<
  1. Health & Herbs

നല്ല മുടിക്കും ചർമ്മത്തിനും വെറും വയറ്റില്‍ നെല്ലിക്ക കഴിക്കൂ

കുട്ടികളായിരിക്കുമ്പോൾ‌, മുളകുപൊടിയും ഉപ്പും ചേർത്ത്‌ നെല്ലിക്ക ഇഷ്ടം പോലെ കഴിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിൻറെ ആരോഗ്യഗുണങ്ങളൊന്നും ആർക്കുമറിയില്ലായിരുന്നു. ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്. പോഷകങ്ങളാൽ സമ്പന്നമാണിത്. അച്ചാറുകൾ, ജ്യൂസുകൾ, ചട്ണികൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. നെല്ലിക്ക ജ്യൂസ് വളരെ പേരുകേട്ടതാണ്. നെല്ലിക്കയിൽ ധാരാളം Vitamin C അടങ്ങിയിരിക്കുന്നു.

Meera Sandeep
Gooseberry - For better skin & hair

കുട്ടികളായിരിക്കുമ്പോൾ‌, മുളകുപൊടിയും ഉപ്പും ചേർത്ത്‌ നെല്ലിക്ക ഇഷ്ടം പോലെ കഴിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിൻറെ ആരോഗ്യഗുണങ്ങളൊന്നും ആർക്കുമറിയില്ലായിരുന്നു.  

ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്.   പോഷകങ്ങളാൽ സമ്പന്നമാണിത്.  അച്ചാറുകൾ, ജ്യൂസുകൾ, ചട്ണികൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. നെല്ലിക്ക ജ്യൂസ് വളരെ പേരുകേട്ടതാണ്. നെല്ലിക്കയിൽ ധാരാളം Vitamin C അടങ്ങിയിരിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് പ്രാധാന്യം കല്‍പ്പിയ്ക്കുന്നവര്‍ ചെയ്യേണ്ട ഒന്നാണിത്. ഇതു കൊണ്ട് ഗുണങ്ങള്‍ ചെറുതല്ല, മുടിയ്ക്കുണ്ടാകുന്നത് മുടി വളരാന്‍ ഏറെ ഗുണകരമാണ് നെല്ലിക്ക. ഇതിനാല്‍ തന്നെയാണ് മുടി സംരക്ഷണത്തിനുള്ള പായ്ക്കുകളിലും എണ്ണകളിലുമെല്ലാം ഇത് പ്രധാന ചേരുവയാകുന്നത്. ഇതു പോലെ മുടി നര അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് നെല്ലിക്ക ഇങ്ങനെ കഴിയ്ക്കുന്നത്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്ക. ഇത് പുറമേ പുരട്ടുന്നതും ഉളളിലേയ്ക്ക് കഴിയ്ക്കു്ന്നതുമെല്ലാം ഏറെ നല്ലതാണ്. നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും അതിനാൽ മുടിയുടെ സ്വാഭാവിക വളർച്ച മെച്ചപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു. മുടിക്ക് സ്വാഭാവിക കണ്ടീഷനിംഗ് നൽകുന്നതിനാൽ ചിലർ മുടിക്ക് നെല്ലിക്കയുടെ സത്തും ഉപയോഗിക്കാറുണ്ട്.

ചര്‍മ്മ സൗന്ദര്യത്തിന്

ചര്‍മ്മ സൗന്ദര്യത്തിന് ഗുണകരമാണ് ഇത്. മുഖത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍, മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖത്തിന് തിളക്കം നല്‍കാനുമെല്ലാം മികച്ചതാണ് നെല്ലിക്ക. ഇത് കഴിയ്ക്കുന്നത് നല്ലതാണ്. ഇതടങ്ങിയ ഫേസ്പായ്ക്കുകളും ഗുണം നല്‍കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. കോശങ്ങളിലെ ഫ്രീ റാഡിക്കലുകള്‍ നീക്കുന്നു. ഇതെല്ലാം ചര്‍മത്തിന് ഗുണം നല്‍കുന്ന ഘടകങ്ങളാണ്.

നെല്ലിക്കയുടെ മറ്റു ആരോഗ്യ ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഫൈബർ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഇത് ഉപകരിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് എരിച്ചു കളയുവാൻ നെല്ലിക്ക ഫലപ്രദമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വയർ വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ടാന്നിക് ആസിഡ് നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.നെല്ലിക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ മലബന്ധ പ്രശ്നം ഒഴിവാകുന്നു.

ഹൃദയ ധമനികളിൽ

ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയുടെ പൊടിക്ക് കഴിവുണ്ട്.ശരീരത്തിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോൾ), മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയെല്ലാം ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളായി കണക്കാക്കപ്പെടുന്നതിനാൽ, ഇത് നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്.

രോഗപ്രതിരോധ ശേഷി

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് നെല്ലിക്ക. ആയുർവേദം അനുസരിച്ച്, നെല്ലിക്കയ്ക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, രേതസ് ഗുണങ്ങൾ ഉണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. 

ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിലൂടെ നമ്മുടെ പ്രതിരോധശേഷിയും മെച്ചപ്പെടുന്നു.

English Summary: For better skin & hair, eat gooseberry in an empty stomach

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds