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വിറ്റാമിൻ ബി 6, കാർബോഹൈഡ്രേറ്റ്സ്, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങളാണ്, ഇവ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം മെച്ചപ്പെട്ട ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.
കുതിർത്ത ചിയ സീഡ്‌സ്:
ട്രിപ്റ്റോഫാൻ ധാരാളമായി അടങ്ങിയിരിക്കുന്ന ചിയ സീഡുകളിൽ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഒരു വ്യക്തിയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ ഉറക്ക രീതികളെ നിയന്ത്രിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാര അമിതമായി കഴിച്ചാൽ ചർമത്തിൽ എന്ത് സംഭവിക്കും? അറിയാം...
Pic Courtesy: Pexels.com
Share your comments