ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന സർവ്വരോഗ സംഹാരിയായ ഒരു ഔഷധസസ്യമാണ് അരൂത. ഇത് സമൂലം ഔഷധയോഗ്യമാണ്. അരൂത, നാഗത്താലി, ശതാപ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇലകൾക്ക് രൂക്ഷഗന്ധമാണ്. അതു കൊണ്ടു തന്നെ അരുത വീട്ടിൽ വച്ചു പിടിപ്പിച്ചാൽ പാമ്പ് വരില്ല എന്നാണ് വിശ്വാസം. മാത്രമല്ല ഇതിന് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ ഇത് വെച്ചു പിടിപ്പിച്ചാൽ കിളിർക്കുന്നതല്ല അതു കൊണ്ടു തന്നെ അല്പം ദിവ്യത്വം ഈ ചെടിക്കുണ്ടെന്ന് പറയാം.
അരുത വീടുകളിൽ നട്ടു വളർത്തിയാൽ ആ വീട്ടിൽ അപസ്മാരം വരില്ല എന്നൊരു വിശ്വാസം കൂടിയുണ്ട്. അരുത മന്ത്രവാദങ്ങൾക്കും മതകർമ്മങ്ങൾക്കും ഉപയോഗിക്കുന്നു. ഏതാണ്ട് ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വീതി കുറഞ്ഞതും അഗ്രഭാഗം വൃത്താകൃതിയിലുമാണ് ഇതിന്റെ ഇലകൾ കയ്യിലിട്ടു ഞെരുടിയാൽ കാച്ചിയ എണ്ണയുടെ ഗന്ധമാണ് .
നീലകലർന്ന പച്ച നിറമാണ് ഇലകൾക്ക് തണ്ടുകൾ നേർത്തതും മൃദുലവുമാണ്. ഇതിന്റെ പൂക്കൾക്ക് മഞ്ഞനിറമാണ്. അരുത നട്ടു വളർത്തുന്ന സ്ഥലത്തു കൂടി
മത്സ്യമാംസാദികൾ കൊണ്ടുപോകാനോ ശുദ്ധിയില്ലാത്തവർ അതിന്റെ അടുത്തു പോകാനോ പാടില്ലെന്നാണ്. ശുദ്ധിയില്ലാതെ പെരുമാറിയാൽ ഈ സസ്യം നശിച്ചു പോകുമെന്നാണ് വിശ്വാസം. അരുത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കുട്ടികൾക്കുള്ള രോഗങ്ങൾക്കാണ്.
ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന സർവ്വരോഗ സംഹാരിയായ ഒരു ഔഷധസസ്യമാണ് അരൂത. ഇത് സമൂലം ഔഷധയോഗ്യമാണ്.അരൂത, നാഗത്താലി, ശതാപ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇലകൾക്ക് രൂക്ഷഗന്ധമാണ്. അതു കൊണ്ടു തന്നെ അരുത വീട്ടിൽ വച്ചു പിടിപ്പിച്ചാൽ പാമ്പ് വരില്ല എന്നാണ് വിശ്വാസം. മാത്രമല്ല ഇതിന് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ ഇത് വെച്ചു പിടിപ്പിച്ചാൽ കിളിർക്കുന്നതല്ല അതു കൊണ്ടു തന്നെ അല്പം ദിവ്യത്വം ഈ ചെടിക്കുണ്ടെന്ന് പറയാം.
അരുത വീടുകളിൽ നട്ടു വളർത്തിയാൽ ആ വീട്ടിൽ അപസ്മാരം വരില്ല എന്നൊരു വിശ്വാസം കൂടിയുണ്ട്. അരുത മന്ത്രവാദങ്ങൾക്കും മതകർമ്മങ്ങൾക്കും ഉപയോഗിക്കുന്നു. ഏതാണ്ട് ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വീതി കുറഞ്ഞതും അഗ്രഭാഗം വൃത്താകൃതിയിലുമാണ് ഇതിന്റെ ഇലകൾ കയ്യിലിട്ടു ഞെരുടിയാൽ കാച്ചിയ എണ്ണയുടെ ഗന്ധമാണ് .നീലകലർന്ന പച്ച നിറമാണ് ഇലകൾക്ക് തണ്ടുകൾ നേർത്തതും മൃദുലവുമാണ്.
ഇതിന്റെ പൂക്കൾക്ക് മഞ്ഞനിറമാണ് അരുത നട്ടു വളർത്തുന്ന സ്ഥലത്തു കൂടി
മത്സ്യമാംസാദികൾ കൊണ്ടു പോകാനോ ശുദ്ധിയില്ലാത്തവർ അതിന്റെ അടുത്തു പോകാനോ പാടില്ലെന്നാണ്. ശുദ്ധിയില്ലാതെ പെരുമാറിയാൽ ഈ സസ്യം നശിച്ചു പോകുമെന്നാണ് വിശ്വാസം. അരുത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കുട്ടികൾക്കുള്ള രോഗങ്ങൾക്കാണ്.
അരുതയും കുരുമുളകും കൂടി രണ്ടു ഗ്രാം വീതം സേവിക്കുന്നത് എല്ലാ വിഷത്തിനും വിശേഷമാണ്. അപസ്മാര രോഗത്തിന് അരൂത മണപ്പിക്കുന്നത് നന്ന്. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന് അരൂതച്ചെടി ദേഹത്തു ധരിക്കുകയും അരുതയിലുണ്ടാകുന്ന പച്ചപ്പുഴുവിനെ പച്ചെണ്ണയിലിട്ടു വച്ചിരുന്ന് അതിൽ നിന്നു കിട്ടുന്ന എണ്ണ തുള്ളിക്കണക്കിനു ദേഹത്തു തേക്കുന്നതും നന്നാണ്. ഇത് തളർന്നു കിടക്കുന്ന സന്ധി ഭാഗങ്ങളിൽ പുരട്ടുന്നതും വിശേഷമാണ്.
അരൂത സമൂലം അരച്ച് ഗുളികകളാക്കി ഉണക്കി ചാണകവറളിയിൽ വെച്ച് സ്ഫുടക്രിയ നടത്തി എടുത്തിട്ട് വീണ്ടും പച്ചവെള്ളത്തിലരച്ചുണക്കി, വീണ്ടും ചാണകവറളിയിട്ടു. തീകൊടുത്തു സ്ഫുട ക്രിയ ചെയ്ത് എടുക്കുന്ന ഭസ്മം (അരുതസിന്ദൂരം) യുക്തിയായി അനുപാനം മാറി ക്കൊടുക്കുന്നത്. എല്ലാവിധ അപസ്മാരരോഗങ്ങൾക്കും അതിവിശേഷമാണ്. (കുറഞ്ഞ മാത്രയിൽ മാത്രമേ അരുതഭസ്മം സേവിപ്പിക്കാവൂ.)
Share your comments